സുബ്ബുഡു
ഭാരതീയ സംഗീതത്തിലും (പ്രത്യേകിച്ച് കർണ്ണാടക സംഗീതം), നൃത്തത്തിലും അഗാധ പാണ്ഡിത്യമുള്ള പ്രശസ്തനായ ഒരു കലാ നിരൂപകൻ ആയിരുന്നു സുബ്ബുഡു (യഥാർത്ഥ പേർ: പി. വി. സുബ്രഹ്മണ്യം). (ജനനം:1917 മാർച്ച് 27, മരണം: 2007 മാർച്ച് 29). മുഖം നോക്കാതെയും പക്ഷം പിടിക്കാതെയും ഉള്ള നിശിതിമായ നിരൂപണങ്ങൾ ആയിരുന്നു സുബ്ബുഡുവിന്റേത്. നിശിതമായ വിമർശനങ്ങളിലൂടെ കർണ്ണാടക സംഗീതത്തിലെ പല കുലപതികളുടേയും അപ്രീതിക്ക് സുബ്ബുഡു പാത്രമായി.
സംഗീത നൃത്ത നിരൂപകൻ
[തിരുത്തുക]50 വർഷത്തിലധികം നീണ്ട നിരൂപണ ജീവതത്തിൽ ഉടനീളം, സുബ്ബുഡുവിന്റെ സംഗീതത്തിലെ അഗാധമായ ജ്ഞാനവും കുറിക്കുകൊള്ളുന്നപരുക്കൻ ഫലിതബോധവും നിരവധിപ്പേരെ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർക്കാൻ പ്രേരിപ്പിച്ചു. അതോടൊപ്പം നിരവധി ശത്രുക്കളേയും അദ്ദേഹം സമ്പാദിച്ചു. മദ്രാസ് മ്യൂസിക്ക് അക്കാഡമിയുടെ പ്രവേശനകവാടത്തിൽ പട്ടികൾക്കും സുബ്ബുഡുവിനും ഇവിടെ പ്രവേശനം ഇല്ല എന്ന ഒരു അറിയിപ്പ് 1980കളിൽ തൂങ്ങിയിരുന്നുവത്രേ.[1]
അവലംബം
[തിരുത്തുക]- ↑ "thestatesman.net". Archived from the original on 2007-09-29. Retrieved 2007-07-16.