സുർജിത് സിംഗ് രാന്ധവ
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | ഗുർദാസ്പൂർ, പഞ്ചാബ്, ഇന്ത്യ | 10 ഒക്ടോബർ 1951
മരണം | 6 ജനുവരി 1984 കർതർപുർ, ജലന്ധർ, പഞ്ചാബ് | (പ്രായം 32)
ഉയരം | 5'11" (180 cm) |
Sport |
സർദാർ സുർജിത് സിംഗ് രാന്ധവ ഒരു ഇന്ത്യൻ ഹോക്കി താരമാണ്.1976 ലെ മോൻട്രയൽ ഹോക്കി ഒളിപിക്സിനു വേണ്ടി ഇന്ത്യൻ പുരുഷ വിഭാഗത്തിനു വേണ്ടി കളിച്ച ഒരു ഹോക്കി താരമാണ് സുർജിത്.[1] ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു സുർജിത്.
വിദ്യാഭ്യാസം
[തിരുത്തുക]പഞ്ചാബിലെ ബട്ലയിൽ ജനനം. ഗുരു നാനാക്ക് സ്കൂൾ, ജലാന്ദറിലെ ല്യാൽപുര ഖൽസ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസകാലത്ത് യൂണിവേഴ്സിറ്റി ഹോക്കി ടൂർണമെന്റിൽ കളിച്ചു തുടങ്ങി.[2]
ജീവിതരേഖ
[തിരുത്തുക]കോളേജ് പഠനത്തിനു ശേഷം പഞ്ചാബ് പോലീസിൽ ചേർന്നു. 1972 ൽ ആംസ്റ്റർഡാമിൽ വെച്ച് നടന്ന രണ്ടാമത് ലോകകപ്പ് ഹോക്കിയിൽ തുടക്കം കുറിച്ചു.1974 ലും 1978 ലും ഏഷ്യൻ ഗെയിംസ്, 1976 ൽ മോണ്ട്റിയൽ ഒളിമ്പിക്സ്, 1982 ൽ ബോംബെയിൽ വെച്ച് നടന്ന ലോകകപ്പ്. 1975 ൽ കോലലംപൂരിൽ വെച്ച് നടന്ന ലോകകപ്പ് വിജയത്തിൽ സുർജിതിന്റെ പങ്ക് ചെറുതല്ല. പതിനൊന്നാമത് ലോക ഹോക്കി ടീമിലും ഓൾ-സ്റ്റാർ ഹോക്കി ടീമിലും അംഗമായിരുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ വച്ച് നടന്ന എസാണ്ട ടൂർനമെന്റിലും 1978 ലെ ഏഷ്യൻ ഗെയിംസിലും ടോപ്പ് സ്കോറർ ആയിരുന്നു. തുടക്കത്തിൽ ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ എയർലൈൻസ്, പഞ്ചാബ് പോലിസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു.
മരണം
[തിരുത്തുക]ഗെയിംസിൽ നിന്നുള്ള ഔദ്യോഗിക വിരമിക്കലിന് ശേഷം, 1984ൽ കാരട്പൂരിൽ വെച്ച് ഒരു കാറപകടത്ത്തിൽ സുർജിത് മരണപ്പെടുകയായിരുന്നു. ജലാന്ദറിലെ സ്റ്റേഡിയത്തിനു പിന്നീട് സുർജിതിന്റെ പേര് നൽകുകയായിരുന്നു. സുർജിത്ത്തിന്റെ മരണത്തിനു ശേഷം 1984 ൽ സുർജിത് ഹോക്കി സൊസൈറ്റി തുടങ്ങി.[3][4]മരണാനന്തര ബഹുമതിയായി 1998 ൽ അർജുന അവാർഡ് നൽകി ആദരിച്ചു.[5]
സ്വകാര്യ ജീവിതം
[തിരുത്തുക]അദ്ദേഹത്തിന്റെ ഭാര്യ ചഞ്ചൽ ഒരു അന്തർദേശിയ ഹോക്കി താരമായിരുന്നു. ഇന്ത്യൻ വനിതാ വിഭാഗം ഹോക്കി ടീമിനെ നയിച്ചവരിൽ ഒരാളായിരുന്നു ചഞ്ചൽ.[6] അദ്ദേഹത്തിന്റെ മകൻ സര്ബിന്ദർ സിംഗ് രാന്ധവ ഒരു ഒരു ലോകപ്രശസ്ത ടെന്നീസ് താരമായിരുന്നു. ഏഷ്യൻ ഗെയിംസ് ൽ പങ്കെടുത്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Surjit Randhawa". Sports Reference. Archived from the original on 2018-12-25. Retrieved 2016-07-11.
- ↑ Surjit Singh Randhawa Archived 2013-02-02 at Archive.is Sikhhockeyolympians
- ↑ "History of society". Archived from the original on 2012-10-29. Retrieved 2016-07-11.
- ↑ "Surjit hockey tourney begins from October 11". Indian Express. Sep 22, 2012.
organized every year in memory of former Olympian Surjit Singh Randhawa
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-27. Retrieved 2016-07-11.
- ↑ "Kartar Singh's appointment as sports director challenged". The Times of India. Feb 15, 2002. Archived from the original on 2013-05-22. Retrieved 2016-07-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Surjit Singh Randhawa, Biography Archived 2013-02-02 at Archive.is
- Pages using the JsonConfig extension
- Articles using infobox templates with no data rows
- ഇന്ത്യൻ ഹോക്കി കളിക്കാർ
- 1951-ൽ ജനിച്ചവർ
- 1984-ൽ മരിച്ചവർ
- Olympic field hockey players of India
- Field hockey players at the 1972 Summer Olympics
- Field hockey players at the 1976 Summer Olympics
- ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ
- Indian Sikhs
- Recipients of the Arjuna Award
- Asian Games silver medalists
- Indian police officers
- Asian Games medalists in field hockey
- Field hockey players at the 1978 Asian Games
- Sportspeople from Jalandhar
- Field hockey players from Punjab, India
- പഞ്ചാബിലെ കായികമേഖല (ഇന്ത്യ)
- പഞ്ചാബിൽ നിന്നുമുള്ള കായികതാരങ്ങൾ
- ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിച്ചവർ
- പുരുഷ ഹോക്കി കളിക്കാർ