സുരേഖ
Jump to navigation
Jump to search
സുരേഖ | |
---|---|
ജനനം | |
മരണം | ജൂൺ 6, 2021 | (പ്രായം 66)
മരണ കാരണം | ഹൃദയാഘാതം |
ആന്ധ്രാപ്രദേശ് | |
ദേശീയത | Indonesian |
വിദ്യാഭ്യാസം | എം.എ. (ഇംഗ്ലീഷ് സാഹിത്യം) ഹിന്ദി സാഹിത്യ രത്ന, പി.ജി. ഡിപ്ലോമ(പരസ്യകല) |
തൊഴിൽ | അഭിനയം, വ്യവസായം |
സജീവ കാലം | 1978-2021 |
അറിയപ്പെടുന്നത് | അഭിനേത്രി |
ജീവിതപങ്കാളി(കൾ) | ശ്രീനിവാസ് |
കുട്ടികൾ | കാതറിൻ വരുൺ (മകൾ) |
ഒരു മലയാളം, തെലുഗു, ചലച്ചിത്രനടിയാണ് സുരേഖ. എ. ഭീംസിംഗ് സംവിധാനം ചെയ്ത് 1978 ഡിസംബർ 21നു പ്രദർശനത്തിനെത്തിയ കരുണാമയിഡു എന്ന തെലുഗു ചിത്രത്തിലൂടെ അഭിനയമാരംഭിച്ച സുരേഖ ഭരതന്റെ തകരയിലെ സുഭാഷിണി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളത്തിൽ പ്രവേശിക്കുന്നത്. ആന്ധ്രാപ്രദേശിൽ ജനിച്ച സുരേഖ, ജോലി സംബന്ധമായി മാതാപിതാക്കൾ ചെന്നയിലേക്ക് താമസം മാറിയതിനാൽ പഠിച്ചതും വളർന്നതും ചെന്നൈയിലാണ്.[1] കരുണാമയിഡു എന്ന ചിത്രത്തിൽ യേശുവിന്റെ അമ്മയായ കന്യാമറിയത്തെയാണ് സുരേഖ അവതരിപ്പിച്ചത്. 1995ൽ വിവാഹിതയായെങ്കിലും മൂന്നാം വർഷം ബന്ധം വേർപെടുത്തി. ഇപ്പോൾ ചെന്നൈ മീഡിയ പ്ലസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഡയറക്ടറാണ്.[2]
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
- കരുണാമയിഡു (തെലുഗു)
- തകര (മലയാളം)
- അങ്ങാടി (മലയാളം)
- ഈ നാട് (മലയാളം)
- ആരോഹണം (മലയാളം)
- ഗ്രീഷ്മജ്വാല (മലയാളം)
- ഞാൻ ഏകനാണ് (മലയാളം)
- ജോൺ ജാഫർ ജനാർദ്ദനൻ (മലയാളം)
- നവംബറിന്റെ നഷ്ടം (മലയാളം)
- ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ (മലയാളം)
- ഇന്നല്ലെങ്കിൽ നാളെ
- സിന്ദൂരസന്ധ്യയ്ക്ക് മൗനം
- മുളമൂട്ടിൽ അടിമ (മലയാളം)
- കട്ടുറുമ്പിന് കാതുകുത്ത് (മലയാളം)
- ഇത്രയും കാലം (മലയാളം)
- മാസ്റ്റേഴ്സ് (മലയാളം)
- എല്ലാം ഇമ്പമയം (തമിഴ്)
അവലംബം[തിരുത്തുക]
- ↑ ഓൺ റെക്കോഡ് - സുരേഖ
- ↑ "Mb4Eves". മൂലതാളിൽ നിന്നും 2011-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-25.