സൂസൻ ബ്രൗൺമില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂസൻ ബ്രൗൺമില്ലർ
ജനനം (1935-02-15) ഫെബ്രുവരി 15, 1935  (86 വയസ്സ്)

ഒരു അമേരിക്കൻ ഫെമിനിസ്റ്റ് പത്രപ്രവർത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു സൂസൻ ബ്രൗൺ മില്ലർ (ജനനം: ഫെബ്രുവരി 15, 1935) ന്യൂയോർക്കിലെ ബ്രൂക്ലിനിൽ [1]). 1975 ലെ എഗെയിൻസ്റ്റ് ഔവർ വിൽ: മെൻ, വിമൻ ആന്റ് റേപ് എന്ന പുസ്തകത്തിലൂടെയാണ് കൂടുതൽ അവർ അറിയപ്പെടുന്നത്.

ബലാത്സംഗം മുമ്പ് സ്ത്രീകളേക്കാൾ പുരുഷന്മാരാണ് നിർവചിച്ചിരുന്നതെന്നും എല്ലാ സ്ത്രീകളെയും ഭയപ്പെടുത്തുന്ന അവസ്ഥയിൽ നിലനിർത്തുന്നതിലൂടെ പുരുഷ മേധാവിത്വം നിലനിർത്തുന്നതിനുള്ള മാർഗമായി പുരുഷന്മാർ ഇത് ഉപയോഗിക്കുന്നുവെന്നും ബ്രൗൺമില്ലർ വാദിക്കുന്നു. ന്യൂയോർക്ക് പബ്ലിക് ലൈബ്രറി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 പുസ്തകങ്ങളിലൊന്നായി എഗെയ്‌സ്റ്റ് ഔവർ വിൽ തിരഞ്ഞെടുത്തു.

സ്വകാര്യ ജീവിതം[തിരുത്തുക]

ന്യൂയോർക്കിലെ ബ്രൂക്ലിനിൽ താഴത്തെ മധ്യവർഗ ജൂത ദമ്പതികളായ മേയുടെയും സാമുവൽ വാർഹാഫ്തിഗിന്റെയും മകളായി ബ്രൗൺ മില്ലർ ജനിച്ചു. അവരുടെ പിതാവ് ഗാർമെന്റ് സെന്ററിലെ സെയിൽസ്മാനും പിന്നീട് മാസി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ വെണ്ടറുമായിരുന്നു. അമ്മ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ സെക്രട്ടറിയായിരുന്നു. [2][3] പിന്നീട് അവർ ബ്രൗൺമില്ലർ എന്ന തൂലികാനാമം സ്വീകരിച്ചു. 1961 ൽ നിയമപരമായി അവരുടെ പേര് മാറ്റി. [2][3]

കുറിപ്പുകൾ[തിരുത്തുക]

  1. "Susan Brownmiller". Jewish Women's Archive (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-01.
  2. 2.0 2.1 Susan Brownmiller Papers Archived 2018-07-03 at the Wayback Machine., Harvard Library catalog listing (accessed June 3, 2010).
  3. 3.0 3.1 Susan Brownmiller, "An Informal Bio", susanbrownmiller.com; accessed June 4, 2010.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂസൻ_ബ്രൗൺമില്ലർ&oldid=3648128" എന്ന താളിൽനിന്ന് ശേഖരിച്ചത്