സുസ്മേഷ് ചന്ത്രോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുസ്മേഷ് ചന്ത്രോത്ത്

മലയാളത്തിലെ യുവ സാഹിത്യകാരിൽ പ്രമുഖനാണ് സുസ്മേഷ് ചന്ത്രോത്ത്.

ജീവിതരേഖ[തിരുത്തുക]

1977 ഏപ്രിൽ 1നു ജനിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി. [1] മാധ്യമം ആഴ്ചപ്പതിപ്പിൽ പേപ്പർ ലോഡ്ജ് നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അങ്കണം അവാർഡ് '9'എന്ന നോവലിന് ലഭിച്ചു. 2009-ലെ കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരത്തിന് മരണവിദ്യാലയം കഥ അർഹമായി. ആദ്യനോവലായ ഡി,ഡിസി ബുക്സിന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ നേടിയിട്ടുണ്ട്. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ഇടശ്ശേരി അവാർഡ്, അങ്കണം - ഇ പി സുഷമ എൻഡോവ്മെൻറ്, ജേസി ഫൌൺടേഷൻ അവാർഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും.

രചനകൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • ഡി [2]
 • 9 [3]
 • പേപ്പർ ലോഡ്ജ് - മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. പ്രസാധകർ മാതൃഭൂമി ബുക്സ് ആണ്.p

നോവെല്ലകൾ[തിരുത്തുക]

 • മറൈൻ കാൻറീൻ
 • നായകനും നായികയും

ചെറുകഥകൾ[തിരുത്തുക]

 • ഗാന്ധിമാർഗ്ഗം
 • വെയിൽ ചായുമ്പോൾ നദിയോരം - കഥാസമാഹരം
 • കോക്‌ടെയ്‌ൽ സിറ്റി
 • മാമ്പഴമഞ്ഞ
 • സ്വർണ്ണമഹൽ
 • മരണവിദ്യാലയം
 • മാംസഭുക്കുകൾ
 • ബാർ കോഡ്
 • ഹരിത മോഹനം

തിരക്കഥകൾ[തിരുത്തുക]

 • പകൽ
 • ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം
 • ആതിര 10 സി.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുസ്മേഷ്_ചന്ത്രോത്ത്&oldid=2786841" എന്ന താളിൽനിന്നു ശേഖരിച്ചത്