Jump to content

സൂസന്ന റോവ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Susanna Haswell Rowson
ജനനംSusanna Haswell
1762 (1762)
Portsmouth, England
മരണം2 മാർച്ച് 1824(1824-03-02) (പ്രായം 61–62)
Boston, Massachusetts, United States
അന്ത്യവിശ്രമംGraupner Family Vault, St. Matthew's Church, South Boston, Massachusetts, United States
Moved in 1866 to Mount Hope Cemetery, Boston
തൂലികാ നാമംSusanna Rowson
തൊഴിൽNovelist, poet, playwright, Religious writer, governess, stage actress, educator
ശ്രദ്ധേയമായ രചന(കൾ)Charlotte Temple
പങ്കാളിWilliam Rowson
ബന്ധുക്കൾRobert Haswell (brother)
James Gabriel Montresor (uncle)
John Montresor (cousin)
Anthony Haswell (cousin)

സൂസന്ന റോവ്സൺ (ജീവിതകാലം : 1762 – 2 മാർച്ച് 1824) ഒരു ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തികാരിയായിരുന്നു. നോവലിസ്റ്റ്, കവയിത്രി, നാടകകൃത്ത്, മതപരമായ കൃതികളുടെ രചന, നടി, പ്രഭാഷക എന്നിങ്ങനെ വിവിധ നിലകളിൽ അവർ ശ്രദ്ധേയയായിരുന്നു. 1791 ൽ പുറത്തിറങ്ങിയ “Charlotte Temple എന്ന പ്രശസ്ത നോവലിൻറെ രചയിതാവ് സൂസന്ന റോവ്സൺ ആയിരുന്നു. ഈ നോവൽ 1852 ൽ ഹാരിയറ്റ് ബീച്ചർ സ്റ്റോവിൻറെഅങ്കിൾ ടോംസ് ക്യാബിൻ” എന്ന നോവൽ പുറത്തിറങ്ങുന്നതുവരെ അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും ജനപ്രീതിനേടിയതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ കൃതിയായിരുന്നു. 

ജീവിതരേഖ

[തിരുത്തുക]

