Jump to content

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്
Center For Railway Information Systems
रेलवे सूचना प्रणाली केंद्र
സർക്കാർ-ഇതര സ്ഥാപനം
വ്യവസായംഐ.ടി. സേവനം
ഐ.ടി. കൺസൽറ്റിംഗ്
സ്ഥാപിതംജൂലൈ 1986 (1986-07)
സ്ഥാപകൻറെയിൽവേ മന്ത്രാലയം
ആസ്ഥാനംന്യൂഡെൽഹി, ഇന്ത്യ
സേവന മേഖല(കൾ)ഇന്ത്യ
പ്രധാന വ്യക്തി
റെയിൽവേ മന്ത്രാലയം
റെയിൽവേ ബോർഡ്
മാനേജിങ് ഡയറക്ടർ
സേവനങ്ങൾവിവര സാങ്കേതിക വിദ്യാ സഹായവും ഉപദേശവും
ജീവനക്കാരുടെ എണ്ണം
800 (2012)
വെബ്സൈറ്റ്www.cris.org.in

ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ യാത്രക്കാർക്കു ലഭ്യമാക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് അഥവാ ക്രിസ് (CRIS). ന്യൂഡെൽഹിയിലെ ചാണക്യപുരിയാണ് ഇതിന്റെ ആസ്ഥാനം. 1986-ൽ ഇന്ത്യൻ റെയിൽവേ മന്ത്രാലയമാണ് ഇത് സ്ഥാപിച്ചത്. ക്രിസ് രൂപകൽപ്പന ചെയ്ത നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) എന്ന സംവിധാനത്തിലൂടെ തീവണ്ടികളുടെ സമയം, സ്ഥാനം, സീറ്റ് ലഭ്യത, യാത്രാനിരക്ക്, റെയിൽവേ സ്റ്റേഷനുകളിലെ തത്സമയവിവരങ്ങൾ എന്നിവ അറിയുവാൻ കഴിയും.

ചരിത്രം

[തിരുത്തുക]

കമ്പ്യൂട്ടർ മുഖേന ചരക്കുഗതാഗതം നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 1982-ൽ ഒരു കേന്ദ്ര സംഘടന (COFOIS) രൂപീകരിച്ചു. 1986-ൽ ഇന്ത്യൻ റെയിൽവേക്കു കീഴിലുണ്ടായിരുന്ന എല്ലാ വിവരസാങ്കേതിക സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി സെന്റർ ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) എന്നൊരു സ്ഥാപനം കൂടി രൂപീകരിച്ചു. ഇന്ത്യൻ റെയിൽവേക്കുവേണ്ടി വിവര സാങ്കേതിക സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ധർമ്മം. 1986 ജൂലൈയിലാണ് ക്രിസിന്റെ പൂർണ്ണതോതിലുള്ള പ്രവർത്തനം ആരംഭിച്ചത്.

ഇന്ത്യൻ റെയിൽവേ വിദഗ്ദരും ഐ.ടി. വിദഗ്ദരും ഉൾപ്പെടുന്ന ഒരു വലിയ സംഘമാണ് ക്രിസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ക്രിസ് രൂപകൽപ്പന ചെയ്ത സംവിധാനങ്ങൾക്ക് 'കമ്പ്യൂട്ടർ വേൾഡിന്റെ' അംഗീകാരം ലഭിച്ചിട്ടുണ്ട്.[1][2] ഇന്ത്യൻ റെയിൽവേ കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കപ്പൽ യാത്രാ ടിക്കറ്റിംഗ് സംവിധാനം ഉൾപ്പെടെ നാൽപ്പതിലധികം പദ്ധതികൾ ക്രിസ് കൈകാര്യം ചെയ്യുന്നുണ്ട്.

പദ്ധതികൾ

[തിരുത്തുക]
  1. ഇന്ത്യൻ റെയിൽവേയുടെ ചരക്കുഗതാഗതത്തിന്റെ കമ്പ്യൂട്ടവൽക്കരണം (Freight Operations Information System of Indian Railways - FOIS). ഇതിൽ 72% പണമിടപാടുകളും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നടക്കുന്നു.[3]
  2. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS): ഇന്ത്യയിൽ എവിടെയിരുന്നും ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള സംവിധാനം.[4]
  3. ഐ.ആർ.ടി.സി.ക്കുവേണ്ടിയുള്ള ഇ-ടിക്കറ്റിംഗ് റിസർവേഷൻ സിസ്റ്റം.[5]
  4. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനുള്ള സംവിധാനം
  5. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (National Train Enquiry System): തീവണ്ടികൾ എവിടെയെത്തി എന്നു കണ്ടെത്തുന്നതിനുള്ള സംവിധാനം.[6][7]

അവലംബം

[തിരുത്തുക]
  1. 2005 Computerworld Honors Case Study Archived 2017-11-18 at the Wayback Machine., accessed 8 January 2007
  2. PCQUEST (India) Best IT Implementation of the Year 2006 Archived 2006-11-05 at the Wayback Machine., accessed 8 January 2007
  3. "Freight Operations Information System". Indian Railways. Archived from the original on 25 സെപ്റ്റംബർ 2013. Retrieved 24 നവംബർ 2013.
  4. "Indian Railways Passenger Reservation Enquiry". Indian Railways. Archived from the original on 8 April 2014. Retrieved 24 November 2013.
  5. "IRCTC Online Passenger Reservation System". Archived from the original on 2007-03-03. Retrieved 24 November 2013.
  6. "National Train Enquiry Sustem". Archived from the original on 3 ഡിസംബർ 2013. Retrieved 24 നവംബർ 2013.
  7. "Railway Claims and Refunds". Indian Railways. Retrieved 24 November 2013.

പുറം കണ്ണികൾ

[തിരുത്തുക]