സെന്റ് ലൂയിസ് നദി
ദൃശ്യരൂപം
സെന്റ് ലൂയിസ് നദി | |
---|---|
നദിയുടെ പേര് | Gichigami-ziibi |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | Minnesota, വിസ്കോൺസിൻ |
County | St. Louis and Carlton Counties, Minnesota; Douglas County, Wisconsin |
Physical characteristics | |
പ്രധാന സ്രോതസ്സ് | Babbitt SE 47°30′04″N 91°49′51″W / 47.5010312°N 91.8307225°W |
നദീമുഖം | Lake Superior West Duluth 46°45′N 92°06′W / 46.75°N 92.1°W |
നീളം | 192 miles (309 km) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 3,634 sq mi (9,410 sq km) |
സെന്റ് ലൂയിസ് നദി യു.എസ്. സംസ്ഥാനങ്ങളായ മിനസോട്ട, വിസ്കോൺസിൻ സംസ്ഥാനങ്ങളിലൂടെ ഒഴുകി സുപ്പീരിയർ തടാകത്തിലേക്ക് പതിക്കുന്ന ഒരു നദിയാണ്. തടാകത്തിലേക്ക് ഒഴുകുന്ന ഏറ്റവും വലിയ യു.എസ്. നദിയായ ഇത് ഏകദേശം 192 മൈൽ (309 കിലോമീറ്റർ)[1] നീളമുള്ളതും മിനസോട്ടയിലെ ഹോയ്റ്റ് തടാകത്തിന് 13 മൈൽ (21 കിലോമീറ്റർ) കിഴക്കുനിന്ന് ആരംഭിക്കുന്നതുമാണ്. നദിയുടെ നീർത്തടം 3,634 ചതുരശ്ര മൈൽ (9,410 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ ഉൾക്കൊള്ളുന്നു. മിനസോട്ടയിലെ ഡുലുത്ത്, വിസ്കോൺസിനിലെ സുപ്പീരിയർ, എന്നീ ഇരട്ട തുറമുഖങ്ങൾക്ക് സമീപത്തുവച്ച് നദി ഒരു ശുദ്ധജല അഴിമുഖമായി മാറുന്നു. നദിയുടെ നിമ്ന്ന ഭാഗം, വൈറ്റ് വാട്ടർ റാഫ്റ്റിംഗ് അവസരങ്ങളുള്ള സംസ്ഥാനത്തെ ഏക നദിയെന്ന ഖ്യാതി സെന്റ് ലൂയിസിന് നൽകുന്നു.[2]
അവലംബം
[തിരുത്തുക]- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2017-08-23 at the Wayback Machine., accessed May 1, 2012
- ↑ U.S. Geological Survey Geographic Names Information System: St. Louis River