Jump to content

സുരേഷ് പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരേഷ് പ്രഭു
കേന്ദ്ര, വ്യേമയാന വകുപ്പ് മന്ത്രി
ഓഫീസിൽ
2018-2019
മുൻഗാമിഅശോക് ഗജപതി രാജു
പിൻഗാമിഹർദീപ് സിംഗ് പുരി
കേന്ദ്ര, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2017-2019
മുൻഗാമിനിർമ്മല സീതാരാമൻ
പിൻഗാമിപീയുഷ് ഗോയൽ
കേന്ദ്ര, റെയിൽവേ മന്ത്രി
ഓഫീസിൽ
2014-2017
മുൻഗാമിഡി.വി. സദാനന്ദ ഗൗഡ
പിൻഗാമിപീയുഷ് ഗോയൽ
ലോക്സഭാംഗം
ഓഫീസിൽ
2004, 1999, 1998, 1996
മുൻഗാമിസുധീർ സാവന്ത്
പിൻഗാമിLoksabha seat abolished
മണ്ഡലംരാജാപ്പൂർ
രാജ്യസഭാംഗം
ഓഫീസിൽ
2016-2022, 2014-2016
മണ്ഡലംആന്ധ്ര പ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-07-11) 11 ജൂലൈ 1953  (71 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷി
 • ബി.ജെ.പി(2014-തുടരുന്നു)
 • ശിവസേന(1996-2014)
പങ്കാളിഉമ
കുട്ടികൾ1 daughter
ജോലിചാർട്ടേഡ് അക്കൗണ്ടൻറ്
As of 22 ഡിസംബർ, 2022

ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് സുരേഷ് പ്രഭു.(ജനനം : ജൂലൈ 11 1953) ശിവസേന നേതാവായിരുന്ന സുരേഷ് പ്രഭു 2014 നവംബർ 9ന് ബി.ജെ.പിയിൽ ചേർന്നു. 1996 മുതൽ 2002 വരെയുള്ള എ.ബി. വാജ്പേയി മന്ത്രിസഭകളിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3] 2022 ഫെബ്രുവരി ഒന്നിന് ദേശീയ-സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.[4]

ജീവിതരേഖ

[തിരുത്തുക]

മഹാരാഷ്ട്രയിലെ മുംബൈയിൽ പ്രഭാകര പ്രഭുവിൻ്റെയും സുമതി ദേവിയുടേയും മകനായി 1953 ജൂലൈ 11ന് ജനനം. ദാദറിലുള്ള ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് മുംബൈ വിലി പാർലെയിലെ എം.എൽ. ദഹങ്കർ കോളേജിൽ നിന്ന് ബിരുദവും മുംബൈ ന്യൂ ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. പിന്നീട് ചാർട്ടേഡ് അക്കൗണ്ടൻ്റ് കോഴ്സിന് ചേർന്നു. അഖിലേന്ത്യ സി.എ പരീക്ഷയിൽ പതിനൊന്നാം റാങ്ക് നേടിയ സുരേഷ് ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റായിട്ട് ഔദ്യോഗിക ജീവിതമാരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷനും ചാർട്ടേഡ് അക്കൗണ്ടൻറ് സ്ഥാപനത്തിൻ്റെ ഉടമയുമായിരുന്ന സുരേഷ് കുടുംബ ബിസിനസുകളിലും പങ്കാളിയാണ്.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1996-ൽ ശിവസേന ടിക്കറ്റിൽ ലോക്സഭാംഗമായതോടെയാണ് സുരേഷ് പ്രഭുവിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1996 മുതൽ 2009 വരെ നാല് തവണ രാജാപ്പൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു

ഒന്നാം വാജ്പേയി സർക്കാരിലാണ് സുരേഷ് പ്രഭു ആദ്യമായി കേന്ദ്ര-മന്ത്രിയാവുന്നത്. പതിമൂന്ന് ദിവസം നീണ്ട ഒന്നാം വാജ്പേയി സർക്കാരിൽ വ്യവസായ-വകുപ്പ് മന്ത്രിയായ സുരേഷ് രണ്ടാം വാജ്പേയി സർക്കാരിൽ 1998 മുതൽ 1999 വരെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു. മൂന്നാം വാജ്പേയി സർക്കാരിൽ 1999 മുതൽ 2000 വരെ രാസവളം, രാസവസ്തു വകുപ്പ് മന്ത്രിയായും 2000 മുതൽ 2002 വരെ കേന്ദ്ര ഊർജ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

