സൂര്യകാന്ത് ത്രിപാഠി 'നിരാല'

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂര്യകാന്ത് ത്രിപാഠി 'നിരാല'
सूर्यकांत त्रिपाठी 'निराला'
Suryakant Tripathi 'Nirala'
ജനനം(1899-02-21)ഫെബ്രുവരി 21, 1899
മിഡ്‌നാപ്പൂർ(മേദിനിപ്പൂർ), ബംഗാൾ
മരണംഒക്ടോബർ 15, 1961(1961-10-15) (പ്രായം 65)
ദേശീയതഭാരതീയൻ
തൊഴിൽകവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, കഥാകൃത്ത്
രചനാകാലംChhayavaad

ആധുനിക ഹിന്ദി സാഹിത്യരംഗത്തെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു സൂര്യകാന്ത് ത്രിപാഠി 'നിരാല' (1899 ഫെബ്രുവരി 21). കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, കഥാകൃത്ത് എന്നീ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

ബംഗാളിലെ മേദിനിപ്പൂരിലെ മഹിഷാദൾ എന്ന പട്ടണത്തിൽ 1899 ഫെബ്രുവരി 21ന് ജനിച്ചു. സൂരജ് കുമാർ എന്നായിരുന്നു ചെറുപ്പത്തിലെ പേര്. പ്രാഥമിക വിദ്യാഭ്യാസം മേദിനിപ്പൂരിലെ ബംഗാളി മാധ്യമത്തിലായിരുന്നു. മെട്രിക്കുലേഷൻ പാസ്സായതിനുശേഷം നിരാല ലഖ്നൗവിൽ വരുകയും, തുടർന്ന് ഉന്നാവ് ജില്ലയിൽ താമസമാക്കുകയും ചെയ്തു. ഈ കാലയളവിൽ ഒട്ടനവധി പ്രസാധകർക്കുവേണ്ടി അദ്ദേഹം ജോലി ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടേതായ പ്രസ്തുത കാലയളവിൽ ഉപജീവനത്തിനുവേണ്ടി പ്രസ്സുകളിലെ പ്രൂഫ് റീഡറായും ജോലി ചെയ്തിട്ടുണ്ട്. 'സമന്വയ്', 'മത്വാലാ', 'സുധ' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപനായിരുന്നു. 1961 ഒക്ടോബർ 15ന് അലഹബാദിൽ വച്ച് അന്തരിച്ചു.

രചനകൾ[തിരുത്തുക]

കവിതകൾ സ്നേഹനിർച്ച[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • അപ്സരാ
 • അൽകാ
 • പ്രഭാവതി
 • നിരുപമ
 • ചമേലി
 • ചോടീ കി പകഡ്
 • കാലേ
 • കർനാമേം
 • ദിവാനോ കി ഹസ്തി

കഥകൾ[തിരുത്തുക]

 • ചാതുരി
 • ചമാർ
 • സുകുൽ കി ബീവി
 • സഖി
 • ലിലീ
 • ദേവി

ഉപന്യാസങ്ങൾ[തിരുത്തുക]

വിവർത്തനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]