സുറിയാനി കത്തോലിക്ക‌ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സീറോ-മലബാർ കത്തോലിക്കാ സഭയിലും സീറോ-മലങ്കര കത്തോലിക്കാ സഭയിലും പെട്ടവരെ പൊതുവായി വിളിയ്ക്കുന്ന പേരു്.

പഴങ്കൂറ്റു്കാരെന്നും റോമാസുറിയാനിക്കാരെന്നും പേരുണ്ടായിരുന്ന സീറോ-മലബാർ കത്തോലിക്കാ സഭക്കാരെയാണു് ആദ്യകാലത്തു് സുറിയാനി കത്തോലിക്ക‌ർ എന്നു് വിളിച്ചിരുന്നതു്. 1657-ൽ മലങ്കര സഭയിലെ മാർത്തോമ്മാ പ്രഥമൻ മെത്രാന്റെ ഉപദേഷ്ടാക്കളായിരുന്ന പറമ്പിൽ ചാണ്ടിക്കത്തനാരും കടവിൽ ചാണ്ടിക്കത്തനാരും റോമൻ കത്തോലിക്കാ സഭയിലേക്കു് മാറിതോടെയാണീ വിഭാഗം രൂപം കൊണ്ടതു്. പറമ്പിൽ ചാണ്ടിക്കത്തനാർ പിന്നീടു് 1663-ൽ അലക്സാണ്ടർ ഡിക്കാമ്പോ എന്നപേരിൽ ഇവരുടെ പ്രഥമ മെത്രാനായി സീറോ-മലബാർ കത്തോലിക്കാ സഭ നിലവിൽവന്നു.

മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസ് 1930 ൽ റോമൻ കത്തോലിക്കാ സഭയിൽ ചേർന്നപ്പോൾ സിറോ മലങ്കര കത്തോലിക്കാ സഭയും രൂപംകൊണ്ടു.

സുറിയാനി കത്തോലിക്ക‌രെ പൊതുവേ ജാതിപരമായി നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികളായി പരിഗണിയ്ക്കുന്നു. കേരളത്തിൽ സുറിയാനി കത്തോലിക്ക‌ർ അല്ലാത്ത കത്തോലിക്ക‌ാവിഭാഗം ലത്തീൻ കത്തോലിക്ക‌രാണു്.

"https://ml.wikipedia.org/w/index.php?title=സുറിയാനി_കത്തോലിക്ക‌ർ&oldid=1847076" എന്ന താളിൽനിന്ന് ശേഖരിച്ചത്