സെന്റ് മേരി മഗ്ദലീൻ (പിയേറോ ഡി കോസിമോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
St Mary Magdalene Reading
María Magdalena leyendo, por Piero di Cosimo.jpg
ArtistPiero di Cosimo
Yearcirca 1501
MediumPainted on Wood
Dimensions76 cm × 72.5 cm (30 in × 28.5 in)
LocationGalleria Nazionale d'Arte Antica, Rome

ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ പിയേറോ ഡി കോസിമോ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് സെന്റ് മേരി മഗ്ദലീൻ. ഈ ചിത്രം റോമിലെ പാലാസോ ബാർബെറിനിയുടെ നാഷണൽ ഗാലറി ഓഫ് ഏൻഷ്യന്റ് ആർട്ടിലാണ് സംരക്ഷിച്ചിരിക്കുന്നത്.

വിവരണം[തിരുത്തുക]

ജന്നാലകൈവരിപോലെ തോന്നുന്ന മേശയ്ക്കരികിലിരുന്ന് മഗ്ദലന മറിയം ബൈബിൾ വായിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ജന്നാലകൈവരിയിൽ ഒരു കുപ്പി അരികിലുണ്ട്. സമകാലികമായ വിവിധനിറത്തിലുള്ള തുണികളോടുകൂടിയ വസ്ത്രത്തോടൊപ്പം ഗൗണും ധരിച്ചിരിക്കുന്നു. നീളമുള്ള ചുരുണ്ട മുടി തോളിലൂടെ മുൻവശത്തേയ്ക്ക് ഉലഞ്ഞ് കിടക്കുന്നു. തലമുടിയിൽ ഉച്ചിഭാഗത്ത് മുത്തുകൾ പിടിപ്പിച്ച ഒരു വളയം അണിഞ്ഞിരിക്കുന്നു. അവരുടെ മുടിക്ക് ചുറ്റും ദിവ്യവലയം പോലെ ഒരു കസവു ചിത്രത്തുന്നലും കാണാം. ജന്നൽപ്പടിയിൽ ചിത്രകാരന്റെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. മുഖത്തിന് വലിപ്പം നൽകാൻ നിഴലുകളും ഉപയോഗിച്ചിരിക്കുന്നു. മഗ്ദലനയുടെ ഇരിപ്പിന്റെ രീതിയും വ്യക്തമായും മനോഹരമായും ക്രമീകരിച്ചിരിക്കുന്നു. പിയേറോ ഡി കോസിമോയുടെ അവസാന കാലഘട്ടങ്ങളിൽ ചിത്രീകരിച്ച ചിത്രങ്ങളിൽ നിന്നുള്ളതാണെന്ന് ഈ ചിത്രത്തെ തിരിച്ചറിയുന്നു. ലിയോനാർഡോ ഡാവിഞ്ചിയുടെ സ്വാധീനവും ഈ ചിത്രത്തിൽ കാണാം.[1]

അവലംബം[തിരുത്തുക]