ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻഡ്രൂ കത്തീഡ്രൽ

Coordinates: 38°14′33″N 21°43′41″E / 38.2425°N 21.728056°E / 38.2425; 21.728056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൻ്റ് ആൻഡ്രൂ കത്തീഡ്രൽ
പട്രാസ്


38°14′33″N 21°43′41″E / 38.2425°N 21.728056°E / 38.2425; 21.728056
സ്ഥാനംപട്രാസ്
രാജ്യംഗ്രീസ്
ക്രിസ്തുമത വിഭാഗംഗ്രീക്ക് ഓർത്തഡോക്സ്
വെബ്സൈറ്റ്Saint Andrew's Cathedral
ചരിത്രം
സമർപ്പിച്ചിരിക്കുന്നത്അന്ത്രയോസ് ശ്ലീഹാ
വാസ്തുവിദ്യ
പദവിദേവാലയം
പ്രവർത്തന നിലസജീവം
Architect(s)അനസ്റ്റാസിയോസ് മെറ്റാക്സാസ്
ജോർജിയോസ് നോമിക്കോസ്
ശൈലിബൈസന്റൈൻ വാസ്തുവിദ്യ/നിയോ-ബൈസന്റൈൻ
Groundbreaking1908
പൂർത്തിയാക്കിയത്1974
പ്രത്യേകവിവരണം
ശേഷി1,900 m2 (area)
7,000 worshipers
നീളം59.8 മീറ്റർ (196 അടി)
വീതി51.8 മീറ്റർ (170 അടി)
Metropolisപട്രാസ്

കത്തീഡ്രൽ ചർച്ച് ഓഫ് സെൻ്റ് ആൻഡ്രൂ എന്നും സെൻ്റ് ആൻഡ്രൂ ദേവാലയം അല്ലെങ്കിൽ കുറച്ചുകൂടി ലളിതമായി ഹാഗിയോസ് ആൻഡ്രിയാസ് എന്നും വിളിക്കപ്പെടുന്ന ദേവാലയം ഗ്രീസിലെ പത്രാസ് നഗരകേന്ദ്രത്തിന് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസികളുടെ ദേവാലയമാണ്. അടുത്തുള്ള പഴയ സെന്റ് ആൻഡ്രൂ പള്ളിയോടൊപ്പം ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് ഇത് ഒരു തീർത്ഥാടന കേന്ദ്രമാണ്. യേശുക്രിസ്തുവിന്റെ ആദ്യ അപ്പോസ്തലനായിരുന്ന അന്ത്രയോസ് ശ്ലീഹായ്ക്ക് സമർപ്പിച്ചിരിക്കുന്ന ദേവാലയമാണിത്.

ചരിത്രം

[തിരുത്തുക]

ഗ്രീക്ക് ബൈസന്റൈൻ ശൈലിയിൽ പണി കഴിപ്പിക്കപ്പെട്ട ഈ ദേവാലയത്തിന്റെ നിർമ്മാണം 1908-ൽ വാസ്തുശില്പിയായ അനസ്താസിയോസ് മെറ്റാക്സസിന്റെയും തുടർന്ന് ജോർജിയസ് നോമിക്കോസിന്റേയും മേൽനോട്ടത്തിൽ ആരംഭിച്ചു. നീണ്ട 66 വർഷങ്ങൾക്ക് ശേഷം നിർമ്മാണം പൂർത്തിയായ ഇത് 1974-ൽ ഉദ്ഘാടനം ചെയ്തു.[1] പള്ളി കെട്ടിടത്തെക്കുറിച്ച് വിശദമായി പഠിച്ചിട്ടുള്ള പത്രാസ് സർവകലാശാലയിലെ പ്രൊഫസർ ചാരിസ് ആൽക്ക്. അപ്പോസ്തോലോപൗലോസിന്റെ അഭിപ്രായത്തിൽ, പള്ളിയുടെ താഴത്തെ നില ഏകദേശം 1,900 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതും ഒന്നാം നില 700 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുള്ളതാണ് (ഗൈനക്കോണിറ്റിസായി ഉപയോഗിക്കുന്നു).[2] ഏകദേശം 60 മീറ്റർ നീളവും, 52 മീറ്റർ വീതിയുമുള്ള പള്ളിയുടെ അകത്തളം 7,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്നു.[3] മറ്റ് സ്രോതസ്സുകൾ ഉപരിതല വിസ്തീർണ്ണത്തിന്റെ വലുപ്പത്തിന് സമാനമായ അളവുകൾ നൽകുന്നു (ആദ്യ നിലയുടെ ഉൾപ്പെടുത്തൽ ഉണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത അളവുകളാണുള്ളത്).[4][5][6][7]

