Jump to content

സൂര്യന്റെ പിരമിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pyramid of the Sun
Front view of the Pyramid of the Sun
സ്ഥാനംMexico State
മേഖലMesoamerica
തരംPyramid, Temple
ഭാഗംTeotihuacan
നീളം220 meters (720 feet)[1]
വീതി230 meters (760 feet)[1]
ഘനം1,184,828.3 cubic meters (41,841,817 cubic feet)
ഉയരം65.5 meters (216 feet)
History
സ്ഥാപിതം200 CE[2]
ഉപേക്ഷിക്കപ്പെട്ടത്750 CE[1]
കാലഘട്ടങ്ങൾMesoamerican classic
സംസ്കാരങ്ങൾTeotihuacan
Site notes
ConditionProtect by UNESCO
OwnershipCultural heritage
ManagementWorld Heritage Committee
Public accessYes
Third largest ancient pyramid in the world, the second largest is the Pyramid of Giza and the largest is the Great Pyramid of Cholula which is 90 kilometers away

മെക്സിക്കോയിലെ പുരാതന നഗരമായ തിയോതിഹുവാക്കാനിലെ ഏറ്റവും വലിയ പിരമിഡാണ് ക്രി.വ. 200 ഓടെ നിർമ്മിച്ചതായി കരുതപ്പെടുന്ന സൂര്യന്റെ പിരമിഡ്. ലോകത്തിലെ മൂന്നാമത്തെ വലിയ പിരമിഡ് കൂടിയായ സൂര്യന്റെ പിരമിഡ് ചന്ദ്രന്റെ പിരമിഡിനും സിയുഡഡെലയ്ക്കും ഇടയിലും, സെറോ ഗോർഡോ എന്ന പർവതത്തിന്റെ നിഴലിലും ആണ് സ്ഥിതിചെയ്യുന്നത്. കൂടാതെ അവന്യൂ ഓഫ് ദ ഡെഡ് ഇതിനെ തിയോതിഹുവാക്കാനിലെ മറ്റു പ്രധാന കെട്ടിടങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വശങ്ങളിലെ കുന്നുകൾ ശവകുടീരങ്ങൾ പോലെ കാണപ്പെട്ടിരുന്നതിനാൽ സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയോതിഹുവാക്കാൻ നഗരത്തിന്റെ മധ്യഭാഗത്തുള്ള പ്രധാന റോഡിനെയാണ് ആസ്ടെക്കുകൾ "അവന്യൂ ഓഫ് ദ ഡെഡ്" എന്ന് വിളിച്ചിരുന്നത്.[3][4]

ഈ പിരമിഡിന്റെ യഥാർത്ഥ ഉദ്ദേശ്യം ഇന്നും അജ്ഞാതമാണ്. പിരമിഡിന് മുകളിൽ ഒരു ബലിപീഠമുണ്ടായിരുന്നു എന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്. അതിനാൽ, മിക്കവാറും ഇത് ഒരു ദേവതയെ ബഹുമാനിക്കാനാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

സൂര്യന്റെ പിരമിഡ് എന്ന പേര് വന്നത് ആസ്ടെക്കുകളിൽ നിന്നാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നിർമ്മിച്ചത്. ആദ്യത്തെ നിർമ്മാണ ഘട്ടത്തിൽ, പിരമിഡിനെ ഇന്നത്തെ വലിപ്പത്തിലേക്ക് കൊണ്ടുവന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Teotihuacán." Britannica School. Encyclopædia Britannica, Inc., 2014. Web. 9 Dec. 2014.
  2. "Teotihuacán." Early Civilizations in the Americas Reference Library. Ed. Sonia G. Benson, Sarah Hermsen, and Deborah J. Baker. Vol. 2: Almanac, Vol. 2. Detroit: UXL, 2005. 315–332. Student Resources in Context. Web. 14 Dec. 2014.
  3. "Teotihuacan Avenue of the Dead". Mexico Archeology (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-10-26. Retrieved 2019-10-26.
  4. "Teotihuacán Avenue of the Dead". historylink101.com. Retrieved 2019-10-26.
"https://ml.wikipedia.org/w/index.php?title=സൂര്യന്റെ_പിരമിഡ്&oldid=3896495" എന്ന താളിൽനിന്ന് ശേഖരിച്ചത്