സെഗ്‌നോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സെഗ്‌നോസോറസ്
Temporal range: Late Cretaceous, 90 Ma
Segno.jpg
ചിത്രകാരന്റെ ഭാവനയിൽ
Scientific classification e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Theropoda
Family: Therizinosauridae
Genus: Segnosaurus
Perle, 1979
Species:
S. galbinensis
Binomial name
Segnosaurus galbinensis
Perle, 1979

ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സെഗ്‌നോസോറസ് . ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്, ഏകദേശം 93 ദശ ലക്ഷം വർഷം പഴക്കം ഉള്ള നാലു ഫോസിലുകൾ കിട്ടിയിട്ടുണ്ട് .[1] മാംസഭോജികൾ ആയ ദിനോസറുകൾ ഉൾപ്പെടുന്ന തെറാപ്പോഡ വിഭാഗത്തിൽ ആണ് ഇവയെ പെടുത്തിയിരുക്കുന്നത് എങ്കിലും ഇവ തികഞ്ഞ മാംസഭോജികൾ ആയിരുന്നില്ല എന്ന് ഇവയുടെ പല്ലുകളുടെ പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . ഈ വിഭാഗം ദിനോസറുകളുടെ കുടുംബമായ തേരിസിനോസോർ കുടുംബത്തിൽ ആണ് ഇവയെ പെടുത്തിയിട്ടുള്ളത് .

പേര്[തിരുത്തുക]

1979 ൽ ആണ് ഫോസ്സിലുകളുടെ വർഗ്ഗീകരണം നടന്നത് , ജനറിക് നാമം വരുന്നത് segnis എന്ന ലാറ്റിൻ പാദത്തിൽ നിന്നും ആണ് അർഥം പതുക്കെ പോകുന്നത് അല്ലെകിൽ മെല്ലെ എന്നാണ് ഇത് ഇവയുടെ ഉരുണ്ടു തടിച്ച പ്രകൃതിയെ സൂചിപ്പിച്ചു കൊണ്ടാണ് , സോറസ് എന്ന പദം പല്ലി എന്നാണ് അർഥം , സ്പെസിഫിക് നാമം ഇവയെ കണ്ടു കിട്ടിയ ഗോബി മരുഭൂമിയിലെ ഗല്ബിൻ പ്രദേശത്തെ സൂചിപ്പിക്കുന്നു . [2]

ശരീര ഘടന[തിരുത്തുക]

Distalmost dentary teeth, showing their unique extra cutting edge

തേരിസിനോസോർ കുടുംബത്തിലെ കൂട്ടത്തിൽ വളരെ വലിയവ ആയിരുന്നു ഇവ , 2010 ൽ ഗവേഷകൻ ആയ ഗ്രിഗറി സ് പോൾ ഇവയുടെ നീളം കണക്കാക്കുകയുണ്ടായി 6 മീറ്റർ (19.5 അടി ) ആണ് ഇത് . മറ്റു തേരിസിനോസോർ ദിനോസറുകളെ പോലെ കൊക്ക് പോലെ ഉള്ള വായ ആയിരുന്നു ഇവയ്ക്ക് കവിൾ തടങ്ങൾ ഇല്ലായിരുന്നു ഇവക്ക് , എന്നാൽ വായയുടെ ഉള്ളിൽ ചവച്ച് അരയ്ക്കാൻ പാകത്തിൽ ഉള്ള പല്ലുകൾ ഉണ്ടായിരുന്നു. സസ്യഭാഗങ്ങൾ കടിച്ചു എടുത്തു ചവയ്ക്കാൻ പാകത്തിൽ ഉള്ള നാൽപ്പത്തി എട്ടു ആണ പല്ലുകൾ ഇവയുടെ പ്രതേകത ആയിരുന്നു , ഇതിനു സമാനമായ പല്ലുകൾ സോറാപോഡ് വിഭാഗത്തിൽ ആണ് ഉള്ളത് (ഉരുണ്ട പല്ലുകൾ). ശരീര ആകൃതി മറ്റു തേരിസിനോസോർ ദിനോസറുകളെ പോലെ തന്നെ ആയിരുന്നു നീണ്ട കഴുത്തും കൈയിൽ വലിയ കൂർത്ത നഖം , ചെറിയ കാലുകളിൽ നിന്ന് അൽപ്പം മാത്രം പൊങ്ങി നിൽക്കുന്ന തടിച്ചു ഉരുണ്ട ശരീരവും ആണ് , സാധാരണ തെറാപ്പോഡ ദിനോസറുകൾ ഇരുകാലികളും ശക്തിയേറിയ കാലുകൾക്ക് ഉടമകളും ആണ് , മിക്കവയും വേഗത്തിൽ ഓടാൻ പാകത്തിൽ ആണ് ശരീര പ്രകൃതി എന്നാൽ വളരെ വേഗം ഓടാൻ പാകത്തിൽ ആയിരുന്നില്ല ഇവയുടെ കാലുകൾ അവ കുറുകിയത് ആയിരുന്നു , ഇത് കൊണ്ട് തന്നെ വാലും നീളം കുറഞ്ഞു ചെറിയതും ഉരുണ്ടതും ആയിരുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കാൻ തക്കതായവ ആയിരുന്നില്ല ഇവ എന്ന് ചുരുക്കം.[2][3]