ബെൽഗ്രേഡിലെ സെന്റ് സാവ കത്തീഡ്രലിനും സോഫിയയിലെ അലക്സാണ്ടർ നെവ്സ്കി കത്തീഡ്രലിനും ശേഷം ഗ്രീസിലെ ഏറ്റവും വലിയ ഓർത്തഡോക്സ് പള്ളിയായും ബാൽക്കൻ പ്രദേശത്തെ മൂന്നാമത്തെ വലിയ ബൈസന്റൈൻ ശൈലിയിലുള്ള പള്ളിയായും ഇത് കണക്കാക്കപ്പെടുന്നു. ഗ്രീസിലെ ഏറ്റവും വലിയ പള്ളിയായി അച്ചർണായിയിലെ സെന്റ് പാന്റലീമോൺ പള്ളിയെ മറ്റ് ചില സ്രോതസ്സുകൾ കണക്കാക്കുന്നു.[8] മധ്യ താഴികക്കുടത്തിന് മുകളിൽ 5 മീറ്റർ നീളമുള്ള, സ്വർണ്ണം പൂശിയ ഒരു കുരിശും മറ്റ് താഴികക്കുടങ്ങൾക്ക് മുകളിൽ 12 ചെറിയ കുരിശുകളുണ്ട്.[9] മറ്റ് താഴികക്കുടങ്ങൾക്ക് മുകളിൽ 12 ചെറിയ കുരിശുകളുണ്ട്. ഈ കുരിശുകൾ യേശുവിനെയും അവന്റെ അപ്പോസ്തലന്മാരെയും പ്രതീകപ്പെടുത്തുന്നു. പള്ളിയുടെ ഉൾവശം ബൈസന്റൈൻ ശൈലിയിലുള്ള ചുവർ ചിത്രങ്ങളും മൊസൈക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

തിരുശേഷിപ്പുകൾ

[തിരുത്തുക]

