സൂര്യ കൃഷ്ണമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാടക രചയിതാവും ആസ്വാദകനും ഉപാസകനുമായ ഒരു പ്രമുഖ കലാകാരനാണ് നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി. പാരമ്പര്യത്തിന്റെ മിഴിവുകൾ നഷ്ടപ്പെടുത്താതെ ശബ്ദവും വെളിച്ചവും കൊണ്ടു കാവ്യാത്മകമാകുന്ന അരങ്ങ് ആകർഷകമാക്കുന്നതിൽ അദ്ദേഹം മികവു പ്രകടിപ്പിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ദീർഘകാലം ഐ എസ് ആർ ഓ ഉദ്യോഗസ്ഥനായിരുന്നു. സീനിയർ സയന്റിസ്റ് ആയാണ് വിരമിച്ചത്.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപതിൽപ്പരം രംഗാവതരണങ്ങളുടെ ശിൽപിയായിരുന്നു.

അവലംബം [1]

  1. കോയിവിള, ജോസ്. തൂലികാവസന്തം.
"https://ml.wikipedia.org/w/index.php?title=സൂര്യ_കൃഷ്ണമൂർത്തി&oldid=2839220" എന്ന താളിൽനിന്ന് ശേഖരിച്ചത്