സെഞ്ചൂറിയൻ
ദൃശ്യരൂപം
സെഞ്ചൂറിയൻ | |
---|---|
സെഞ്ചൂറിയനിലെ ഗോട്രെയിൻ ഹൈസ്പീഡ് റെയിൽവെ സ്റ്റേഷൻ | |
ഉയരം | 1,453 മീ(4,767 അടി) |
ഏരിയ കോഡ് | 012 |
ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് സെഞ്ചൂറിയൻ. പ്രിട്ടോറിയയ്ക്കും ജൊഹാന്നസ് ബർഗ്ഗിനുമിടയിലാണ് സെഞ്ചൂറിയൻ സ്ഥിതി ചെയ്യുന്നത്. ഹെന്നോപ്പ്സ് നദി സെഞ്ചൂറിയൻ പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു. വെർവേഡ്ബർഗ്ഗ് എന്നാണ് പ്രാദേശികഭാഷയിൽ ഈ മുൻസിപ്പൽ പട്ടണം അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കൻ വ്യോമസേന മ്യൂസിയം സെഞ്ചൂറിയനിൽ സ്ഥിതി ചെയ്യുന്നു[1]. ദക്ഷിണാഫ്രിക്കയിലെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ സൂപ്പർസ്പോർട്ട് പാർക്ക് സെഞ്ചൂറിയനിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ഫോസിലുകൾ കണ്ടെത്തിയിട്ടുള്ള ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായ സ്റ്റെർക്ഫോണ്ടെയ്ൻ ഗുഹയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്[2]. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രണ്ടരലക്ഷത്തോളം ആളുകൾ സെഞ്ചൂറിയനിൽ താമസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "SAAF online news archive 2005". South African Air Force. Archived from the original on 14 May 2009. Retrieved 2009-06-12.
- ↑ "Fossil Hominid Sites of Sterkfontein, Swartkrans, Kromdraai, and Environs". UNESCO. Retrieved 2 June 2011.