സെന്റ് മൈക്കിൾ അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെന്റ് മൈക്കേൾ

Taciq
CountryUnited States
StateAlaska
Census AreaNome
IncorporatedJuly 15, 1969[1]
Government
 • MayorBobbi Andrews[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
Area
 • Total28.1 ച മൈ (72.7 കി.മീ.2)
 • ഭൂമി21.8 ച മൈ (56.4 കി.മീ.2)
 • ജലം6.3 ച മൈ (16.3 കി.മീ.2)
ഉയരം
26 അടി (8 മീ)
Population
 (2010)[3]
 • Total401
 • ജനസാന്ദ്രത14/ച മൈ (5.5/കി.മീ.2)
Time zoneUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99659
Area code907
FIPS code02-66360

സെന്റ് മൈക്കിൾ (Taciq in Central Alaskan Yup'ik) നോം സെൻസസ് മേഖലയിലുള്ള, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസ് [3] പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 401 ആണ്.

ചരിത്രം[തിരുത്തുക]

യൂപിക് ഗോത്രക്കാരുമായി വ്യാപാരം നടത്തുന്നതിനുള്ള ഒരു വ്യാപാര കേന്ദ്രമായി1833 ൽ റഷ്യൻ അമേരിക്കൻ കമ്പനി സ്ഥാപിച്ചതാണ് ഈ പട്ടണം. പട്ടണവും അതു സ്ഥിതി ചെയ്യുന്ന ദ്വീപിനും ദൈവദൂതൻ മിഖായേലിന്റെ പേരാണ് നല്കിയിരിക്കുന്നത്.

1897 ൽ ഫോർട്ട സെൻറ് മൈക്കേൾ എന്ന പേരിൽ ഇവിടെ ഒരു യു.എസ്. സൈനിക കേന്ദ്രം സ്ഥാപിക്കപ്പെട്ടു. 1897 ലെ ഗോൾഡ് റഷിന്റെ കാലത്ത് യൂക്കോൺ അഴിമുഖത്തുകൂടി (40 മൈൽ തെക്കുപടിഞ്ഞാറായുള്ള) അലാസ്കൻ ഉൾനാടുകളിലേയ്ക്കു പ്രവേശിക്കുനുള്ള കവാടമായിരുന്നു ഫോർട്ട് സെന്റ് മൈക്കേൾ. ഗോൾഡ് റഷിന്റെ കാലത്ത് ഏകദേശം 10,000 ആളുകൾ ഇവിടെയുണ്ടയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. സെന്റ് മൈക്കേൾ പാശ്ചാത്യനാടുകളിൽ നിന്നുള്ള സാധനങ്ങള്ക്കു പകരമായി നേറ്റീവ് ഇന്ത്യാക്കാർ അവരുടെ സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്ന പ്രധാന കച്ചവട സ്ഥലം കൂടിയായിരുന്നു ഇത്.

സെന്റ് മൈക്കിളിലെ ഇന്നത്തെ ജനത കൂടുതലും യുപിക് വിഭാഗത്തിൽപ്പെട്ട നേറ്റീവ് ഇന്ത്യൻസാണ്. റഷ്യൻ കച്ചവടക്കാരുടെ ചില അനന്തരഗാമികളും ഇവിടുത്തെ താമസക്കാരായിട്ടുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

മൈക്കേൾ ദ്വീപിന്റെ കിഴക്കു ഭാഗത്തായി, നോർട്ടൺ സൌണ്ടിന്റെ തെക്കുകിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മൈക്കേൾ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 63°28′43″N 162°02′14″W / 63.478526°N 162.037123°W / 63.478526; -162.037123[4]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 28.1 square mile (73 കി.m2) ആണ്. ഇതിൽ 21.8 square mile (56 കി.m2) കരഭാഗവും ബാക്കിയുള്ള 6.3 square mile (16 കി.m2) ഭാഗം (22.40%) വെള്ളവുമാണ്.

ജനസംഖ്യാപരമായ കണക്കുകൾ

2000 ലെ യു.എസ് സെൻസസ്[5] അലുസരിച്ച്, ഇവിടെ 368 ആളുകളും, 90 ഗൃഹസമുഛയങ്ങളും, 65 കുടുംബങ്ങളും പട്ടണത്തിൽ ഉള്ളതായി കണ്ടെത്തി. പട്ടണത്തില ജനസാന്ദ്രത ഓരെ സ്ക്വയർ മൈലിനും (6.5/km²) 16.9 പേരാണ്. 93 പാർപ്പിട കേന്ദ്രങ്ങളുടെ ശരാശിര സാന്ദ്രത 4.3 പെർ സ്കയർ മൈലാണ് (1.6/km²). പട്ടണത്തിൽ അധിവസിക്കുന്നവരും വർഗ്ഗം തിരിച്ചു കണക്കാക്കുകയാണെങ്കിൽ 6.79% വെള്ളക്കാരും, 92.66% നേറ്റീവ് ഇന്ത്യൻസും 0.54% രണ്ടോ മൂന്നോ വർഗ്ഗങ്ങളിലുള്ളവരുമാണ്. ജനങ്ങളിലെ 0.27% ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിനൊ വംശക്കാരാണ്.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 130.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 136.
  3. 3.0 3.1 "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GR12 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
"https://ml.wikipedia.org/w/index.php?title=സെന്റ്_മൈക്കിൾ_അലാസ്ക&oldid=2416791" എന്ന താളിൽനിന്ന് ശേഖരിച്ചത്