സുഴൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുഴൗ (苏州市)
പ്രിഫെക്ചർ തല നഗരം
Landmarks of Suzhou — top left: Humble Administrator's Garden; top right: Yunyan Pagoda in Tiger Hill; middle: Skyline of Jinji Lake; bottom left: Changmen Gate in night; bottom right: Shantang Canal
Landmarks of Suzhou — top left: Humble Administrator's Garden; top right: Yunyan Pagoda in Tiger Hill; middle: Skyline of Jinji Lake; bottom left: Changmen Gate in night; bottom right: Shantang Canal
Flag of സുഴൗ (苏州市)
Flag
ജിയാങ്സുവിലെ സ്ഥാനം
ജിയാങ്സുവിലെ സ്ഥാനം
രാജ്യം ചൈന
പ്രവിശ്യ ജിയാങ്സു
കൗണ്ടികൾ 11
Established 514 BC
Government
 • Type പ്രിഫെക്ചർ തല നഗരം
 • പാർട്ടി സെക്രട്ടറി Zhou Naixiang
 • മേയർ Qu Futian
Area[1]
 • പ്രിഫെക്ചർ തല നഗരം 8,488.42 കി.മീ.2(3.40 ച മൈ)
 • Land 6,093.92 കി.മീ.2(2.88 ച മൈ)
 • Water 2,394.50 കി.മീ.2(924.52 ച മൈ)
 • Urban 2,743 കി.മീ.2(1 ച മൈ)
Population (2013)[2]
 • പ്രിഫെക്ചർ തല നഗരം 10
 • Density 1/കി.മീ.2(3/ച മൈ)
 • Urban 5
 • Urban density 2/കി.മീ.2(5/ച മൈ)
Demonym(s) Suzhounese
Time zone ബെയ്ജിങ് സമയം (UTC+8)
പോസ്റ്റൽ കോഡ് 215000
Area code(s) 512
Gross domestic product (2014[2])
  • Total

CNY 1.406 trillion
USD $228.87 billion
PPP $330.48 billion

  • Per capita

CNY 132,908
USD $21,635
PPP $31,240

  • Growth: Increase 8%
Human Development Index (2013) 0.873 - very high[3]
പൂവ് Osmanthus
മരം Cinnamomum camphora
ഭാഷ Wu Chinese: Suzhou dialect
ലൈസൻസ് പ്ലേറ്റ് 苏E
Website www.suzhou.gov.cn
സുഴൗ

Suzhou name.svg

"Suzhou" in simplified and traditional characters

കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു വലിയ നഗരമാണ് സുഴൗ അഥവാ സുഷൗ. കലയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ് രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ പട്ടണം. ചൈനയിൽ എറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നു കൂടിയാണ് 'ചൈനയിലെ വെനീസ്' എന്ന് അറിയപ്പെടുന്ന സുഴൗ.

ചരിത്രം[തിരുത്തുക]

ബീ. സി. 514-ൽ വൂയിലെ രാജാവായ ഹെലൂ ഈ പ്രദേശത്തെ ഗുസു എന്ന ഗ്രാമത്തെ ഹെലൂ നഗരം എന്ന പേരിൽ തന്റെ തലസ്ഥാനമാക്കി. വുക്സിയാൻ, വുജുൻ, ക്വാായ്ജി എന്നീ പേരുകളിലും ഗുസു അറിയപ്പെട്ടു. ക്രിസ്തുവർഷം 589-ലാണ് സുഴൗ എന്ന പേര് ആദ്യമായി ഉപയോഗിച്ചുകാണുന്നത്. 1035-ൽ സുഴൗ കൺഫ്യൂഷ്യൻ ക്ഷേത്രം പണിതു. (1910-ൽ ഇത് സുഴൗ ഹൈ സ്കൂൾ ആയി.) 1130-ൽ വടക്കുനിന്നും വന്ന ജിൻ പട്ടാളവും 1275-ൽ മംഗോളുകളും സുഴൗ ആക്രമിച്ചു. 1367-ൽ മംഗോൾ ഭരണാധികാരികൾക്കെതിരെ ചൈനാക്കാർ യുദ്ധം ചെയ്തു. ചൈനാക്കാരുടെ നേതാവായ ഴു യുവാൻഴാങ് സുഴൗ പട്ടണം പത്ത് മാസത്തെ ആക്രമണത്തിനുശേഷം പിടിച്ചെടുത്തു. യുദ്ധം ജയിച്ച ഴു - ഭാവിയിലെ ആദ്യ മിങ് ചക്രവർത്തി - നഗരത്തിലെ പ്രധാന കൊട്ടാരം പൊളിച്ചുകളയുകയും നഗരവാസികളുടെ മേൽ കഠിനമായ നികുതി ഏർപ്പെടുത്തുകയും ചെയ്തു. 1860-ലെ തായ്-പിങ് യുദ്ധത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. 1880-ൽ ജനസംഖ്യ അഞ്ച് ലക്ഷം കവിഞ്ഞു. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോഴേക്കും ഏഴായിരം സിൽക്ക് മില്ലുകളും ഒരു കോട്ടൺ മില്ലും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും സാരമായ കേടുപാടുകൾ ഉണ്ടായി.

