സുഹ അറഫാത്ത്
Suha Arafat | |
---|---|
ജനനം | Suha Daoud Tawil 17 ജൂലൈ 1963 |
ദേശീയത | Palestinian, Tunisian (2006-2007) |
ജീവിതപങ്കാളി(കൾ) | (his death) |
കുട്ടികൾ | Zahwa (born 1995) |
മാതാപിതാക്ക(ൾ) | Raymonda Tawil |
പാലസ്റ്റീനിയൻ അതോറിറ്റി പ്രസിഡന്റായിരുന്ന യാസർ അറഫാത്തിന്റെ ഭാര്യയാണ് സുഹ അറഫാത്ത് (English: Suha Arafat (അറബി: سهى عرفات). സുഹ ദാവൂദ് താവി (Suha Daoud Tawil (അറബി: سهى داود الطويل) എന്നാണ് ജനന സമയത്തെ പേര്.
ആദ്യകാല ജീവിതം
[തിരുത്തുക]1963 ജൂലൈ 17ന് ജറുസലേമിലെ ഒരു റോമൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു.[1][2][3] ജോർദാനിയൻ ഭരണത്തിൽ കീഴിലായിരുന്ന കാലത്ത് നബ്ലുസ്, റാമല്ല എന്നിവിടങ്ങളിലായിരുന്നു ജീവിതം[4][5]. ഒക്‌സ്‌ഫോർഡി വിദ്യാഭ്യാസം നേടിയ ഒരു ബാങ്ക് ജീവനക്കാരനായിരുന്നു സുഹയുടെ പിതാവ് ദാവൂദ് താവി. ഇന്നത്തെ ടെൽഅവീവിന്റെ ഭാഗമായ ജാഫയിൽ ആണ് അദ്ദേഹം ജനിച്ചത്. വെസ്റ്റ്ബാങ്കിലും ജോർദാനിലും ബിസിനസ് ചെയ്തു. ഹയ്ഫ മേഖലയിലെ സമ്പന്ന കുടുംബമായ ഹവ കുടുംബത്തിലെ അംഗമായ അക്രെയിലിൽ ജനിച്ച റെമോണ്ട ഹവ താവിയാണ് മാതാവ്. എഴുത്തുകാരുയും കവിയുമായിരുന്നു. 1967ന് ശേഷം രാഷ്ട്രീയ പ്രവർത്തകയായി. നിരവധി തവണ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രമുഖ ഫലസ്തീനിയൻ പത്രപ്രവർത്തകയുമായിരുന്നു റെമോണ്ട.
ജറുസലേമിലെ ബെൽറ്റ് ഹനീനയിലുള്ള കോൺവെന്റ് സ്‌കൂളിൽ പഠനം ആരംഭിച്ചു. 18ാം വയസ്സിൽ ഉപരിപഠനത്തിനായി പാരിസിലേക്ക് പോയി. വിദ്യാർഥിയായിരിക്കുമ്പോൾ ജനറൽ യൂനിയൻ ഓഫ് ഫലസ്തീൻ സ്റ്റുഡൻസ് (ജിയുപിഎസ്) എന്ന സംഘടനയുടെ നേതാവായി, ഫലസ്തീൻ വിഷയത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ Moore, Molly (9 November 2004). "Fight Over Icon Has Plenty of Precedent". The Washington Post.
- ↑ Profile: Suha Arafat 11 Nov 2004 BBC News Retrieved 04 Jan 2013
- ↑ The Associated Press Yasser Arafat rarely saw his wife and daughter 11 Nov 2004 USA Today Retrieved 04 jan 2013
- ↑ http://www.aljazeera.com/programmes/whatkilledarafat/2012/07/20127375720962440.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-20. Retrieved 2017-07-18.