സുമുഖി നിന്നുൾത്താപത്തിനു
ദൃശ്യരൂപം
സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയ ഒരു മലയാളം പദമാണ് സുമുഖി നിന്നുൾത്താപത്തിനു. ആദിതാളത്തിലുള്ള ഇതു സൈന്ധവി രാഗത്തിലാണ് ആലപിക്കുക.[1]
വരികൾ
[തിരുത്തുക]സുമുഖി നിന്നുൾത്താപത്തിനു സൂര്യോദയത്തിൽ ഗാഢ-
തിമിരഭോഗ്യയാകും ദശസമുതേപയായി
ചിരകാലപ്രോഷിതനാം തേ ജീവനായകനിന്നു
പരമമോദഭാരം പൂണ്ടു വരികയാലഹോ
ചെന്താർശരസായക വിചിതമാകും തവ ചാരു-
ചാന്തേലും കൊങ്കയെച്ചേർക്കും കാന്തനുരസാ
ഇള മുരികിന്നാദം കേട്ടേറ്റം കേണിടും കർണാ-
കളമൊഴി നിന്ദിച്ചീടും തേ കാന്തവചസാ
വിരഹകദനമാകവേ വരതനു! തവാധുനാ
പരമാത്മാ ശ്രീപദ്മനാഭൻ പരിചിൽ തീർത്തിടും