Jump to content

സൂപ്പർ മാർക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ വിഭാഗങ്ങളായി ക്രമീകരിച്ച വൈവിധ്യമാർന്ന ഭക്ഷണം, പാനീയങ്ങൾ, ഗാർഹിക ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന ഒരു സ്വയം സേവനകടയാണ് സൂപ്പർമാർക്കറ്റ്. ഇത് സാധാരണ പലചരക്ക് കടകളേക്കാൾ വലുതും ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ വിപുലമായ ശേഖരമുള്ളതുമാണ്. എന്നാൽ ഒരു ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ മെഗാസ്റ്റോറുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതും പരിമിതമായ ഉൽപന്ന ശേഖരമുള്ളതുമാണ്.

എന്നിരുന്നാലും, അമേരിക്കക്കാരുടെ ദൈനം ദിന ഭാഷയിൽ, “പലചരക്കുകട” എന്നത് സൂപ്പർമാർക്കറ്റിന്റെ[1]ഒരു പര്യായമാണ്. അതെ സമയം തന്നെ, പലചരക്കുകൾ വിൽക്കുന്ന മറ്റു കടകളെ പരാമർശിക്കുമ്പോൾ ഇത് ഉപയോഗിക്കാറുമില്ല.[2][1]

സൂപ്പർമാർക്കറ്റിൽ സാധാരണയായി മാംസം, ശുദ്ധമായ /പുതിയ ഉൽപന്നങ്ങൾ, പാൽ, ബേക്കറി സാധനങ്ങൾ എന്നിവയ്ക്ക്പ്രത്യേക ഇടനാഴികളുണ്ടാവും. അതുപോലെതന്നെ, ടിന്നിലടച്ചതും പാക്കേജുചെയ്‌തതുമായ സാധനങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, അടുക്കള, വീട്ടുപകരണങ്ങൾ, ഫാർമസി ഉൽപന്നങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ തുടങ്ങിയവക്കായി പ്രത്യേകം ഷെൽഫുകൾ നീക്കിവച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ചില്ലറവിൽപ്പനയുടെ ആദ്യകാലങ്ങളിൽ, ഉപഭോക്താക്കൾ കൗണ്ടറിനു മുന്നിൽ കാത്തുനിൽക്കുകയും, അവർക്കു ആവശ്യമുള്ള സാധനങ്ങൾ സൂചിപ്പിക്കുകയും( പറയുകയും) , കടയിലെ സഹായി ആ സാധനങ്ങൾ, കടക്കുള്ളിലെ അലമാരകളിൽ നിന്നും എടുത്തു കൊടുക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ,മിക്ക ഭക്ഷണങ്ങളും ചരക്കുകളും, ഉപഭോക്താവിന് ആവശ്യമുള്ള കൃത്യമായ അളവിലും തൂക്കത്തിലും അല്ലാതിരുന്നതിനാൽ, കടയിലെ സഹായിക്കു, ഉപഭോക്താവ് ആഗ്രഹിക്കുന്ന കൃത്യമായ അളവിലും തൂക്കത്തിലും ആക്കി പൊതിഞ്ഞു കെട്ടി കൊടുക്കേണ്ടിവരുമായിരുന്നു. ഇത് സാമൂഹിക ഇടപെടലിനുള്ള അവസരങ്ങൾ ഉണ്ടാക്കി. ഈ ഷോപ്പിംഗ് രീതിയെ പലരും "ഒരു സാമൂഹിക സന്ദർഭം" ആയി കണക്കാക്കുകയും പലപ്പോഴും കടയിലെ "ജീവനക്കാരുമായോ മറ്റ് ഉപഭോക്താക്കളുമായോ ഇടപെടാനും സംസാരിക്കാനുമുള്ള ഒരു അവസരമായി ഉപയോഗിക്കുകയും ചെയ്തു[3]

വികസ്വര രാജ്യങ്ങളിലെ വളർച്ച

[തിരുത്തുക]

