സെനർ ഡയോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെനർ ഡയോഡ്
സെനർ ഡയോഡിന്റെ സർക്കീട്ട് ചിഹ്നം
വൈദ്യുതപ്രവാഹത്തിന്റെയും വോൾട്ടേജിന്റെയും ബന്ധം കാണിക്കുന്ന ഗ്രാഫ്, ഇവിടെ സെനർ ബ്രേക്ക്ഡൌൺ വോൾട്ടേജ് 17 വോൾട്ടാണ്.

ഫോർവേഡ് ബയസ് ചെയ്യുമ്പോൾ സാധാരണ ഡയോഡിനെപ്പോലെ വൈദ്യുതി കടത്തിവിടുകയും, റിവേഴ്സ് ബയസ് ചെയ്യുമ്പോൾ വോൾട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌൺ വോൾട്ടേജിനെക്കാളും കൂടുമ്പോഴും വൈദ്യുത പ്രവാഹം സാദ്ധ്യമാക്കുന്നതുമായ ഒരു പ്രത്യേക തരം ഡയോഡാണ് സെനർ ഡയോഡ്.

റിവേഴ്സ് വേൾട്ടേജ് ഒരു പ്രത്യേക അളവു കഴിയുമ്പോഴാണ് ഈ വൈദ്യുതപ്രവാഹം സാദ്ധ്യമാകുന്നത്. ഈ പ്രത്യേക റിവേഴ്സ് വോൾട്ടേജിനെ സെനർ വോൾട്ടേജ്' (zener voltage) എന്നു പറയുന്നു.

ഒരു സാധാരണ ഡയോഡിനെ റിവേഴ്സ് ബയസിംഗ് ചെയ്യുമ്പോൾ, അതിന്റെ റിവേഴ്സ് വോൾട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌൺ വോൾട്ടേജിനെക്കാൾ കൂടിയാൽ ഡയോഡ് ഉപയോഗശുന്യമായിപ്പോകുന്നു. എന്നാൽ റിവേഴ്സ് ബ്രേക്ക്ഡൌൺ കഴിഞ്ഞാലും അതിന്റെ വോൾട്ടേജ് സ്ഥിരമാക്കി നിർത്താൻ കഴിവുള്ളവയാണ് സെനർ ഡയോഡുകൾ.

ഉപയോഗം[തിരുത്തുക]

സെനർ ഡയോഡുകളുടെ പ്രധാന ഉപയോഗം വോൾട്ടേജ് റെഗുലേറ്ററുകളിലാണ്. സാധാരണയായി വളരെ ചെറിയ ഇലക്ട്രോണിക് സർക്കീട്ടുകളിൽ സെനർ ഡയോഡ് ഉപയോഗിച്ചുള്ള വോൾട്ടേജ് റെഗുലേറ്ററുകൾ ഉപയോഗിക്കുന്നത്. ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള വലിയ ആവശ്യങ്ങൾക്കുള്ള വോൾട്ടേജ് റെഗുലേറ്ററുകളിൽ റഫറൻസ് വോൾട്ടേജ് ലഭ്യമാക്കാനും സെനർ ഡയോഡുകൾ ഉപയോഗിക്കുന്നു.

വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന വോൾട്ടേജ് സ്ത്രോതസിനു സമാന്തരമായി സെനർ ഡയോഡിനെ റിവേഴ്സ് ബയാസിൽ ഘടിപ്പിക്കുമ്പോൾ, വോൾട്ടേജ്, റിവേഴ്സ് ബ്രേക്ക്ഡൗൺ വോൾട്ടേജിനെക്കാൾ കൂടുതലാകൂമ്പോൾ റിവേഴ്സ് ബ്രേക്ക്ഡൗൺ സംഭവിക്കുകയും വൈദ്യുതി പ്രവാഹം സാധ്യമാവുകയും ചെയ്യുന്നു. അതിനുശേഷം സെനറിന്റെ ചുറ്റുമുള്ള വോൾട്ടേജ് സ്ഥിരമായി നിൽക്കുകയും ചെയ്യുന്നു.

സെനർ ഡയോഡ് ഉപയോഗിച്ചുള്ള ലളിതമായ വോൾട്ടേജ് റെഗുലേറ്റർ സർക്കീട്ട്

മുകളിൽ കാണിച്ചിരിക്കുന്ന റെഗുലേറ്റർ സർക്കീട്ടിലിൽ, UIN എന്ന ഇൻപുട്ട് വോൾട്ടേജിനെ റെഗുലേറ്റ് ചെയ്ത് UOUT എന്ന വ്യതിയാനമില്ലാത്ത വോൾട്ടേജ് ആക്കി മാറ്റുന്നു.

റിവേഴ്സ് ബ്രേക്ക്ഡൗണിനുശേഷം സെനറിൽ കൂടിയുള്ള വൈദ്യുത പ്രവാഹ തീവ്രത വർദ്ധിക്കുകയും സെനറിന്റെ പ്രതിരോധം കുറയുകയും ചെയ്യുന്നു. സെനറിൽ കൂടിയുള്ള വൈദ്യുതപ്രവാഹതീവ്രത നിയന്ത്രിക്കുന്നതിനായി ശ്രേണീരീതിയിൽ ഒരു R പ്രതിരോധത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. ഡയോഡിൽ കൂടിയുള്ള വൈദ്യുതപ്രവാഹതീവ്രത കണക്കാക്കാൻ ഓം നിയമപ്രകാരമുള്ള IDiode = (UIN - UOUT) / RΩ എന്ന സമവാക്യം ഉപയോഗിക്കാം.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെനർ_ഡയോഡ്&oldid=1700024" എന്ന താളിൽനിന്ന് ശേഖരിച്ചത്