സെന്റ് തോമസ് കോളേജ്, റാന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് തോമസ് കോളേജ്
പ്രമാണം:സെന്റ് തോമസ് കോളേജ് റാന്നി-ലോഗോ.jpeg
മുദ്ര
സ്ഥാപിതം1964
ബന്ധപ്പെടൽSyrian Knanaya Arch Diocese of Malankara
പ്രധാനാദ്ധ്യാപക(ൻ)പ്രൊഫ. ഡോ. അബ്രഹാം വി കുര്യാക്കോസ്
മാനേജർSri.Chev.Prof. Prasad Joseph K Koickal
സ്ഥലംറാന്നി, കേരളം, ഇന്ത്യ
അഫിലിയേഷനുകൾമഹാത്മഗാന്ധി സർവ്വകലാശാല, യു.ജി.സി.
കായികംബാസ്ക്കറ്റ്ബോൾ
ഫുട്ബോൾ
ക്രിക്കറ്റ്
വോളിബോൾ
വെബ്‌സൈറ്റ്http://www.stthomascollegeranny.com

സെന്റ് തോമസ് കോളേജ്, റാന്നി പത്തനംതിട്ട ജില്ലയുടെ മലയോര പട്ടണമായ റാന്നിയിൽ സ്ഥിതിചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഈ കലാലയം റാന്നി താലൂക്ക്, സെന്റ് തോമസ് വലിയപള്ളിയുടെ കീഴിൽ ആണു പ്രവർത്തിക്കുന്നത്. 1964ൽ ആർച്ചു ബിഷപ്പായിരുന്ന മോർ ക്ലീമീസ് ഏബ്രഹാം ആണു സ്ഥപിച്ചത്.

ഗ്രാമീണ അന്തരീക്ഷമുള്ള ഈ കലാലയം റാന്നി ടൗണിൽനിന്നും മാറി ഒരു കുന്നിൻപുറത്താണ് സ്ഥിതിചെയ്യുന്നത്. ആദ്യം ജൂണിയർ കോളേജായിരുന്ന ഈ കലാലയം 1968ൽ ഫസ്റ്റ് ഗ്രേഡ് കോളേജായി. സ്ഥാപിക്കപ്പെട്ടപ്പോൾ കേരള സർവ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1983 മുതൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. യു.ജി.സി. അംഗീകൃതമായ ഈ കോളേജിന് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ ബി+ ഗ്രേഡാണ് നൽകിയിട്ടുള്ളത്.


2014ൽ അൻപതാം വർഷികം ആഘോഷിച്ചു.

കോഴ്സുകൾ[തിരുത്തുക]

  • ബിരുദ കോഴ്സുകൾ
    • ബി. എ
      • ഇക്കണോമിക്സ്
      • ഹിസ്റ്ററി
    • ബി എസ് സി
      • ഫിസിക്സ്
      • കെമിസ്ട്രി
      • ബോട്ടണി
      • സുവോളജി
    • ബി കോം
      • കൊമേഴ്സ്
  • ബിരുദാനന്തരബിരുദ കോഴ്സുകൾ
    • എം എസ് സി
      • ഫിസിക്സ്
      • കെമിസ്ട്രി
    • എം കോം
      • കൊമേഴ്സ്

പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ[തിരുത്തുക]

  • രാജു ഏബ്രഹാം, എം. എൽ. എ റാന്നി
  • കെ. ബി. ചന്ദ്രശേഖരൻ നായർ (ഡപ്പ്യൂട്ടി കമാന്റന്റ്, ബി. എസ്. എഫ് (റിട്ട)