2014-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ 2017 വരെ റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന സുരേഷ് പ്രഭു 2017 മുതൽ 2019 വരെ വാണിജ്യ,വ്യവസായ വകുപ്പ് മന്ത്രിയായും 2018-2019 കാലയളവിൽ കേന്ദ്ര, വ്യേമയാന വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

1996 മുതൽ 2014 വരെ ശിവസേന അംഗമായിരുന്ന സുരേഷ് ശിവസേനാംഗത്വം രാജിവച്ച് 2014 നവംബർ ഒൻപതിന് ബി.ജെ.പിയിൽ ചേർന്നു. 2014 മുതൽ 2016 വരെ ഹരിയാനയിൽ[5] നിന്നും 2016 മുതൽ 2022 വരെ ആന്ധ്ര പ്രദേശിൽ നിന്നും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[6][7] രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2022 ഫെബ്രുവരി ഒന്നിന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.

റിഷിഹുഡ് യൂണിവേഴ്സിറ്റിയുടെ സ്ഥാപക ചാൻസിലർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സന്ദർശക പ്രൊഫസർ എന്നീ പദവികളിലും പ്രവർത്തിച്ചു.

മറ്റ് പദവികൾ

ചെയർമാൻ

 • മഹാരാഷ്ട്ര സ്റ്റേറ്റ് ഫൈനാൻസ് കമ്മീഷൻ
 • നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ

Member and Partner

 • Global Water Partnership
 • Globe UK
 • World Economic Forum
 • Global Industries Council
 • UN advisor
 • United Nations Development Program
 • UN Industrial Development Organization
 • Global Forum for Farmers

President

 • Asia Energy Forum
 • UN Committee of Biodiversity
 • World Federation UNESCO

Member

 • Institute of Chartered Accountants of India (ICAI) from 1996

സ്വകാര്യ ജീവിതം

[തിരുത്തുക]
 • ഭാര്യ : ഉമ
 • മകൾ : അമേയ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "Suresh Prabhu joins BJP after Sena skips Modi Cabinet expansion | India News,The Indian Express" https://indianexpress.com/article/india/india-others/suresh-prabhu-joins-bjp/lite/
 2. "Suresh Prabhu quits Sena, joins BJP" https://wap.business-standard.com/article-amp/politics/suresh-prabhu-quits-sena-joins-bjp-114110900460_1.html
 3. "Suresh Prabhu outsmarts former boss Uddhav Thackeray, joins BJP - India Today" https://www.indiatoday.in/india/north/story/modi-cabinet-reshuffle-suresh-prabhu-shiv-sena-uddhav-thackeray-bjp-swearing-in-226468-2014-11-09
 4. "Suresh Prabhu retires from politics, will now work only for environment | www.lokmattimes.com" https://www.lokmattimes.com/national/suresh-prabhu-retires-from-politics-will-now-work-only-for-environment-a473/amp/
 5. "BJP nominates Suresh Prabhu to Rajya Sabha from Haryana" https://wap.business-standard.com/article-amp/politics/bjp-nominates-suresh-prabhu-to-rajya-sabha-from-haryana-114112200771_1.html
 6. "Suresh Prabhu, Y S Chowdary elected to Rajya Sabha from Andhra Pradesh | Political Pulse News,The Indian Express" https://indianexpress.com/article/political-pulse/suresh-prabhu-ys-chowdary-rajya-sabha-andhra-pradesh-2832568/lite/
 7. "Rajya Sabha bids farewell to 72 retiring members | Deccan Herald -" https://www.deccanherald.com/amp/national/north-and-central/rajya-sabha-bids-farewell-to-72-retiring-members-1096381.html
"https://ml.wikipedia.org/w/index.php?title=സുരേഷ്_പ്രഭു&oldid=3830235" എന്ന താളിൽനിന്ന് ശേഖരിച്ചത്