സൂര്യകാന്തഃ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂര്യകാന്തഃ
പ്രമാണം:Suryakantha poster.jpg
സംവിധാനംഎം. സുരേന്ദ്രൻ
നിർമ്മാണംസഞ്ജു എസ്. ഉണ്ണിത്താൻ
രചനഎം. സുരേന്ദ്രൻ
കഥഎം. സുരേന്ദ്രൻ
തിരക്കഥഎം. സുരേന്ദ്രൻ
അഭിനേതാക്കൾരാജേഷ് ഹെബ്ബാർ, സിമി ബൈജു, ബലാജി ശർമ്മ
സംഗീതംരമേശ് നാരായൺ
ഛായാഗ്രഹണംദിനേശ് ബാബു
ചിത്രസംയോജനംജയചന്ദ്ര കൃഷ്ണ
സ്റ്റുഡിയോSpire Productions
റിലീസിങ് തീയതി26 April 2017[1]
രാജ്യംഇൻഡ്യ
ഭാഷസംസ്കൃതം

സൂര്യകാന്തഃ കേരളത്തിൽ നിർമ്മിച്ച ഒരു സംസ്കൃത ചലച്ചിത്രമാണു്. സംസ്കൃതത്തിലെ അഞ്ചാമത്തെ ചലച്ചിത്രവും ആദ്യത്തെ സമകാലീന ചിത്രവുമാണു്. ഒരു വൃദ്ധദമ്പതികളുടെ അവസാന നാളുകളിലെ കഥയാണു് ചിത്രം പറയുന്നതു്. സംസ്കൃതത്തിൽ സംസാരിക്കുന്ന സാധാരണക്കാരുടെ കഥയാണു് ഈ ചിത്രം പറയുന്നതു്.[2] കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2017-ലെ 'പ്രത്യേക ജൂറി അവാർഡ്' ഈ ചിത്രം കരസ്ഥമാക്കി.

കഥാതന്തു[തിരുത്തുക]

സൂര്യകാന്തഃ പറയുന്നതു് ഒരു വൃദ്ധ ദമ്പതികളുടെ അവസാന നാളുകളുടെ കഥയാണു്. ആ ദമ്പതികൾ രണ്ടാളും കഥകളി കലാകാരന്മാരാണു്, ജാനകി (സിമി ബൈജു) തന്റെ ചെറുപ്പ കാലത്ത് മികച്ചൊരു നർത്തകിയായിരുന്നു. [3] എന്നാൽ ഇപ്പോൾ അവർ രോയശയ്യയിലാണു്. അവരുടെ ഭർത്താവു് നാരായണൻ കഥകളി കലാകാരൻ ആയിരുന്നെങ്കിലും ഇപ്പോൾ ജീവിക്കൻ വേണ്ടി ആശാരിപ്പണി ചെയ്യുന്നു. തന്റെ ഭാര്യയുടെ അവസാന ദിനങ്ങൾ സന്തോഷകരം ആക്കുക എന്നതാണു് നാരായണന്റെ ഏക ലക്ഷ്യം.[4]

അവലംബങ്ങൾ[തിരുത്തുക]

[5] [6][7] [8] [9]

  1. http://moviestaannews.com/2017/04/27/suryakantha-movie/
  2. http://www.deepika.com/bigscreen/BigScreenNews.aspx?ReviewID=239&CategoryID=2
  3. http://www.mathrubhumi.com/print-edition/chitrabhumi/--1.1756122
  4. http://www.mathrubhumi.com/movies-music/news/sooryakantha-sanskrit-movie-1.1904330
  5. http://www.newindianexpress.com/cities/kochi/2017/apr/27/a-tale-told-in-sanskrit-1598090.html
  6. http://www.manoramaonline.com/movies/movie-news/kerala-film-critics-award-2016.html
  7. http://www.mathrubhumi.com/print-edition/kerala/thiruvananthapuram-1.1778648
  8. http://www.deccanchronicle.com/entertainment/mollywood/290417/a-sanskritised-tale-of-old-age.html
  9. http://www.mathrubhumi.com/movies-music/news/sooryakantha-sanskrit-movie-1.1904330
"https://ml.wikipedia.org/w/index.php?title=സൂര്യകാന്തഃ&oldid=3349237" എന്ന താളിൽനിന്ന് ശേഖരിച്ചത്