സെഞ്ചുറി എഗ്
സെഞ്ചുറി എഗ് | |||||||||||||||||
Chinese name | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 皮蛋 | ||||||||||||||||
Literal meaning | leather/skin egg | ||||||||||||||||
| |||||||||||||||||
Alternative Chinese name | |||||||||||||||||
Chinese | 松花蛋 | ||||||||||||||||
Literal meaning | pine-patterned egg | ||||||||||||||||
| |||||||||||||||||
Vietnamese name | |||||||||||||||||
Vietnamese | trứng bách thảo | ||||||||||||||||
Thai name | |||||||||||||||||
Thai | ไข่เยี่ยวม้า (Khai Yiao Ma) |
ചൈനയിൽ പ്രചാരത്തിലുള്ള ഒരു മുട്ട വിഭവമാണ് സെഞ്ചുറി എഗ് ഇതിനെ പിഡാൻ എന്നും പറയും. ഇതിനെ പ്രിസർവ്‍ഡ് എഗ് എന്നും 100വർഷ എഗ് എന്നും 1000വർഷ എഗ് എന്നും മില്ലേനിയം എഗ് എന്നും പറയും. അനേകം ആഴ്ചകളോ മാസങ്ങളോ കളിമണ്ണിന്റെയും ചാരത്തിന്റെയും ഉപ്പിന്റെയും ക്വുൿലൈമിന്റെയും അരിയുടെയും ഒരു മിശ്രിതത്തിലിട്ട് വച്ച് ഉണ്ടാക്കുന്ന വിഭവമാണിത്. കോഴി, താറാവ് ക്വയിൽ മുട്ടകൾ എന്നിവയുടെയെല്ലാം മുട്ടയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉണ്ടാക്കുന്ന രീതിയനുസരിച്ച് കാലയളവ് വ്യത്യാസപ്പെട്ടിരിക്കും.[1]
ഹൈഡ്രജൻ സൾഫൈഡിന്റെയും അമോണിയയുടെയും സാന്നിദ്ധ്യമുള്ളതുകൊണ്ട് ഇതിന്റെ മഞ്ഞക്കരു കരിംപച്ചനിറമോ തവിട്ടുനിറമോ ആയിമാറുന്നു. ഇതിന് ശക്തമായ ഗന്ധവും ക്രീം പോലെയുള്ള സ്വഭാവവുമായിരിക്കും. വെള്ളക്കരു ഇരുണ്ടതും ജെൽപോലുള്ളതും ഉപ്പുരസമുള്ളതുമായി മാറിയിരിക്കും. സെഞ്ചുറി എഗിന്റെ മാറ്റത്തിനുകാരണമായി പ്രവർത്തിക്കുന്നത് ആൽക്കലൈൻ സാൾട്ടാണ്. ഉണ്ടാക്കുന്ന പ്രക്രിയയിൽ ഇത് എഗിനള്ളിലെ പിഎച്ച് മൂല്യം പതുക്കെ 9 മുതൽ 12 ആയി ഉയർത്തുന്നു. ഈ രാസമാറ്റം നിറവും മണവുമില്ലാത്ത ചില സങ്കീർണ്ണ പ്രോട്ടീൻ, ഫാറ്റ് സംയുക്തങ്ങളെ വിഘടിപ്പിക്കുന്നു. ഇതാണ് സെഞ്ചുറി എഗിന് വിവിധ തരത്തിലുള്ള മണവും സ്വാദും നൽകുന്നത്
സെഞ്ചുറി എഗായിമാറിയ ചില മുട്ടകളുടെ വെള്ളക്കരുവിനുപുറത്ത് പൈൻമരത്തിന്റെ ശിഖിരങ്ങൾ പോലുള്ള വരകളും ചിത്രങ്ങളും കാണപ്പെടുന്നു ഇതിൽനിന്നാണ് ഇവയുടെ ചൈനീസ് പേരുകളിലൊന്നായ പൈൻ-പാറ്റേൺഡ് എഗ് എന്ന പേര് കിട്ടിയത്.
അവലംബം
[തിരുത്തുക]- ↑ Moskvitch, Katia (29 March 2013). "Black eggs and ripe guava lead Taiwan's tech revolution". BBC News. Retrieved 29 March 2013.
1