സുഭദ്ര ജോഷി
സുഭദ്ര ജോഷി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Subhadra Datta 23 March 1919 Sialkot, Punjab, British India[1] |
മരണം | 30 October 2003 (aged 86) Delhi, India |
സുഭദ്ര ജോഷി (മാർച്ച് 23 , 1919 - ഒക്ടോബർ 30 , 2003) സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എം.പി എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ അനുഷ്ടിച്ച വ്യക്തി. 1942 -ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പ്രധാന പങ്കു വഹിച്ച ഇവർ പിന്നീട് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു.
ജീവിതരേഖ
[തിരുത്തുക]പാകിസ്താനിലെ സിയാൽകോട്ടിൽ ജനിച്ച ജോഷി ജയ്‌പൂർ, ലാഹോർ, ജലന്ധർ എന്നിവിടങ്ങളിലായി അവരുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കോളേജിൽ പഠിക്കുന്ന കാലത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ ആക്രുഷ്ടയവുകയും, വാർധയിലെ അദ്ദേഹത്തിൻറെ ആശ്രമം സന്ദർശിക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യ സമര വേളയിൽ അരുണ ആസഫ് അലിക്കൊപ്പം പ്രവർത്തിക്കുകയും, ഡൽഹിയിൽ ഒളിവിൽ താമസിക്കവെ 'ഹമാര സംഗ്രാം' എന്ന പ്രസിദ്ധീകരണത്തിൻറെ പത്രാധിപ സ്ഥാനം വഹിക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്യപെടുകയും ലാഹോർ വനിതാ ജയിലിൽ തടവനുഷ്ടിക്കുകയും ചെയ്തു.
ഭാരതത്തിൻറെ വിഭജനത്തെ തുടർന്നുണ്ടായ സാമുദായിക ലഹളകളെ നേരിടാനായി 'ശാന്തി ദൾ' എന്ന സംഘടനയ്ക്ക് രൂപം നൽകുകയും പാകിസ്താനിൽ നിന്നുള്ള അഭയാർഥികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
മതനിരപേക്ഷതയുടെ ശക്തയായ വക്താവായിരുന്ന സുഭദ്ര ജോഷി മതസൌഹാർദത്തിനായി എക്കാലവും നിലകൊണ്ടു. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ വ്യാപകമായ ആദ്യ വർഗീയ ലഹളകൾ 1961 - ഇൽ മധ്യപ്രദേശിലെ സാഗർ ജില്ലയിൽ സംഭവിച്ചപ്പോൾ അവർ അവിടെ പല മാസങ്ങൾ ചിലവഴിച്ചു. വർഗീയതയെ ചെറുക്കുവാനായി 'സാമ്പ്രദായികത വിരോധി കമ്മിറ്റി' 1962 ലും, 'സെകുലർ ഡെമോക്രസി' എന്ന പ്രസിദ്ധീകരണം 1968 ലും സ്ഥാപിച്ചു. 1971 -ൽ ഇതേ ലക്ഷ്യവുമായി 'കൌമീ ഏകത ട്രസ്റ്റിനു' രൂപം നൽകി.
1952 -നും 1977 -നും മദ്ധ്യേ ബലരാംപൂർ, ചാന്ദ്നി ചൗക്ക് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വട്ടം ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്പെഷ്യൽ മാര്യേജ് ആക്ട്, ബാങ്കുകളുടെ ദേശസാൽക്കരണം, അലിഗഡ് സർവകലാശാല ഭേദഗതി നിയമം എന്നിവ പാർലമെൻറ് പാസാക്കുന്നതിൽ നേതൃത്വം നൽകി. സി.ആർ.പീ.സി ഭേദഗതിയിലൂടെ മത സ്പർദ്ധയോ, സാമുദായിക സംഘർഷമോ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ശിക്ഷാർഹമായ ക്രിമിനൽ കുറ്റങ്ങളാക്കിയത് സുഭദ്ര ജോഷിയുടെ പാർലമെൻററി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി.
ഒക്ടോബർ 2003 ഇൽ 86 - ആം വയസിൽ അവർ നിര്യാതയായി. രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര ജേതാവായിരുന്നു. സുഭദ്ര ജോഷിയെ അനുസ്മരിക്കുന്നതിനായി 2011 -ഇൽ ഭാരത സർക്കാർ അവരുടെ ജന്മ ദിനത്തിൽ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.
References
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;r1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.