സെന്റ് എഡ്വേഡ് ചർച്ച്, മക്ലസ്ഫീൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെന്റ് എഡ്വേഡ്സ് ചർച്ച്, മക്ലസ്ഫീൽഡ്, ലണ്ടൻ

സെന്റ് എഡ്വേഡ്സ് ചർച്ച്, മക്ലസ്ഫീൽഡ്, ലണ്ടൻ

സ്ഥാനംമക്ലസ്ഫീൽഡ്, ഷീഷെയർ
രാജ്യംഇംഗ്ലണ്ട്
ചരിത്രം
സ്ഥാപിതം1938, ജൂൺ 15
ഭരണസമിതി
രൂപതഷ്രേസ്ബറി രൂപത

ലണ്ടനിൽ ഷീഷെയറിലെ മക്ലസ്ഫീൽഡിലുള്ള ഒരു കത്തോലിക്കാ ദേവാലയമാണ് സെന്റ് എഡ്വേഡ്സ് ചർച്ച്. ഷ്രേസ്ബറി രൂപതയുടെ കീഴിലായി സൗത്ത് മക്ലസ്ഫീൽഡിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

1938 ജൂൺ 15-നാണ് ഇപ്പോഴുള്ള ദേവാലയ നിർമ്മാണം ആരംഭിച്ചത്. സെന്റ് എഡ്വേഡിനോടുള്ള ഓർമ്മ നിലനിർത്താനായി എഡ്വേഡ് ലോമാസാണ് ദേവാലയം നിർമ്മിച്ചു നൽകിയത്. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപായി 1939 ഏപ്രിൽ 26-ന് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]