സൂസൻ സാരൻഡർ
സൂസൻ സാരൻഡർ | |
---|---|
ജനനം | സൂസൻ അബിഗയ്ൽ ടൊമാലിൻ ഒക്ടോബർ 4, 1946 |
കലാലയം | കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക |
തൊഴിൽ | നടി |
സജീവ കാലം | 1970–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | ഫ്രാങ്കോ ആമൂറി (c. 1984; sep. 1988) ടോം റോബിൻസ് (c. 1988; sep. 2009) Jonathan Bricklin (c. 2010; sep. 2015) |
കുട്ടികൾ | ഇവ അമൂറി ഉൾപ്പെടെ 3 |
സൂസൻ അബിഗൈൽ ടൊമാലിൻ (ജനനം: ഒക്ടോബർ 4,1946)[1] സൂസൻ സാരൻഡൻ എന്നറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയും കർമ്മോത്സുകിയുമാണ്. ഒരു അക്കാദമി അവാർഡ്, ഒരു ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവയോടൊപ്പം ആറ് പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ, ഒൻപത് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. പല കാരണങ്ങൾകൊണ്ടുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. 1999 ൽ യൂനിസെഫിന്റെ ഗുഡ്‍വിൽ അംബാസഡർ ആയി നിയമിക്കപ്പെടുകയും 2006 ൽ ആക്ഷൻ എഗേൻസ്റ്റ് ഹംഗർ ഹ്യുമാനിറ്റേറിയൻ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.
സോപ്പ് ഓപ്പറയായ എ വേൾഡ് എപ്പാർട്ടിലെ (1970 - 71) വേഷം അവതരിപ്പിക്കുന്നതിനുമുമ്പ്, 1970-ൽ പുറത്തിറങ്ങിയ ജൊ എന്ന ചിത്രത്തിലൂടെ അവർ അഭിനയരംഗത്തേയ്ക്കു പ്രവേശിച്ചു.
ആദ്യകാലജീവിതം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിലാണ് സാരൻഡൻ ജനിച്ചത്. ലെനോറ മാരിയുടെയും (ക്രിസ്‌കിയോൺ) അഡ്വർട്ടൈസിംഗ് എക്സിക്യൂട്ടീവ്, ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവ്, മുൻ നിശാക്ലബ് ഗായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഫിലിപ്പ് ലെസ്ലി ടോമാലിന്റെയും ഒമ്പത് കുട്ടികളിൽ മൂത്തയാളാണ്.
അവലംബം
[തിരുത്തുക]- ↑ Bernice, Janet (March–April 2007). "Susan Catches Wales". Ancestry Magazine. Retrieved March 27, 2011.