അപ്പൊസ്തലനായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുശേഷിപ്പുകൾ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു. അവയിൽ ചെറുവിരൽ, അപ്പോസ്തലന്റെ തലയോട്ടിയുടെ മുകൾഭാഗം, അദ്ദേഹം രക്തസാക്ഷിത്വം വരിച്ച കുരിശിന്റെ ചെറിയ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ഒരു പ്രത്യേക ദേവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോൾ ആറാമൻ മാർപ്പാപ്പയുടെ കൽപ്പനപ്രകാരം 1964 സെപ്റ്റംബറിൽ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് അപ്പോസ്തലന്റെ വിശുദ്ധ തലയോട്ടി അവിടേക്ക് അയച്ചുകൊടുത്തു. 1964 സെപ്റ്റംബർ 24 ന് പത്രാസിലെ ബിഷപ്പ് കോൺസ്റ്റന്റൈന് തിരുശേഷിപ്പ് സമർപ്പിച്ച 15 കർദ്ദിനാൾമാരുടെ സംഘത്തിന് കർദ്ദിനാൾ ബിയ നേതൃത്വം നൽകി. 1964 സെപ്റ്റംബർ 24-ന് പട്രാസിലെ ബിഷപ്പായിരുന്ന കോൺസ്റ്റന്റൈന് തിരുശേഷിപ്പ് സമർപ്പിച്ച 15 കർദ്ദിനാൾമാരുടെ സംഘത്തെ നയിച്ചത് കർദ്ദിനാൾ ബിയയായിരുന്നു.[10] തലയോട്ടിയുടെ സ്വീകരണ ചടങ്ങിൽ ആയിരക്കണക്കിന് ആളുകളും (അവരിൽ പ്രധാനമന്ത്രി ജോർജിയോസ് പപ്പാൻഡ്രിയോ) നിരവധി ഗ്രീക്ക് ഓർത്തഡോക്സ് ബിഷപ്പുമാരും പങ്കെടുത്തു.[11][12] നഗരത്തിലെ തെരുവുകളിലൂടെയുള്ള ഒരു ഘോഷയാത്രയ്ക്ക് ശേഷം, തലയോട്ടി പള്ളിക്കുള്ളിൽ വെള്ളികൊണ്ടുള്ള ഒര പ്രത്യേക തൊപ്പിയിൽ സ്ഥാപിച്ചു. കുരിശുയുദ്ധകാലത്ത് ബർഗണ്ടി ഡ്യൂക്ക് ഗ്രീസിൽ നിന്ന് വിശുദ്ധ ആൻഡ്രൂവിന്റെ കുരിശ് കൊണ്ടുവന്നു. കുരിശിന്റെ ഭാഗങ്ങൾ മധ്യകാലഘട്ടം മുതൽ മാർസെയിലിലെ സെന്റ് വിക്ടറിന്റെ പള്ളിയിൽ സൂക്ഷിച്ചിരുന്നു. 1980 ജനുവരി 19 ന് അവ പത്രാസിലേക്ക് തിരിച്ചയച്ചു. കർദ്ദിനാൾ റോജർ എച്ചെഗരെയുടെ നേതൃത്വത്തിലുള്ള റോമൻ കത്തോലിക്കാ പ്രതിനിധി സംഘം പട്രാസ് ബിഷപ്പ് നിക്കോദേമസിന് അപ്പോസ്തലന്റെ കുരിശ് സമ്മാനിച്ചു.[13][14]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Saint Andrew in History and Arts, International Conference, 17–19 November 2006,(pdf document in Greek)" (PDF). Archived from the original (PDF) on 2018-04-24. Retrieved 2025-01-29.
  2. Dr. Charis Alk. Apostolopoulos, Laboratory of technology and strength of Materials, University of Patras, Article with title "Historical data from construction - damages in the structure of the new church of Saint Andrew in Patras", Proceedings of 3rd National Conference "Mild interventions for the protection of historic structures. New Design Trends", Ministry of Culture, Thessaloniki 2009, page 445 (pdf article in Greek)
  3. Dr. Charis Alk. Apostolopoulos, Laboratory of technology and strength of Materials, University of Patras, Article with title "Historical data from construction - damages in the structure of the new church of Saint Andrew in Patras", Proceedings of 3rd National Conference "Mild interventions for the protection of historic structures. New Design Trends", Ministry of Culture, Thessaloniki 2009, page 445 (pdf article in Greek)
  4. Blog of Historian-Researcher Giannis Lyras
  5. "Hellas Time - Church of Saint Andrew (In Greek)". Archived from the original on 19 January 2018. Retrieved 26 December 2012.
  6. Discover Hellas - Largest church in Greece (in Greek)
  7. Saint Andrew Church information in the local website patrasinfo.com
  8. "Άγιος Παντελεήμονας Αχαρνών: Η μεγαλύτερη Εκκλησία της Ελλάδας". vimaorthodoxias.gr (in ഗ്രീക്ക്). 2017-07-27. Retrieved 2021-04-06.
  9. Video from a drone flying above the church (2015)
  10. Catholic Herald 2 October 1964 Archived 3 ഡിസംബർ 2013 at the Wayback Machine
  11. "Reception of the precious skull of St. Andrew (in Greek)". Archived from the original on 7 June 2008. Retrieved 26 December 2012.
  12. Video of the reception ceremony from the Hellenic National AudioVisual Archive site
  13. Historical note on the reception of the cross of St. Andrew (in Greek) Archived 17 ഫെബ്രുവരി 2013 at archive.today
  14. Abbaye Saint-Victor de Marseille, monuments historiques en France (in French)