സെന്റൗറിയ ട്രയംഫെറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Centaurea triumfettii
Asteraceae - Centaurea triumfettii.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. triumfettii
ശാസ്ത്രീയ നാമം
Centaurea triumfettii
All.
പര്യായങ്ങൾ
  • Centaurea squarrosa Willd.
  • Centaurea virgata Lam.
  • Centaurea virgata var. squarrosa (Willd.) Boiss.
  • Cyanus triumfettii (All.) Å. Löve & D. Löve
  • Centaurea triumfetti

സ്ക്വാറോസ് നാപ്വീഡ് എന്നുമറിയപ്പെടുന്ന സെന്റൗറിയ ട്രയംഫെറ്റി ആസ്റ്റ്രേസീ കുടുംബത്തിലെ സെന്റൗറിയ ജനുസ്സിൽ പെട്ട ഒരു സസ്യമാണ്. അഫ്ഗാനിസ്ഥാൻ, അർമേനിയ, ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, ഇറാൻ, ഇറ്റലി, ലെബനൻ, മെക്സിക്കോ, നോർവേ, പോളണ്ട്, സ്ലൊവാക്യ, സ്പെയിൻ, സ്വീഡൻ, തുർക്കി തുർക്ക്മെനിസ്ഥാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഈ ഇനം കാണപ്പെടുന്നു.

വിവരണം[തിരുത്തുക]

സ്ക്വാറോസ് നാപ്വീഡ് ഒരു ബഹുവർഷ ഹെർബേഷ്യസ് സസ്യമാണ്. 30-60 സെന്റീമീറ്റർ (12–24 ഇഞ്ച്) ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ഇലകൾക്ക് കുന്താകാരമാണ്. മെയ് മുതൽ ഓഗസ്റ്റ് വരെ വിരിയുന്ന പുഷ്പങ്ങൾക്ക് അകവശം തിളങ്ങുന്ന പർപ്പിൾ നിറവും പുറത്ത് നീല അല്ലെങ്കിൽ കടുത്ത മൗവ് നിറവുമാണ്.

Flower of Centaurea triumfettii
Flower of Centaurea triumfettii

ആവാസ കേന്ദ്രം[തിരുത്തുക]

ഇലപൊഴിയും കുറ്റിക്കാട്ടിലും, പുൽമേടുകളിലും, ഉപആൽപൈൻ പുല്ല് ചരിവുകളിലും, വരണ്ടതും വെയിലും നിറഞ്ഞ സ്ഥലങ്ങളിലുമാണ് സെന്റൗറിയ ട്രയംഫെറ്റി വളരുന്നത്. മണ്ണ് ക്ഷാരഗുണമായിരിക്കണം. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരത്തിലാണ് ഈ ഇനം വളരുന്നത്. തെക്കൻ, മധ്യ യൂറോപ്പിലെ പർവ്വതങ്ങളിൽ ഇത് വ്യാപകമാണ്. പൂന്തോട്ടങ്ങളിലും പാർക്കുകളിലും അലങ്കാര സസ്യങ്ങളായി കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  • Zipcodezoo
  • Euro+Med PlantBase - The information resource for Euro-Mediterranean plant diversity Centaurea
  • Pignatti S. - Flora d'Italia (3 vol.) - Edagricole – 1982, pag. 205 vol III

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെന്റൗറിയ_ട്രയംഫെറ്റി&oldid=3275047" എന്ന താളിൽനിന്ന് ശേഖരിച്ചത്