സുഷമ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഷമ സെൻ
പാർലമെന്റംഗം, ലോക്സഭ
ഓഫീസിൽ
1952–1957
മണ്ഡലംഭഗല്പൂർ സൗത്ത്, ബീഹാർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1889-04-25)25 ഏപ്രിൽ 1889
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിഡോ. പി.കെ. സെൻ
ഉറവിടം: ലോക്സഭ

ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയും മുൻ ലോക്സഭാംഗവുമായിരുന്നു സുഷമ സെൻ (1899 ഏപ്രിൽ 25- മരണ തീയതി ലഭ്യമല്ല). ബീഹാറിലെ ഭഗൽപൂർ സൗത്ത് മണ്ഡലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി ഒന്നാം ലോക്സഭയിൽ എത്തി[1]. പി.എൻ. ബോസിന്റെ മകളായി 1889 ഏപ്രിൽ 25ന് കൊൽക്കത്തയിൽ ജനിച്ചു, കൊൽക്കത്ത, ഡാർജിലിംഗ്, ലണ്ടൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യ ലോക്‌സഭയിൽ ബീഹാറിൽ നിന്നും വിജയിച്ച രണ്ട് വനിതാ എംപിമാരിൽ ഒരാൾ സുഷമ സെൻ ആയിരുന്നു. ബീഹാറിലെ പർദ്ദ സംവിധാനം അവസാനിപ്പിക്കാൻ ശക്തമായ പ്രചാരണം നടത്തിയ അവർ, തന്റെ രാഷ്ട്രീയ ജീവിതത്തിൽ ശൈശവ വിവാഹം, സ്ത്രീധന സമ്പ്രദായം, ജാതിവിവേചനം എന്നിവ അവസാനിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് ശിശുക്ഷേമ കേന്ദ്രങ്ങൾ പട്നയിൽ സ്ഥാപിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. ബംഗാൾ വിഭജനത്തിനുശേഷം, മഹാത്മാ ഗാന്ധിയുടെ സ്വാധീനത്തിൽ വരുകയും സ്വദേശി പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു.1908-15 മുതൽ പാട്നയിലെ അഘർ നരി സമിതിയുടെ പ്രസിഡന്റും, ബീഹാർ കൗൺസിൽ ഓഫ് വുമൺ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കും കുട്ടികൾക്കുമായി ഇവർ നിരവധി പ്രവർത്തനങ്ങൾ ചെയ്തു.

ജീവിത രേഖ[തിരുത്തുക]

1889 ഏപ്രിൽ 25 ന് കൊൽക്കത്തയിൽ ജനിച്ചു. തന്റെ അഞ്ചാം വയസ്സിൽ 1904-ൽ ബാരിസ്റ്റർ പികെ സെന്നിനെ വിവാഹം കഴിച്ചു. 1929 ൽ മദ്രാസിലെ അഖിലേന്ത്യാ വനിതാ സമ്മേളനത്തിൽ അംഗമായ ഇവർ,[2]1934 ബിഹാറിലെ ഭൂകമ്പത്തിൽ ദുരിതാശ്വാസ നിധി സമാഹരിക്കുന്നതിൽ പ്രവർത്തിച്ചു. 1941 ൽ പട്ന മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.1946-52 കാലഘട്ടത്തിൽ ബീഹാർ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1939ലും 1951ലും കേംബ്രിഡ്ജിൽ നടന്ന വേൾഡ് കോൺഗ്രസ്സ് ഓഫ് ഫെയ്ത്തിൽ പങ്കെടുത്തു. പട്ന, മോൻഗിർ, സിംല ബ്രഹ്മ സമാജിന്റെ പ്രസിഡന്റും ട്രസ്റ്റിയും ആയിരുന്നു. ശൈശവ വിവാഹം, ജാതിവിവേചനം, സ്ത്രീധന സമ്പ്രദായം എന്നിവ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിച്ച ഇവർ. 1910-ൽ ലണ്ടനിൽ നടന്ന വനിതാ വോട്ടവകാശ സമരത്തിൽ പങ്കെടുത്തിരുന്നു. 1908-15 കാലഘട്ടങ്ങളിൽ കൊൽക്കത്ത വിക്ടോറിയ സ്ഥാപനത്തിന്റെ സെക്രട്ടറിയും ആയിരുന്നു. ബിഹാറിലെയും ഡൽഹിയിലെയും സിന്ധിൽ നിന്നുള്ള അഭയാർഥികൾക്കായി ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇവർ നടത്തി.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

സുഷമ സെൻ ഒരു ബംഗാളി കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു എങ്കിലും, ബീഹാറിലെ ഭഗൽപൂർ ആയിരുന്നു അവരുടെ സേവന മേഖല. 19511-ൽ ഒന്നാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബീഹാറിലെ ഭഗൽപൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് 26,724-ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എസ്പിയിലെ ബൈജ്നാഥ് പ്രസാദ് സിംഗിനെയാണ് പരാജയപ്പെടുത്തിയത്. സുഷമ സെന്നിന് 71979 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ സ്ഥാനാർത്തിക്ക് 45255 വോട്ടുകളാണ് ലഭിച്ചത്.

ക്രമം വർഷം മണ്ഡലം വിജയി പാർട്ടി വോട്ട് ഭൂരിപക്ഷം രണ്ടാം സ്ഥാനം പാർട്ടി വോട്ട്
1 1951 ഭഗൽപൂർ സൗത്ത് സുഷമ സെൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 71,979 26,724 ബൈജ്നാഥ് പ്രസാദ് സിംഗ് എസ്‌പി 45,255

മറ്റ് വിവരങ്ങൾ[തിരുത്തുക]

യാത്ര ചെയ്ത പ്രദേശങ്ങൾ: ബർമ്മ, മലയ, യുകെ, യൂറോപ്പ് ഭൂഖണ്ഡം മുഴുവൻ.

കലാ പരമായ നേട്ടങ്ങൾ: ഇന്ത്യൻ, ഇംഗ്ലീഷ് സംഗീതം, ആലാപനം, പെയിന്റിംഗ്.

വിനോദങ്ങൾ: യാത്ര, സഞ്ചാരം, ഫോട്ടോഗ്രാഫി.

പ്രത്യേക താൽപര്യം: സാമൂഹിക പരിഷ്കാരങ്ങൾ, പാവപ്പെട്ടവരുടെ ആശ്വാസം, നദി-താഴ്വര പദ്ധതികൾ.

പ്രിയപ്പെട്ട വിനോദം: ചാരിറ്റബിൾ നാടക പ്രകടനവും പാചകവും സംഘടിപ്പിക്കൽ.

വിനോദം: പാട്ട്, നെയ്ത്ത്, വായന.

അവലംബം[തിരുത്തുക]

  1. "Members Bioprofile". Retrieved 2021-09-07.
  2. "नारी शक्ति: बिहार की पहली महिला सांसद सुषमा सेन ने पर्दा प्रथा खत्म करने के लिए चलाया था अभियान" (in hindi). Retrieved 2021-09-07.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സുഷമ_സെൻ&oldid=3660207" എന്ന താളിൽനിന്ന് ശേഖരിച്ചത്