സൂപ്പർമൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ (Super Moon) എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു.[1][2] വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്.

1950നും 2050നും മധ്യേയുള്ള സൂപ്പർമൂൺ പ്രതിഭാസങ്ങൾ[തിരുത്തുക]

പൂർണ്ണചന്ദ്രൻ

1950നും 2050നും മധ്യേയുള്ള അതിചന്ദ്രസാമീപ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു[3][4]

 • നവംബർ 10, 1954
 • നവംബർ 20, 1972
 • ജനുവരി 8, 1974
 • ഫെബ്രുവരി 26, 1975
 • ഡിസംബർ 2, 1990
 • ജനുവരി 19, 1992
 • മാർച്ച് 8, 1993
 • ജനുവരി 10, 2005
 • ഡിസംബർ 12, 2008
 • ജനുവരി 30, 2010
 • മാർച്ച് 19, 2011
 • മേയ് 6, 2012
 • ആഗസ്റ്റ് 14, 2014
 • നവംബർ 14, 2016
 • ജനുവരി 2, 2018
 • ജനുവരി 21, 2023
 • നവംബർ 25, 2034
 • ജനുവരി 13, 2036

2012 മേയ് 6-ലെ സൂപ്പർ മൂൺ[തിരുത്തുക]

ഈ വർഷത്തെ സൂപ്പർമൂൺ 2012 മേയ് 6 ന് ദൃശ്യമാകും. ഈ ദിവസം ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം 3,56,955 കിലോമീറ്ററായിരിക്കും. സൂര്യോദയത്തിന് നിമിഷങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കുന്ന ചന്ദ്രൻ അന്നു[5] വൈകുന്നേരം സൂര്യനസ്തമിച്ച് ഒരു മണിക്കൂറിനു ശേഷം അതേ ചക്രവാളത്തിൽ ഉദിക്കും. നവംബർ 28 നായിരിക്കും ഭൂമിയിൽ നിന്നും ചന്ദ്രൻ ഏറ്റവും അകലത്തിലെത്തുന്നത്. 4,06,349 കിലോമീറ്ററായിരിക്കും അന്ന് ചന്ദ്രനിലേക്കുള്ള ദൂരം. ഈ ദിവസത്തേക്കാൾ 11 ശതമാനം വലിപ്പമുള്ള ചന്ദ്രനെയായിരിക്കും ഞായറാഴ്ച കാണാൻ കഴിയുക.[6]

മറ്റ് പ്രഭാവങ്ങൾ[തിരുത്തുക]

അതിചന്ദ്രസാമീപ്യസമയത്ത് വേലിയേറ്റത്തിന്റെ ആക്കം കൂടുതലായി അനുഭവപ്പെടാറുണ്ട്. [7] വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയവ സൂപ്പർമൂൺ കാലത്തുണ്ടാവാറുണ്ട്.

അവലംബം[തിരുത്തുക]

 1. Plait, Phil. "No, the “supermoon” didn’t cause the Japanese earthquake". Discover Magazine. ശേഖരിച്ചത് 14 March 2011; published March 11, 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 2. Hawley, John. "Appearance of the Moon Size". Ask a Scientist. Newton. ശേഖരിച്ചത് 14 March 2011; no publication date.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 3. Nolle, Richard. "20th Century SuperMoon Alignments". Astropro. ശേഖരിച്ചത് 14 March 2011; no publication date.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 4. Nolle, Richard. "21st Century SuperMoon Alignments". Astropro. ശേഖരിച്ചത് 14 March 2011; no publication date.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 5. http://www.madhyamam.com/news/166899/120506
 6. http://www.mathrubhumi.com/online/malayalam/news/story/1587996/2012-05-06/india
 7. Plait, Phil. "Tides, the Earth, the Moon, and why our days are getting longer". Bad Astronomy. ശേഖരിച്ചത് 14 March 2011; published 2008; modified March 5, 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=സൂപ്പർമൂൺ&oldid=1995570" എന്ന താളിൽനിന്നു ശേഖരിച്ചത്