സെഗ് വേ പി ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Segway PT
Segway PT
TypeElectric vehicle
WheelsTwo
InventorDean Kamen
Introduced2001
Chief engineerDoug Field
Dynamics engineersDavid Robinson
John Morrell
Jon Stevens
Jon Pompa
ProgrammersChuck Herscovici
Gerry Rigdon
Michael Kaufman
Eric Pribyl
Jim Dattalo
Electrical engineersPhil Lemay
Mike Gansler
JD Heinzmann
Jason Sachs
Larry Liberman
Chris Kastel
Zeta Electronics
Mechanical engineersRon Reich
Mike Martin
Andrew Steiner
Ray Debruin
Patrick Kelly
Jeremy Lund
Mike Slate
JR Holt
Industrial designersScott Waters
Tao Chang

ഒരു ആധുനിക ഇരുചക്ര വാഹനമാണ് സെഗ് വേ പി ടി. സ്വയം ബാലൻസു ചെയ്യുന്ന ഒരിനം വൈദ്യുത വാഹനമാണിത്.ലിഥിയം അയോൺ ബാറ്ററിയിൽ നിന്നുള്ള വിദ്യുച്ഛക്തിയിൽ പ്രവർത്തിക്കുന്ന സെഗ് വേ രൂപകല്പന ചെയ്ത് നിർമ്മിച്ചത് അമേരിക്കക്കാരനായ ഡീൻ കാമനാണ്.2001 ൽ പേറ്റന്റ് ലഭിച്ച സെഗ് വേ 2002 മുതൽ പൊതുജന ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. ന്യൂ ഹാം ഷയറിലെ സെഗ് വേ ഇൻ കോർപ്പറേഷനാണ് ഈ വാഹനം നിർമ്മിക്കുന്നത്. വാഹനത്തിന്റെ അടിത്തട്ടിലുള്ള വൈദ്യുത മോട്ടോറുകളും കമ്പ്യൂട്ടറുകളും സെൻസറുകളുമാണ് ഇതിനെ ചലിപ്പിക്കുന്നതും തുലനനില പാലിക്കുന്നതും.യാത്രികന് പ്ലാറ്റ് ഫോമിൽ തന്റെ ഭാരം മുന്നോട്ടോ പിന്നോട്ടോ മാറ്റിക്കൊണ്ട് വാഹനത്തെ മുന്നോട്ടോ പിന്നോട്ടോ നയിക്കാൻ കഴിയും. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 20.1 കി.മീറ്ററാണ്.ബാറ്ററി പൂർണ്ണമായും ചാർജു ചെയ്താൽ ഒറ്റയടിക്ക് 39 കി.മീ വരെ ഇതിൽ യാത്ര ചെയ്യാം.

"https://ml.wikipedia.org/w/index.php?title=സെഗ്_വേ_പി_ടി&oldid=3090597" എന്ന താളിൽനിന്ന് ശേഖരിച്ചത്