Jump to content

സൂഫി പറഞ്ഞ കഥ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൂഫി പറഞ്ഞ കഥ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂഫി പറഞ്ഞ കഥ
പോസ്റ്റർ
സംവിധാനംപ്രിയനന്ദനൻ
നിർമ്മാണംപ്രകാശ് ബാരെ
രചനകെ.പി. രാമനുണ്ണി
ആസ്പദമാക്കിയത്സൂഫി പറഞ്ഞ കഥ
by കെ.പി. രാമനുണ്ണി
അഭിനേതാക്കൾതമ്പി ആന്റണി
പ്രകാശ് ബാര
ബാബു ആന്റണി
ശർബാനി മുഖർജി
സംവൃത സുനിൽ
ഗീത വിജയൻ
സംഗീതംമോഹൻ സിതാര
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംകെ. ജി. ജയൻ
ചിത്രസംയോജനംവേണു ഗോപാൽ
സ്റ്റുഡിയോസിലികോൺ മീഡിയ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി2010 ഫെബ്രുവരി 19
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.പി. രാമനുണ്ണി രചിച്ച സൂഫി പറഞ്ഞ കഥ എന്ന നോവലിനെ ആസ്പദമാക്കി സിലിക്കൺ മീഡിയയുടെ ബാനറിൽ പ്രിയനന്ദനൻ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 19-ന്‌ തീയേറ്ററുകളിലെത്തിയ ചിത്രമാണ്‌ സൂഫി പറഞ്ഞ കഥ. തമ്പി ആന്റണി, പ്രകാശ് ബാരെ, ബംഗാളി നടി ശർബാനി മുഖർജി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ.പി. രാമനുണ്ണി ആണ്.

നാനാജാതി മതസ്ഥർ അനുഗ്രഹം തേടാനെത്തുന്ന ബീവിയുടെ 'ജാറം' ത്തിലെത്തുന്ന പത്ര പ്രവർത്തകന്റെ മുൻപിൽ സൂഫി ബീവിയുടെ കഥ പറയുന്നു.

മേലെപുല്ലാര തറവാട്ടിലെ അനന്തരവകാശിയായി കാർത്ത്യായനി എന്ന കാർത്തി ജനിക്കുന്നു. പണ്ഡിതനും, ദേവി ഉപാസകനുമായ ശങ്കു മേനോൻ (തമ്പി ആന്റണി) തന്റെ അനന്തരവളുടെ അസാമാന്യ ജാതകം ഗണിച്ചെടുക്കുന്നു, യൌവ്വനയുക്തയായിത്തീർന്ന അവൾ തന്റെ തറവാട്ടിൽ നാളികേര കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാവുകയും അയാളുമൊത്ത് പൊന്നാനിക്ക് ഒളിച്ചോടുകയും ചെയ്യുന്നു. മാമൂട്ടിയുടെ വീട്ടിലെത്തുന്ന കാർത്തി ,സുഹ്റാ എന്ന നാമവും മുസ്ലീം വിശ്വാസവും സ്വീകരിക്കുന്നു, എന്നാൽ വീട്ടുവളപ്പിൽ നിന്നും കിട്ടുന്ന ദേവീ വിഗ്രഹം അവളിൽ ഗതകാല സ്മരണകളുണർത്തുകയും, മാമൂട്ടിയുടെ അനുവാദത്തോടെ വീട്ടുവളപ്പിൽ ക്ഷേത്രം പണിത് ദേവിയെ ആരാധിക്കുകയും ചെയ്യുന്നു, സ്ത്രൈണതയുടെ ശക്തിമത് രൂപമായി മാറുന്ന കാർത്തിയുമായി ശയിക്കാൻ മാമൂട്ടി അശക്തനാവുകയും, കുടുംബത്തിൽ തന്നെയുള്ള അമീർ എന്ന യുവാവുമായി സ്വവർഗ്ഗ ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു, മതമൌലിക വാദികൾ മാമൂട്ടിയെ വധിക്കുന്നു, ഇതേ സമയം തന്നെ കാർത്തി അമീറുമൊത്ത് കടലിൽ മറയുന്നു. മാമൂട്ടിയുടെ കൊലയാളികൾ കയറിയ വള്ളവും കാർത്തിയുടെ ശാപഫലമായി മറിയുന്നു.ഒടുവിൽ കാർത്തി ബീവിയായി അവരോധിക്കപ്പെടുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം മോഹൻ സിതാര.

ഗാനങ്ങൾ
  1. തെക്കിനി കോലായ ചുമരിൽ – കെ.എസ്. ചിത്ര, സുനിൽ
  2. സായം സന്ധ്യേ നീറും തിരിപോൽ – ലത കൃഷ്ണ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]