സുഭാഷിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുഷ്ടു ഭാഷിതം സുഭാഷിതം.ശോഭനം ഭാഷിതം സുഭാഷിതം എന്ന് പറയുന്നു. നല്ല പറച്ചിൽ എന്നാണ് സുഭാഷിത ശബ്‌ദ തിന്റെ അർഥം. നന്നായി പറയപ്പെട്ടതാണ് സുഭാഷിതം.

ലോകോപകാരപ്രദവും ശാശ്വതമായ മൂല്യങ്ങൾ ഉൾപ്പെട്ടതുമായ പദ്യശകലങ്ങളെ സുഭാഷിതം എന്ന് പറയുന്നു. ഈ പദ്യങ്ങൾ പൊതുവെ അനുഷ്ടുപ് വൃത്തത്തിൽ ഉള്ളവ ആണ്. വളരെ സരളവും ചിന്തോ ദീപകവും ആയ സുഭാഷിതം മനുഷ്യരെ മാനവ മൂല്യങ്ങൾ ഓർമിപ്പിക്കുന്നു.. സുഭാഷിതം എന്ന വാക്കിനെ മലയാളത്തിൽ ഇപ്പോൾ ക്രിസ്തു മതവിശ്വാസികൾ മതബോധനത്തിൽ കടം കൊണ്ട് ഉപയോഗിച്ചു വരുന്നുണ്ട്. 

പേരിൽ സാമ്യം മാത്രമേ ഉള്ളു. സംസ്‌കൃത സുഭാഷിതങ്ങളും ആയി അവക്ക് യാതൊരു ബന്ധവും ഇല്ല. സു ഭാഷിതങ്ങൾ കാണാതെ പഠിക്കുന്നത് പുരാതന ഭാരതീയർ അത്യാവശ്യം ആയി കണ്ടിരുന്നു. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിലും സുഭാഷിതങ്ങളിലെ ആശയങ്ങൾ മാർഗദീപകങ്ങൾ ആയി മാറുന്നു സുഭാഷിതത്തിലെ ആശയങ്ങൾ അതുകൊണ്ട് ജീവിതത്തിൽ ഉപയോഗപെടുമായിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും ആയിരക്കണക്കിന് സുഭാഷിതങ്ങൾ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=സുഭാഷിതം&oldid=3253434" എന്ന താളിൽനിന്ന് ശേഖരിച്ചത്