ഉള്ളടക്കത്തിലേക്ക് പോവുക

സെന്റലോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2023 ൽ തൃശ്ശൂർ, കേരള സാഹിത്യ അക്കാദമിയിൽ വച്ച് നടന്ന ഓപ്പൺ സ്ട്രീറ്റ്മാപ്പ് കേരള കമ്മ്യൂണിറ്റിയുടെ വാർഷികയോഗത്തിൽ സംസാരിക്കുന്നു

കാഴ്ചയില്ലാത്തവർക്ക് സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ, കമ്പ്യൂട്ടർ, മൊബൈൽ അപ്ലിക്കേഷനുകൾ പ്രാപ്യമാക്കുക (accessible) എന്നത് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് സെന്റലോണ[1]. കാഴ്ചയില്ലായ്മ സൃഷ്ടിക്കുന്ന പരിമിതികൾ മറികടക്കുന്നതിന് കമ്പ്യൂട്ടറുകളുടെ സാധ്യതകൾ സ്വതന്ത്രസോഫ്റ്റ്വെയർ അടിസ്ഥാനമാക്കി, ഭാഷാ കമ്പ്യൂട്ടിങ്ങ് സങ്കേതങ്ങൾ അനുകൂലമാക്കി നിർമ്മിച്ച് കാഴ്ചയില്ലാത്തവരുടെ സമൂഹത്തിന്റെ സാമൂഹ്യപിന്തുണയോടെ ഇവർ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുവരുന്നു[2][3][4]. വളരെ എളുപ്പം ആറു കീകൾ(keys) മാത്രം ഉപയോഗിച്ച് അതിവേഗത്തിൽ നൂറോളം ഭാഷയിൽ‍ എഴുതാൻ സഹായിക്കുന്ന ശാരദ-ബ്രെയിൽ-റൈറ്റർ(SBW)[5][6], നൂറിലേറെ ഭാഷകളിലുള്ള പ്രിന്റഡ് പുസ്തകങ്ങൾ ഒരു സ്കാനറിന്റെ സഹായത്തോടെ വായിക്കാൻ സഹായിക്കുന്ന ലിയോസ്(LIOS) തുടങ്ങിയ സോഫ്റ്റുവേറുകൾ സെന്റലോണ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ആക്സസിബിൾ കോക്കനറ്റ് എന്ന ഗ്നു/ലിനക്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം സെന്റലോണ പരിപാലിച്ചു വരുന്നു[7][8]. പത്തുവയസിൽ കാഴ്ച നഷ്ടമായ പാലക്കാട് സ്വദേശിയായ തോട്ടര കുന്നത്തുവീട്ടിൽ കെ. സത്യശീലൻ ആണ് കാഴ്ചയില്ലാത്തവർക്ക് എഴുത്തും വായനയും പഠിപ്പിക്കാനായുള്ള സംഘടനയ്ക്ക് തുടക്കമിട്ടത്. [9] ഗൂഗിൾ സമ്മർ ഓഫ് കോഡ് 2024 ൽ സെന്റലോണ മെന്ററിങ്ങ് ഓർഗനൈസേഷൻ ആയിരുന്നു[10].[11]

2011 ൽ മുംബൈയിൽ വച്ച് നടന്ന പ്രഥമ വിക്കികോൺഫറൻസ് ഇന്ത്യയിൽ സത്യശീലൻ മാഷ് സംസാരിക്കുന്നു

അവലംബം

[തിരുത്തുക]
  1. "Zendalona _ Vision Beyond Sight". zendalona.com.
  2. Varrier, Gopika (2025-01-20). "From Sharada Braille to digi games, Zendalona sparks tech inclusivity in Kerala" (in ഇംഗ്ലീഷ്). Retrieved 2025-10-03.
  3. വെളിച്ചമായ് സെൻ്റലോണ; വിക്കിയിലും എഴുതാം- സി. എ. പ്രേമചന്ദ്രൻ- ദേശാഭിമാനി -01 ജനുവരി 2025
  4. "കാഴ്ചപരിമിതർക്ക് എഴുതാം, വായിക്കാം; വഴി തുറന്ന് സത്യശീലനും മകനും". മാതൃഭൂമി (പാലക്കാട് എഡിഷൻ). 12 ഒക്ടോബർ 2024. p. 6.
  5. "Training for blind school teachers in typing software". The Times of India. 22 മേയ് 2017.
  6. Emms, Steve (26 ഒക്ടോബർ 2023). "Sharada Braille Writer - text editor with braille input". LinuxLinks.
  7. "Distribution Release: Accessible-Coconut 22.04.3". distrowatch.com. Retrieved 23 ഡിസംബർ 2024.
  8. "Accessible Coconut". MIT SOLVE (in ഇംഗ്ലീഷ്). Retrieved 23 ഡിസംബർ 2024.
  9. ജോർജ്, ടോം (6 ഒക്ടോബർ 2024). "സെന്റലോണ: കാഴ്ചയില്ലാത്തവർക്ക് ലോകവുമായി സംവദിക്കാനൊരു സോഫ്റ്റ്‌വെയർ, സത്യൻമാഷിന്റെ ഉൾക്കാഴ്ച". The Fourth. Archived from the original on 2024-11-27. Retrieved 2024-12-23.
  10. "Google Summer of Code". summerofcode.withgoogle.com (in ഇംഗ്ലീഷ്).
  11. Poikayil, George (8 ഒക്ടോബർ 2014). "Coding Champion, Blind Father Parse Braille; Make Typing Easy". The New Indian Express (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=സെന്റലോണ&oldid=4569063" എന്ന താളിൽനിന്ന് ശേഖരിച്ചത്