കാലാവസ്ഥ[തിരുത്തുക]

ഉയർന്ന താപനില ആഗസ്റ്റിൽ 35-ഉം താഴ്ന്ന താപനില ജനുവരിയിൽ -10-ഉമാണ്. 93.2 സെന്റീമീറ്റർ മഴ ലഭിക്കുന്നു. ശീതകാലത്ത് സൈബീരിയയിൽനിന്നും വേനൽക്കാലത്ത് തെക്കൻ ചൈനയിൽനിന്നും കാറ്റടിക്കുന്നു.

കാഴ്ചകൾ[തിരുത്തുക]

സുഴൗവിലെ പൂന്തോട്ടങ്ങൾ യുണെസ്ക്കോ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കാങ്-ലാങ് പവിലിയൺ, ലയൺ ഗ്രോവ് ഗാർഡൻ, ഹമ്പിൾ അഡ്മിനിസ്റ്റ്രേറ്റേഴ്സ് ഗാർഡൻ, ലിംഗറിങ് ഗാർഡൻ എന്നിവ യഥാക്രമം സോങ്, യുവാൻ, മിങ്, കിങ് കാലഘട്ടങ്ങളുടെ ശൈലി പ്രതിഫലിക്കുന്നു. ഹാൻശാൻ ക്ഷേത്രം, സിയുവാൻ ക്ഷേത്രം,, ആയിരത്തി ഇരുന്നൂറ് വർഷം പഴക്കമുള്ള ശാന്താങ് സ്ട്രീറ്റ്, 806-ൽ പണിത ബവോദൈ പാലം, യുന്യുൻ പഗോഡ, ബെയ്സി പഗോഡ, ഇരട്ട പഗോഡകൾ, ടൈഗർ ഹിൽ എന്നിവയാണ് മറ്റ് പ്രധാന കാഴ്ചകൾ.

സാമ്പത്തികം[തിരുത്തുക]

ഇരുമ്പ്, ഉരുക്ക്, ഇലക്ട്രോണിക്സ്, ഐ. ടി., തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവും വിനോദസഞ്ചാരവുമാണ് പ്രധാന തൊഴിലുകൾ.

ഗതാഗതം[തിരുത്തുക]

തീവണ്ടി നിലയം
കനാൽ

ശാങ്ഹായ് - നാഞ്ചിങ്ങ് തീവണ്ടി പാതയിലാണ് സുഴൗ സ്ഥിതി ചെയ്യുന്നത്. രണ്ട് വലിയ തീവണ്ടി നിലയങ്ങൾ നഗരത്തിലുണ്ട്. ബെയ്ജിങ് - ശാങ്ഹായ് അതിവേഗ പാതയും സുഴൗവിലൂടെ പോകുന്നു. ശാങ്ഹായ് - നാഞ്ചിങ്ങ് ഹൈവേയും യാങ്സേ ഹൈവേയും സുഴൗ - ഹാങ്ഴൗ ഹൈവേയും ഈ നഗരത്തിൽക്കൂടെ പോകുന്നു. ഒരു ഔട്ടർ റിങ് റോഡ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. സുഴൗ, വുക്സി എന്നീ നഗരങ്ങൾ സുനാൻ ശുവോഫാങ് അന്തർദ്ദേശീയ വിമാനത്താവളം പങ്കിടുന്നു. യാങ്സേ നദിയുടെ വലതുകരയിലുള്ള സുഴൗ തുറമുഖം 2012-ൽ 43 കോടി ടൺ ചരക്കാണ് കയറ്റിറക്ക് നടത്തിയത്. നദീതുറമുഖങ്ങളിൽ ഇത് ഒരു ലോക റെക്കോർഡാണ്. രണ്ട് പാതകളുള്ള മെട്രോയും ബസ്സുകളുമുണ്ട്. ഒൻപത് പാതകളാണ് മെട്രോയുടെ രൂപരേഖയിലുള്ളത്.

വിദ്യാഭ്യാസം[തിരുത്തുക]

പതിമൂന്ന് ഹൈ സ്കൂളുകൾ സുഴൗവിലുണ്ട്. സൂചൗ സർവ്വകലാശാല, സുഴൗ ശാസ്ത്ര - സാങ്കേതിക സർവ്വകലാശാല, റെന്മിൻ സർവ്വകലാശാല, ചാങ്ശു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. സുഴൗ ഗ്രാജുവേറ്റ് ടൗൺ എന്ന വിദ്യാഭ്യാസ സമുച്ചയവുമുണ്ട്.

അവലമ്പം[തിരുത്തുക]

  1. "Table showing land area and population". Suzhou People's Government. 2003. Retrieved 2007-09-07. 
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sz2014 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Calculated using data from Suzhou Statistics Bureau:
"https://ml.wikipedia.org/w/index.php?title=സുഴൗ&oldid=2443264" എന്ന താളിൽനിന്നു ശേഖരിച്ചത്