സൂര്യകാന്തക്കല്ല് (മധ്യകാലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐസ്ലൻഡ് സ്പാർ — മറഞ്ഞിരിക്കുന്ന സൂര്യന്റെ സ്ഥാനം നിർണ്ണയിക്കാൻ ഇതായിരിക്കണം മധ്യകാലത്ത് ഉപയോഗിച്ചിരുന്നത്.

ഐസ് ലാൻഡിലും മറ്റും പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു കാൽസൈറ്റ് ശിലയാണ് സൂര്യകാന്തക്കല്ല് (Icelandic: sólarsteinn, ഇംഗ്ലീഷ്: sunstone). 13-14 നൂറ്റാണ്ടുകളിൽ അന്തരീക്ഷം മൂടിക്കെട്ടിയിരുന്നാലും സൂര്യന്റെ സ്ഥാനം നിർണ്ണയിക്കാൻ ഈ ധാതു സഹായിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. സൂര്യകാന്തക്കല്ലിന് ധ്രുവീകരണശേഷി ഉണ്ടായിരുന്നെന്നും വൈക്കിങ് കാലഘട്ടത്തിൽ ദിശ കണ്ടെത്താൻ ഇവ ഉപയോഗിക്കപ്പെട്ടിരുന്നെന്നും ഒരു സിദ്ധാന്തം നിലവിലുണ്ട്.[1]

1592-ൽ ഇംഗ്ലീഷ് ചാനലിലെ ആൾഡർനി ദ്വീപിനടുത്ത് മുങ്ങിപ്പോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഇത്തരം ഒരു കല്ല് കണ്ടുകിട്ടിയിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. Ramskou, Thorkild (1967). "Solstenen". Skalk (ഭാഷ: ഡാനിഷ്). 2: 16–17.
  2. ഹിന്ദു ദിനപത്രം, മാർച്ച് 9, 2013

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]