Jump to content

സുൽത്താൻ ഗഞ്ച് ബുദ്ധവിഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റയിൽ പാത നിർമിക്കാനായി മണ്ണു മാറ്റുന്നതിനിടെ ഇ.ബി. ഹാരിസ് എന്ന ബ്രിട്ടിഷ് എൻജിനീയർക്കു ലഭിച്ച സുൽത്താൻ ഗഞ്ച് ബുദ്ധവിഗ്രഹം ബർമിങ്ങാം ആർട്ട് ഗ്യാലറിയിലെത്തിയപ്പോൾ ബർമിങ്ങാം ബുദ്ധയായി. നാളിതുവരെ കണ്ടെടുത്ത ശില്പങ്ങളിൽ ലോഹത്തിൽ തീർത്ത ഏറ്റവും വലിയ ബുദ്ധശില്പമാണിത്. 2.3 മീറ്റർ ഉയരം വരുന്ന ചെമ്പിൽ തീർത്ത ഈ ശില്പത്തിന് 1500 വർഷത്തെ പഴക്കം കണക്കാക്കുന്നു. ഇന്ത്യൻ ശില്പികളുടെ കരവിരുതു വിളിച്ചോതുന്ന ഈ ശില്പം ബ്രിട്ടനിലെ ഒട്ടേറെ ബുദ്ധമതവിശ്വാസികളെ ആകർഷിക്കുന്നു.

സുൽത്താൻ ഗഞ്ച് ബുദ്ധവിഗ്രഹം
വർഷം500-700 AD
Mediumചെമ്പ്
MovementGupta art -Pala transitional period
അളവുകൾ2.3 m × 1 m (91 in × 39 in)
സ്ഥാനംബർമിങ്ങാം ആർട്ട് ഗ്യാലറി, ബർമിങ്ങാം
ഇ.ബി. ഹാരിസ് സുൽത്താൻ ഗഞ്ച് ബുദ്ധവിഗ്രഹത്തോടൊപ്പം