ഫോസിൽ[തിരുത്തുക]

Skeletal diagram

1973 ലെ സോവിയറ്റ് മംഗോളിയൻ പര്യവേഷണ സംഘം ആണ് ഇവയുടെ ഫോസിൽ ആദ്യമായി കണ്ടെത്തുന്നത് , കൂടുതൽ ഫോസ്സിലുകളും മറ്റും കണ്ടെത്തുന്നത് 1974 - 1975 കാലത്തേ മറ്റു പര്യവേഷണങ്ങൾ ആണ് . ഫോസ്സിലുകൾ ആയി കിട്ടിയ ഭാഗങ്ങൾ ഒക്കെ തന്നെയും അധികം നശിക്കാതെ പരിരക്ഷ നേടിയവ ആയിരുന്നു ഇതിനു ഗോബിയിലെ വരണ്ട കാലാവസ്ഥ ആകാം സഹായിച്ചിരിക്കുക്ക . ഫോസിൽ ആയി മുഖ്യമായും കിട്ടിയിട്ടുള്ള ഭാഗങ്ങൾ താടി എല്ലുകൾ , കൈകളുടെ ഭാഗങ്ങൾ തോള് സഹിതം , നട്ടെല്ലിന്റെ ഭാഗിക ഭാഗങ്ങൾ , ഇടുപ്പെല്ല് ഭാഗികം , കാലുകളുടെ എല്ലുകൾ തുടയെല്ലുകൾ സഹിതം , വാലിന്റെ ഭാഗങ്ങൾ എന്നിവയാണ് .[4]

ജീവശാഖ[തിരുത്തുക]

തേരിസിനോസൗറിഡേ എന്ന വിപുലമായ വിഭാഗം ദിനോസറുകളുടെ ജീവശാഖയിൽ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു. 2012 ൽ ഗവേഷകൻ ആയ ഫിൽ തയ്യാറാക്കിയ ഏറ്റവും പുതിയ പൈലോ അനുസരിച്ചുള്ള ഉള്ള ജീവ ശാഖ ചുവടെ,[5]


Therizinosauroidea

Falcarius

ബേപ്യൗസോറസ്

Martharaptor

ആൽഷാസോറസ്

Therizinosauridae

Nanshiungosaurus

Suzhousaurus

Nothronychus

Segnosaurus

Neimongosaurus

എർലിയാൻസോറസ്

എർലിക്കോസോറസ്

Therizinosaurus

അവലംബം[തിരുത്തുക]

  1. Lindsay E. Zanno (2010). "A taxonomic and phylogenetic re-evaluation of Therizinosauria (Dinosauria: Maniraptora)". Journal of Systematic Palaeontology. 8 (4): 503–543. doi:10.1080/14772019.2010.488045.
  2. 2.0 2.1 Perle, A. (1979). "Segnosauridae - novoe semeistvo teropod is posdnego mela Mongolii" (PDF). Trudy - Sovmestnaya Sovetsko-Mongol'skaya Paleontologicheskaya Ekspeditsiya. 8: 45–55.
  3. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 159
  4. Barsbold, R.; Perle, A. (1980). "Segnosauria, a new infraorder of carnivorous dinosaurs". Acta Palaeontologica Polonica. 25 (2): 187–195.
  5. Senter, P.; Kirkland, J. I.; Deblieux, D. D. (2012). Dodson, Peter (ed.). "Martharaptor greenriverensis, a New Theropod Dinosaur from the Lower Cretaceous of Utah". PLoS ONE. 7 (8): e43911. doi:10.1371/journal.pone.0043911. PMC 3430620. PMID 22952806.
"https://ml.wikipedia.org/w/index.php?title=സെഗ്‌നോസോറസ്&oldid=3090599" എന്ന താളിൽനിന്ന് ശേഖരിച്ചത്