സുബ്‌ഹ് ഓഫ് കൊർദോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുബ്‌ഹ്
صبح‎
അൽ അന്തലൂസിലെ രാജ്ഞി
ഖലീഫ അൽ ഹകമിന്റെ ഭാര്യ

ജീവിതപങ്കാളി അൽ ഹകം രണ്ടാമൻ
മക്കൾ
ഹിഷാം രണ്ടാമൻ
പേര്
സുബ്‌ഹ് ഉമ്മു ഹിഷാം
Era name and dates
Islamic Golden Age: പത്താം നൂറ്റാണ്ട്
കബറിടം കൊർദോവ, സ്പെയിൻ

കൊർദോവ ഖിലാഫത്തിലെ അൽ ഹകമിന്റെ ഭാര്യയായിരുന്നു സുബ്‌ഹ് (അറബി: صبح) അഥവാ അറോറ[1] (940-999). ബാസ്ക് രാജ്യത്തിൽ നിന്നുള്ളവർ എന്ന അർത്ഥത്തിൽ സുബ്‌ഹ് അൽ ബഷ്കഞ്ചിയ എന്ന് അറബി ഭാഷയിൽ പ്രയോഗിക്കപ്പെടുന്നു. സൊബ്‌യ, സോബ, സബിഹ മലിക ഖുർതുബ (കൊർദോവ രാജ്ഞി സബിഹ)[2] എന്നിങ്ങനെയൊക്കെ ഇവർ അറിയപ്പെടുന്നു. അൽ ഹകമിന്റെ കാലശേഷം റീജന്റായി അവർ അധികാരം കയ്യാളിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

ബാസ്ക്[3] മേഖലയിൽ നിന്നുള്ള ഒരു അടിമപ്പെൺകുട്ടിയായിരുന്ന അറോറ കൊർദോവയിലെ ഖലീഫയുടെ അന്ത:പുരത്തിലെത്തുകയും പിന്നീട് രാജ്ഞിയായി ഉയർന്നുവരികയുമായിരുന്നു[4]. പിന്നീട് ഖലീഫയായി പ്രവർത്തിച്ച ഹിഷാം രണ്ടാമന്റെ മാതാവാണ് ഇവർ. നവരയാണ് ഇവരുടെ ജന്മദേശമെന്നും റിപ്പോർട്ടുകളുണ്ട്[5]. സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും അപഗ്രഥനശേഷിയിലും മുന്നിട്ടുനിന്ന സുബ്‌ഹ്, ഖലീഫ അൽ ഹകമിന്റെ പ്രിയപ്പെട്ട പത്നിയായി മാറി.

അവലംബം[തിരുത്തുക]

  1. Cronología de Subh en una recopilación de biografías andaluzas
  2. Mernissi, Fatima (1997). The Forgotten Queens of Islam. Minnesota Press. p. 44.
  3. "The Ivories of Al-Andalus". Saudi Aramco World. Archived from the original on 2014-08-08. Retrieved October 12, 2011.
  4. Mernissi, Fatima; Mary Jo Lakeland (2003). The forgotten queens of Islam. Oxford University Press. ISBN 978-0-19-579868-5.
  5. Harrison, Richard. "Spain". Encyclopædia Britannica.
"https://ml.wikipedia.org/w/index.php?title=സുബ്‌ഹ്_ഓഫ്_കൊർദോവ&oldid=3991040" എന്ന താളിൽനിന്ന് ശേഖരിച്ചത്