ഒരു റോയൽ നേവി ലഫ്റ്റനൻറ് ആയിരുന്ന വില്ല്യം ഹാസ്‍വെലിൻറെയും അദ്ദേഹത്തിൻറെ ആദ്യപത്നി സൂസന്ന മസ്ഗ്രേവിൻറെയും മകളായി 1762 ൽ ഇംഗ്ലണ്ടിലെ പോർട്സ്മൌത്തിലാണ് സൂസന്ന റോവ്‍സൺ ജനിച്ചത്. സൂസന്ന ജനിച്ച് ഏതാനും ദിവസങ്ങൾക്കകം മരണമടഞ്ഞിരുന്നു. ബോസ്റ്റണിലായിരിക്കെ സൂസന്ന റോവ്‍സൻറെ പിതാവ് റേച്ചൽ വുഡ്‍വാർഡിനെ പുനർവിവാഹം ചെയ്ത് ഒരു രണ്ടാം കുടുംബത്തോടൊപ്പം ജീവിച്ചു വന്നു. അദ്ദേഹത്തിൻറെ കപ്പൽ അമേരിക്കയിൽ നിന്നു പോർട്ട്സ്മൌത്തിലേയ്ക്കു തിരിച്ചു വന്നതിനു ശേഷം കപ്പൽ ഉപയോഗത്തിൽനിന്നു പിൻവലിക്കുകയും ബോസ്റ്റൺ കസ്റ്റംസ് ഓഫീസറായി നിയമിതനാകുകയും ചെയ്തു. അദ്ദഹം തൻറെ മകളെയും ഒരു പരിചാരകനുമായി മസാച്ച്യുസെറ്റിലേയ്ക്കു പോയി. 1767 ൽ എത്തിച്ചേരുന്ന സമയം കപ്പൽ ബോസ്റ്റൺ തുറമുഖത്തെ ലോവെൽസ് ദ്വീപിൽ ഉറയ്ക്കുയും കപ്പൽജോലിക്കാരും യാത്രികരും ദിവസങ്ങൾക്കു ശേഷം രക്ഷപെടുത്തപ്പെടുകയും ചെയ്തിരുന്നു. അവർ ഇപ്പോൾ ഹൾ എന്നറിയപ്പെടുന്ന നൻറാസ്കെറ്റിൽ ജീവിക്കുകയും അവരുടെ കുടുംബസുഹൃത്ത് ജയിസംസ് ഒട്ടിസ് സൂസന്നയുടെ വിദ്യാഭ്യാസകാര്യങ്ങളിൽ പ്രത്യേകതാല്പര്യമെടുക്കുകയും ചെയ്തിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരം ആരംഭിച്ചതോടെ ലഫ്റ്റനൻറ് ഹാസ്‍വെൽ വീട്ടുതടങ്കലിലാകുകുയം കുടുംബം ഉൾനാടൻ പ്രദേശങ്ങളായ ഹിൻഘാം, അബിങ്റ്റൺ, മസാച്ചുസെറ്റ്സ് എന്നിവിടങ്ങളിലേയ്ക്കു സഞ്ചരിക്കുകയും ചെയ്തു. 1778 ൽ തടവുകാരെ കൈമാറുന്ന പ്രക്രിയയിൽ കുടുംബം ഹാലിഫാക്സ്, നോവ സ്കോഷ്യ വഴി ഇംഗ്ലണ്ടിലയക്കപ്പെടുകയും ചെയ്തു. അവർ കിങ്സ്റ്റൺ അപ്പൺ ഹള്ളിൽ താമസമാക്കി. അവരുടെ അമേരിക്കൻ സ്വത്തു മുഴുവൻ പിടിച്ചെടുക്കപ്പെടുകയും കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയിൽ പോർട്ട്സ്മൌത്തിലുള്ള സ്വത്ത് വിൽക്കാൻ നിർബന്ധിതരാകുകയും ചെയ്തു. സൂസന്ന ഇക്കാലത്ത് മുത്തശ്ശനോടൊപ്പം കഴിഞ്ഞു.

കൃതികൾ

[തിരുത്തുക]
  • Victoria (1786)
  • The Inquisitor (1788)
  • Mary, or, The Test of Honour (1789)
  • Charlotte: a Tale of Truth (1790; retitled Charlotte Temple after the 3rd American edition, 1797)
  • Mentoria (1791)
  • Rebecca, or, The Fille de Chambre (1792)
  • Trials of the Human Heart (1795)
  • Reuben and Rachel (1798)
  • Sarah (1813)
  • Charlotte's Daughter, or, The Three Orphans (a sequel to Charlotte's Temple published posthumously in 1828, with a memoir by Samuel L. Knapp; also known as Lucy Temple)
  • Slaves of Algiers; or, A Struggle for Freedom (1794)[1]
  • The Female Patriot (1795)[1]
  • The Volunteers (1795)[1]
  • Americans in England (1796; retitled Columbian Daughters for 1800 production)
  • The American Tar (1796)
  • Hearts of Oak (1811)
  • Poems on Various Subjects (1788)
  • A Trip to Parnassus (1788)
  • The Standard of Liberty (1795)
  • Miscellaneous Poems (1811)
  • An Abridgement of Universal Geography (1805)
  • A Spelling Dictionary (1807)
  • A Present for Young Ladies (1811)
  • Youth's first Step in Geography (1811)
  • Biblical Dialogues Between a Father and His Family (1822)
  • Exercises in History, Chronology, and Biography, in Question and Answer (1822)

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Watts, Emily Stipes. The Poetry of American Women from 1632 to 1945. Austin, Texas: University of Texas Press, 1978: 57. ISBN 0-292-76450-2
"https://ml.wikipedia.org/w/index.php?title=സൂസന്ന_റോവ്സൺ&oldid=4011320" എന്ന താളിൽനിന്ന് ശേഖരിച്ചത്