സെന്റ് പയസ് ടെൻ‌ത് കോളേജ്, രാജപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് പയസ് ടെൻ‌ത് കോളേജ്,രാജപുരം
സെന്റ് പയസ് ടെൻ‌ത് കോളേജിന്റെ ലോഗോ.jpg
തരംസ്വകാര്യ മാനേജ്മെന്റ്
സ്ഥാപിതം1995
പ്രധാനാദ്ധ്യാപക(ൻ)സിസ്റ്റർ മെർലിൻ
സ്ഥലംരാജപുരം, കാസർഗോഡ്, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി, മുൻപ് കാലിക്കറ്റ് സർവ്വകലാശാല
വെബ്‌സൈറ്റ്http://www.stpius.ac.in
സെന്റ് പയസ് ടെൻത് കോളേജ്

കാസർഗോഡ് ജില്ലയിൽ കള്ളാർ പഞ്ചായത്തിൽ രാജപുരത്തിനടുത്ത് മുണ്ടോട്ട് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ്‌ സെന്റ് പയസ് ടെൻ‌ത് കോളേജ്. 1995 ലാണ്‌ കോഴിക്കോട് സർ‌വകലാശാലയുടെ അംഗീകാരത്തോടെ ഈ കോളേജ് നിലവിൽ വന്നത്. അതിനു മുമ്പ് ക്രിസ്ത്യൻ മാനേജുമെന്റിനു കീഴിലുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരികയായിരുന്നു. ബി.എസ്‌സി മൈക്രോ ബയോളജി പോലുള്ള വിഷയങ്ങളിൽ ഡിഗ്രി നൽകിക്കൊണ്ടായിരുന്നു കോളേജിന്റെ തുടക്കം. കസർഗോഡ് ജില്ലയിലെ ആദ്യത്തെ നാക് (NAAC - National Assessment and Accreditation Council) അംഗീകൃതകോളേജാണ് ഇത്.[1] ആദ്യത്തെ ഒരു വർഷം മാത്രമേ കോഴിക്കോട് സർ‌വകലാശാലയ്‌ക്കു കീഴിൽ ഈ കോളേജു പ്രവർത്തിച്ചിട്ടുള്ളൂ. രണ്ടാം വർഷം മുതൽ ഈ കോളേജിനെ കണ്ണൂർ സർ‌വകലാശാലയിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു. ഇപ്പോൾ കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസം സ്ഥാപനമായി പ്രവർത്തനം തുടരുന്നു.

മാനേജ്‌മെന്റ്[തിരുത്തുക]

കോട്ടയം രൂപതയുടെ കീഴിൽ വരുന്ന ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. രാജപുരത്തും കള്ളാറുമുള്ള പള്ളികളുടെ നിയന്ത്രണത്തിലാണ്‌ കോളേജിന്റെ നടത്തിപ്പ്. കള്ളാർ പള്ളിയിലേയോ രാജപുരം പള്ളിയിലേയോ വികാരിയച്ചനായിരിക്കും കോളേജിന്റെ ലോക്കൽ മാനേജർ.

പഠനവിഷയങ്ങൾ[തിരുത്തുക]

  1. ബി.എസ്‌സി. മൈക്രോബയോളജി
  2. ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്
  3. ബി.എസ്‌സി. ഫിസിക്സ്
  4. ബി. എ. ഡവലപ്‌മെന്റ് എക്കണോമിക്സ്
  5. ബി.ബി.എ.
  6. എം. എ. ഡവലപ്‌മെന്റ് എക്കണോമിക്സ്

മറ്റുള്ളവ[തിരുത്തുക]

വികസനകാര്യങ്ങളിലും വിദ്യാഭ്യാസ കാര്യങ്ങളിലും സാമ്പത്തീക കാര്യങ്ങളിലും പൊതുവേ താഴ്‌ന്ന നിലവാരം പുലർത്തുന്ന ഒരു പ്രദേശമാണു കള്ളാർ പഞ്ചായത്ത്. കോളേജിലുള്ള എൻ. എസ്. എസ്., വാല്യൂ ക്ലബ് തുടങ്ങിയ വിവിധ സംഘടനകൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശിബിരങ്ങൾ നടത്തിയും ബോധവൽക്കരണം നടത്തിയും വിവിധ മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തി വരുന്നു. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായി പ്രതിചേർക്കപ്പെട്ട വൈദികൻ, ജോസ് പൂതൃക്കയിൽ ഈ കോളേജിൽ പ്രിൻസിപ്പാൾ ആയിരിക്കുന്ന അവസരത്തിലാണ്‌ അറസ്റ്റുചെയ്യപ്പെട്ടത്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കണ്ണൂർ യൂണിവേഴ്‌സിറ്റി സൈറ്റിൽ കോളേജിനെ കുറിച്ച്". മൂലതാളിൽ നിന്നും 2010-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-28.
  2. "അഭയ കൊല്ലപ്പെട്ടിട്ട് 25 വർഷം; എങ്ങുമെത്താതെ കേസ്". ഏഷ്യാനെറ്റ്. മൂലതാളിൽ നിന്നും 2019-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]