സുലൈഖ ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുലൈഖ ഹുസൈൻ
ജനനം1930[1]
മരണം15 ജൂലൈ, 2014 (വയസ്സ് 83–84)
ജീവിതപങ്കാളി(കൾ)ഹുസൈൻ സേഠ്
കുട്ടികൾശമാബായി ,ഫറൂഖ്
മാതാപിതാക്ക(ൾ)ഹാജി അബ്ദുല്ല അഹമ്മദ് സേഠ്,മറിയംബീവി

ഉറുദു നോവലിസ്റ്റും കേന്ദ്ര ഉർദു ഫെലോഷിപ്പ് കമ്മിറ്റി അംഗവുമായിരുന്നു സുലൈഖ ഹുസൈൻ (1930 - 15 ജൂലൈ 2014). കേരളത്തിലെ ആദ്യ ഉർദു നോവലിസ്റ്റാണ് ഉറുദുവിൽ 27 നോവലുകളും അത്രത്തോളം ചെറുകഥകളുമെഴുതി.[2]

ജീവിതരേഖ[തിരുത്തുക]

1930മട്ടാഞ്ചേരിയിലെ കോറായ് കുടുംബത്തിൽ ഹാജി അഹമ്മദ് സേട്ടിന്റെയും മറിയം ബായിയുടേയും മകളായി ജനനം. [1] ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇവരെ മുത്തച്ഛനാണ് വളർത്തിയത്. നാലാംതരം മദ്രസാ വിദ്യാഭ്യാസം മാത്രമേ സുലൈഖയ്‌ക്ക് ലഭിച്ചിരുന്നുള്ളൂ.[3] ആസ്യാബായി മദ്‌റസയിലാണ് ഖുർആനും ഹദീസും ദീനിയാത്തും മലയാളവും ഉർദുവും പഠിച്ചത്. പിന്നീട് മൗലവി റിസ്‌വാനുല്ലയുടെ ശിഷ്യയായി വീട്ടിൽതന്നെയായിരുന്നു പഠനം. ഹൈദരാബാദിൽ നിന്ന് കുടിയേറി കൊച്ചിയിൽ സ്ഥിരതാമസമാക്കിയിരുന്ന റിസ്‌വാനുല്ല സാഹിബിന് ഉർദു ഭാഷയിലും സാഹിത്യത്തിലും നല്ല കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് സുലൈഖ ഉർദു ഭാഷയിൽ കാര്യമായ പഠനങ്ങൾ നടത്തിയത്.

സാഹിത്യ ജീവിതം[തിരുത്തുക]

സുലൈഖ ഹുസൈനിൽ സാഹിത്യതാൽപര്യം ജനിപ്പിച്ചത് മാതാവിന്റെ ബാപ്പയും ഉർദു കവിയുമായിരുന്ന ജാനി സേട്ട് ആയിരുന്നു. 1950ൽ ഇരുപതാമത്തെ വയസ്സിലാണ് ഡൽഹി ആസ്ഥാനമായുള്ള ചമൻ ബുക്ക് ഡിപ്പോ മേരേ സനം എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൽ മേൽവിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.[4] സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച ഈ പുസ്തകം വൻതോതിൽ വിറ്റഴിക്കപ്പെട്ടു. തുടർന്ന് മേരെ സനം എന്ന പേരിൽ ഇറക്കിയ സിനിമയും ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ അവർ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു. 1970ൽ രചിച്ച ഏറെ ശ്രദ്ധേയമായ "താരീഖിയോം കെ ബാദ്" (ഇരുട്ടിനുശേഷം) പരിഭാഷകൻ രവിവർമ്മ മലയാളത്തിലേക്ക് വിവർത്തനംചെയ്തു. സി.എച്ച്. മുഹമ്മദ് കോയയുടെ ശ്രമഫലമായാണ് ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. പിന്നീട് ഇത് ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചു. 1981ൽ വിദ്യാർഥിമിത്രം പബ്ലിക്കേഷൻസ് "ഇരുട്ടിനു ശേഷം" എന്ന പേരിൽ ഇതു പ്രസിദ്ധീകരിച്ചു.[5] 1990-ൽ പ്രസിദ്ധീകരിച്ച 'ഏക് ഫൂൽ ഹസാർ ഗം' എന്ന നോവലിലായിരുന്നു ആദ്യമായി വിലാസവും ഫോട്ടോയും പ്രസിദ്ധീകരിച്ചത്. [6] ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായി. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു.[7]

പ്രധാന കൃതികൾ[തിരുത്തുക]

 • മേരേ സനം (എന്റെ പ്രിയതമ)
 • ഏക് ഫൂൽ ഔർ ഹസാർ ഗം (ഒരു പൂവും ഒരായിരം ദുഃഖവും)
 • രാഹ് അകേലി (ഏകാന്ത പഥിക)
 • താരീഖിയോം കെ ബാദ് (മലയാള വിവർത്തനം : ഇരുട്ടിനുശേഷം)
 • സബാ
 • ഓർ ഭൂൽനേവാലേ
 • പഥർ കി ലക്കീർ
 • യാദോം കി സിതം
 • സിന്ദഗി മുസ്‌കുരായി
 • ആദ്മി ഓർ സീക്കെ
 • ആസ്മാൻ കി തലേ
 • നസീബ് നസീബ് കി ബാത്തേം[8]
 • മുസറയെ സാഹിൽ
 • കൽ ക്യാ ഹുവാ
 • അപ്‌നാ കോൻ
 • ഗർ ഹസാരെ നിമിൽത്തെ
 • മർസാ ഹേ കലി [9]

അവലംബം[തിരുത്തുക]

 1. 1.0 1.1 http://www.deshabhimani.com/newscontent.php?id=114597
 2. http://www.madhyamam.com/news/161501/120405
 3. "ഉറുദു നോവലിസ്റ്റ് സുലൈഖാ ഹുസൈൻ നിര്യാതയായി". news.keralakaumudi.com. Retrieved 16 ജൂലൈ 2014.
 4. "ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈൻ അന്തരിച്ചു". www.janmabhumidaily.com. Retrieved 16 ജൂലൈ 2014.[പ്രവർത്തിക്കാത്ത കണ്ണി]
 5. "ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈൻ അന്തരിച്ചു". www.deshabhimani.com. Retrieved 16 ജൂലൈ 2014.
 6. "അറിയപ്പെടാതെ പോയ ഉർദു എഴുത്തുകാരി". www.chandrikadaily.com. Archived from the original on 2016-03-05. Retrieved 16 ജൂലൈ 2014. {{cite web}}: |first= missing |last= (help)
 7. "ഉറുദു നോവലിസ്റ്റ് സുലൈഖ ഹുസൈൻ അന്തരിച്ചു". www.mathrubhumi.com. Retrieved 16 ജൂലൈ 2014.[പ്രവർത്തിക്കാത്ത കണ്ണി]
 8. www.24dunia.com[പ്രവർത്തിക്കാത്ത കണ്ണി]
 9. കുടുംബമാധ്യമം 2011 ഡിസംബർ 30
"https://ml.wikipedia.org/w/index.php?title=സുലൈഖ_ഹുസൈൻ&oldid=3648033" എന്ന താളിൽനിന്ന് ശേഖരിച്ചത്