സൃഷ്ടി ഡാങ്കേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൃഷ്ടി ഡാങ്കെ ഒരു ഇന്ത്യൻ അഭിനേത്രിയാണ്. അവർ കൂടുതലായി കൂടുതലായും തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. അവർ കുറച്ച് തെലുങ്ക് , മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.[1][2] കുക്കു വിത്ത് കോമാലി (സീസൺ 4) എന്ന റിയാലിറ്റി കുക്കിംഗ് ഷോയുടെ റണ്ണർ അപ്പ് കൂടിയാണ് അവർ.

Srushti Dange
Srushti Dange at Saravanan Irukka Bayamaen press meet
ജനനം
Srushti Danghe
ദേശീയതIndian
മറ്റ് പേരുകൾShuruthi
തൊഴിൽActress
സജീവ കാലം2013–present

2023ൽ ബിഗ്ബോസ് തമിഴ് ഹൗസിൽ അവർ വിശിഷ്ടാതിഥിയായിരുന്നു.[3]

കരിയർ[തിരുത്തുക]

സൃഷ്ടി ഡാംഗെ തുടക്കത്തിൽ സഹകഥാപാത്രങ്ങളായാണ് അഭിനയിച്ചിരുന്നത്. തെലുങ്ക് ചിത്രമായ ഏപ്രിൽ ഫൂളിൽ ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ്.[4] അവർ റൊമാൻ്റിക് ത്രില്ലറായ മേഘയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവരുടെ കരിയറിൽ ഒരു മുന്നേറ്റം നടത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് അവർ സമ്മിശ്ര അവലോകനങ്ങൾ നേടി. 2015-ൽ ഹൊറർ ചിത്രമായ ഡാർലിംഗ് , സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ എനക്കുൾ ഒരുവൻ , ക്രിഷ് പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ഒരു റൊമാൻ്റിക് ചിത്രമായ പു എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട്.

2016-ൽ അവർ നാല് തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ധർമ്മ ദുരൈ , [5] വിജയ് വസന്തിൻ്റെ അച്ചാമിന്ദ്രി , റൊമാൻ്റിക് കോമഡി ചിത്രം നവരസ തിലകം എന്നിവയാണ് അവ. നവരസ തിലകത്തിൽ അവർ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ വേഷം ചെയ്യ്തു. 2017-ൽ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിൽ അവർ അരങ്ങേറ്റം കുറിച്ചു.[6]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Nikhil Raghavan (13 May 2013). "Shot cuts the south connect". The Hindu. Archived from the original on 15 June 2013. Retrieved 2 September 2014.
  2. "Tollywood girl's kollywood debut". Kollywood today. 8 June 2013. Archived from the original on 2 April 2015. Retrieved 2 September 2014.
  3. "Pugazh and Srushti Dange to grace 'Bigg Boss Tamil 7'; deets inside". The Times of India. 2023-11-13. ISSN 0971-8257.
  4. "Srushti Dange, an A grade scribe" Archived 18 December 2014 at the Wayback Machine.. telugumirchi.com. 11 April 2012
  5. "Srushti Dange on a Roll" Archived 18 October 2014 at the Wayback Machine.. Silverscreen.in. 1 September 2014
  6. "Tamil tongue in Maratha cheek". The New Indian Express. Archived from the original on 22 July 2020. Retrieved 22 July 2020.
"https://ml.wikipedia.org/w/index.php?title=സൃഷ്ടി_ഡാങ്കേ&oldid=4073857" എന്ന താളിൽനിന്ന് ശേഖരിച്ചത്