Jump to content

സെന്റിനിയൽ ലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Centennial Light
Livermore's Centennial Light Bulb
തരംCarbon-filament
Working principleIncandescence


1901 മുതൽ തെളിഞ്ഞുകൊണ്ടു ലോകത്തിലെ ഏറ്റവും ദീർഘകാലം വെളിച്ചമേകിയ ലൈറ്റ് ബൾബാണ് സെന്റിനിയൽ ലൈറ്റ്. കാലിഫോർണിയയിലെ ലിവർമോർ 4550 ഈസ്റ്റ് അവന്യൂവിലാണ് സ്ഥാപിച്ചിട്ടുള്ളത്. ലിവർമോർ-പ്ലീസാന്റോൺ ഫയർ ഡിപ്പാർട്ട്മെന്റ് ആണ് ഇത് സംരക്ഷിക്കുന്നത്.[1] ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് [2] , റിപ്ലീസ് ബിലിവ് ഇറ്റ് നോട്ട് നോട്ട്![3], ജനറൽ ഇലക്ട്രിക് എന്നിവർ ഈ നേട്ടം അംഗീകരിച്ചിട്ടുണ്ട്. പിന്നീട് നിർമിച്ച ലൈറ്റ് ബൾബുകളിൽ ഒരു നിശ്ചിത കാലത്തിന് ശേഷം കെടുവരാൻ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന ആരോപണത്തിന് തെളിവായി ഇത് പലപ്പോഴും പരാമർശിക്കപ്പെടാറുണ്ട്.[4]

ചരിത്രം[തിരുത്തുക]

സെന്റിനൽ ലൈറ്റ് യഥാർത്ഥത്തിൽ ഒരു 30-വാട്ട് അല്ലെങ്കിൽ 60 വാട്ട് ബൾബ് ആയിരുന്നു, എന്നാൽ ഇപ്പോൾ വളരെ മങ്ങി, 4-വാട്ട് വെളിച്ചം രാത്രിയിൽ പുറത്തുവിടുന്നു.[4][5]1890 കളുടെ അന്ത്യത്തിൽ ഷെൽബി ഇലക്ട്രിക് കമ്പനി, കാർബൺ-ഫിൽമെൻറ് ഉപയോഗിച്ച് കൈകൊണ്ട് നിർമിച്ച ഒരു സാധാരണ ലൈറ്റ് ബൾബ് ആണ് ഇത്. 1901 ൽ ഡെനിസ് ബെർണൽ, തന്റെ ഉടമസ്ഥതയിലുള്ള ബെർലിൻ ലിവർമോർ പവർ ആൻഡ് വാട്ടർ കമ്പനി വിറ്റപ്പോൾ അതിനൊപ്പം നല്‌കിയതാണ് ഈ ബൾബ് എന്ന് പറയപ്പെടുന്നു. അക്കാലത്തെ അഗ്നിശമന സേനാംഗങ്ങൾ ഈ കഥയെ ശരിവെച്ചിരുന്നു.

കുറഞ്ഞത് നാല് സ്ഥലങ്ങളിൽ ബൾബ് തൂക്കിയിട്ടുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ 1901 ൽ എൽ സ്ട്രീറ്റിൽ ഒരു ഹോസ് കാർട്ട് ഹൌസിലാണ് ഇത് തൂക്കിയിരുന്നത്. തുടർന്ന് ലിവർമോറിലെ ഡോർട്ടൗണിലെ ഗാരേജിലേക്ക് മാറ്റി സ്ഥാപിച്ചു. തീയും പോലീസ് വകുപ്പുകളും ഏകോപിച്ചപ്പോൾ പുതുതായി നിർമ്മിക്കപ്പെട്ട സിറ്റി ഹാളിലേക്ക് വീണ്ടും മാറ്റി സ്ഥാപിച്ചു. 

1972 ൽ റിപ്പോർട്ടർ മൈക് ഡൺസ്റ്റാണാണ് ബൾബിന്റെ അസാധാരണമായ ദീർഘകാലം ശ്രദ്ധിച്ചത്. ലിവർമോറിൽ ദീർഘകാലം ജീവിച്ചവരെ ഏതാനും ആഴ്ചകൾ അഭിമുഖം നടത്തിയ ശേഷം അദ്ദേഹം ഈ കണ്ടെത്തൽ ട്രൈ വാലി ഹെറാൾഡിൽ പ്രസിദ്ധീകരിച്ചു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, റിപ്ലിയുടെ ബിലിവിറ്റ് ഇറ്റ് നോട്ട്, ജനറൽ ഇലക്ട്രിക് എന്നിവയുമായി ഡൺസ്റ്റൻ ബന്ധപ്പെട്ടു. ഇവരെല്ലാം ഇക്കാര്യം സ്ഥിരീകരിച്ചു. ഓൺ ദി റോഡ് വിത്ത് ചാൾസ് കുറാൾട്ട് എന്ന സിബിഎസ് ടിവി പരിപാടിയിലും ഈ ലേഖനം പരാമർശിക്കപ്പെട്ടു.  

 അവലംബം[തിരുത്തുക]

  1. "Century Light Bulb". National Public Radio. 2001-06-10. Retrieved 2007-01-15.
  2. Longest burning light bulb, Guinness World Records.
  3. "The Little Bulb That Could… and Does", VIA, archived from the original (article) on 2010-01-03, retrieved January 27, 2007.
  4. 4.0 4.1 Benca, Jeanine (February 6, 2011), "Tests shine light on the secret of the Livermore light bulb", Contra Costa Times.
  5. "Centennial bulb", USA Today, 2003-04-02, retrieved January 27, 2007

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെന്റിനിയൽ_ലൈറ്റ്&oldid=3800608" എന്ന താളിൽനിന്ന് ശേഖരിച്ചത്