ഉള്ളടക്കത്തിലേക്ക് പോവുക

സുൽത്താൻ ശരീഫലി ഇസ്‍ലാമിക് യൂനിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുൽത്താൻ ശരീഫലി ഇസ്‍ലാമിക് യൂനിവേഴ്സിറ്റി
Universiti Islam Sultan Sharif Ali (Malay)
جامعة السّلطان الشّريف عليّ الإسلاميّة (Jawi)
പ്രമാണം:Crest of Sultan Sharif Ali Islamic University.png
Logo of UNISSA
ആദർശസൂക്തംഅല്ലാഹുവിനെ സൂക്ഷിക്കുക, പഠിപ്പിച്ചുതരുന്നതവനാണ് (ഖുർആൻ)
തരംPublic research university
സ്ഥാപിതം1 January 2007 (2007-01-01)
സ്ഥാപകൻബ്രൂണെ സുൽത്താൻ ഹസനുൽ ബുൽഖിയ
മതപരമായ ബന്ധം
Sunni Islam
അക്കാദമിക ബന്ധം
ചാൻസലർബ്രൂണെ സുൽത്താൻ ഹസനുൽ ബുൽഖിയ
റെക്ടർഡോ. നൂറർഫാൻ സൈനൽ
Pro-Chancellorഅൽ മുഹ്തദി ബില്ലാഹ് രാജകുമാരൻ
വിദ്യാർത്ഥികൾ1798 (2024)
മേൽവിലാസംSimpang 347, Jalan Pasar Gadong, Bandar Seri Begawan, BE1310, Brunei Darussalam
4°54′20.5″N 114°54′47.8″E / 4.905694°N 114.913278°E / 4.905694; 114.913278
ക്യാമ്പസ്Metropolitan and regional with multiple sites
നിറ(ങ്ങൾ)Green White
വെബ്‌സൈറ്റ്www.unissa.edu.bn
പ്രമാണം:Sultan Sharif Ali Islamic University.png

തെക്കുകിഴക്കേ ഏഷ്യൻരാജ്യമായ ബ്രൂണെയിൽ സ്ഥിതി ചെയ്യുന്ന ഏക ഇസ്‍ലാമിക സർവകലാശാലയാണ് സുൽത്താൻ ശരീഫലി ഇസ്‍ലാമിക് യൂനിവേഴ്സിറ്റി. ബ്രൂണെ സുൽത്താൻ ഹസനുൽ ബുൽഖിയയുടെ പ്രത്യേക താത്പര്യ പ്രകാരം 2007ൽ സ്ഥാപിതമായി. രാജ്യത്തെ മൂന്ന് സർക്കാർ സർവകലാശാലകളിലൊന്നായ ഇത് യുനീസ (UNISSA) എന്ന ചുരുക്കപ്പേരിലാണ് അയപ്പെടുന്നത്.

ദേശീയ തലത്തിലും മുസ്‍ലിം ലോകത്തും നേതൃപരമായ ഇടപെടലുകൾ നടത്തുന്ന മുസ്‍ലിം പണ്ഡിതരെയും ബുദ്ധിജീവികളെയും വാർത്തെടുക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം. [1] ഇന്ത്യ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും സർവകലാശാലയിലുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് അധ്യാപനം. ഏഴു ഫാക്കൽറ്റികളും എട്ടു പഠനകേന്ദ്രങ്ങളുമുണ്ട്. [2][3][4]

ബ്രൂണെ തലസ്ഥാന നഗരമായ ബന്ദർ സെരി ബെഗാവനിലെ ഗാഡോങ്, സിനൌത്ത് എന്നിങ്ങനെ രണ്ടിടങ്ങളിൽ കാമ്പസുകളുണ്ട് സർവകലാശാലക്ക്. ബ്രൂണെ സുൽത്താൻ ഹസനുൽ ബുൽഖിയ ചാൻസലറും ഡോ. നൂറർഫാൻ സൈനൽ റെക്ടറുമാണ്.

അവലംബം

[തിരുത്തുക]
  1. ↑ "Universiti Islam Sultan Sharif Ali". Top Universities (in ഇംഗ്ലീഷ്). Retrieved 6 ഓഗസ്റ്റ് 2024.
  2. ↑ "Prospectus 2022/2023" (PDF). UNISSA. 2022. Retrieved 6 ഓഗസ്റ്റ് 2024.
  3. ↑ "Programme". UNISSA. Retrieved 6 ഓഗസ്റ്റ് 2024.
  4. ↑ "UNIVERSITI ISLAM SULTAN SHARIF ALI" (PDF). Ministry of Foreign Affairs. 2021. Retrieved 6 ഓഗസ്റ്റ് 2024.

പുറം കണ്ണികൾ

[തിരുത്തുക]