1990-കൾ മുതൽ, വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യമേഖല അതിവേഗം രൂപാന്തരപ്പെട്ടു, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ. വളർച്ചയ്‌ക്കൊപ്പം ഗണ്യമായ മത്സരവും കുറച്ച് ഏകീകരണവും വന്നു. [4]

ഈ സാധ്യതകൾ നൽകുന്ന അവസരങ്ങൾ നിരവധി യൂറോപ്യൻ കമ്പനികളെ ഈ വിപണികളിൽ (പ്രധാനമായും ഏഷ്യയിൽ) നിക്ഷേപിക്കാനും അമേരിക്കൻ കമ്പനികളെ ലാറ്റിനമേരിക്കയിലും ചൈനയിലും നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രാദേശിക കമ്പനികളും ഈ വിപണിയിൽ പ്രവേശിച്ചു.

ലേ ഔട്ട് തന്ത്രങ്ങൾ:

[തിരുത്തുക]

മിക്ക ചരക്കുകളും നേരത്തെതന്നെ പാക്ക് ചെയ്ത രീതിയിൽ ആണ് സൂപ്പർ മാർക്കെറ്റിൽ എത്തുന്നത് . ഇനങ്ങളുടെ തരം അനുസരിച്ച് ഇടനാഴികളിലും വിഭാഗങ്ങളിലും ക്രമീകരിച്ച പാക്കേജുകൾ ഷെല്ഫുകളിൽ സ്ഥാപിച്ചിരിക്കുന്നു. പുതിയ/ശുദ്ധമായ ഉൽപ്പന്നങ്ങൾ പോലുള്ള ചില ഇനങ്ങൾ ബിന്നുകളിൽ സൂക്ഷിച്ചിരിക്കുന്നു. കേടുകൂടാത്ത തണുത്ത ശൃംഖല ആവശ്യമുള്ളവ താപനില നിയന്ത്രിത ഡിസ്പ്ലേ കേസുകളിലാണ് സൂക്ഷിക്കുന്നത്.

ഇന്ത്യ

[തിരുത്തുക]

ഉപഭോക്താക്കളുടെ വൈവിധ്യം കാരണം, ഇന്ത്യയിലെ സൂപ്പർമാർക്കറ്റുകൾ ചില കാര്യങ്ങളിൽ വ്യത്യസ്തവും, അതുകൊണ്ടുതന്നെ, ചില്ലറ വ്യാപാര വിതരണ മേഖലയിലെ മാതൃകയുമാണ്. മം- ആൻഡ്- പോപ്പ് സ്റ്റോഴ്സ്, വലിയ സൂപ്പർ മാർക്കറ്റുകൾ, ഓൺലൈൻ പലചരക്കു കടകൾ, എന്നിങ്ങനെ ഇന്ത്യയിലെ പലചരക്കു വ്യാപാരം പല ചാനലുകളിൽ പ്രവർത്തിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "പലചരക്ക്". ഓക്സ്ഫോർഡ് ലേണേഴ്സ് നിഘണ്ടു. Retrieved July 13, 2020.
  2. "പലചരക്ക് കട". മെറിയം-വെബ്സ്റ്റർ നിഘണ്ടു. Retrieved July 13, 2020.
  3. Vadini, Ettore (February 28, 2018). Public Space and an Interdisciplinary Approach to Design. ISBN 9788868129958.
  4. തോമസ് റിയർഡൺ, പീറ്റർ ടിമ്മർ, ജൂലിയോ ബെർഡ്യൂ, 2004. "വികസ്വര രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളുടെ ദ്രുതഗതിയിലുള്ള ഉയർച്ച". ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് ഇക്കണോമിക്സ് , വാല്യം 1 നമ്പർ 2.
"https://ml.wikipedia.org/w/index.php?title=സൂപ്പർ_മാർക്കറ്റ്&oldid=3936509" എന്ന താളിൽനിന്ന് ശേഖരിച്ചത്