സുബോധ് റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുബോധ് റോയ്

ജനനം1916
ചിറ്റഗോങ്, ബംഗാൾ പ്രവിശ്യ, ബ്രിട്ടീഷ് രാജ്
മരണം2006
കൽകട്ട, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയപ്പാർട്ടി
Communist Party of India (Marxist)

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സ്വാധീനം ചെലുത്തിയ ഒരു ബംഗാളി വിപ്ലവ സോഷ്യലിസ്റ്റാണ് ജുങ്കു റോയ് എന്നും അറിയപ്പെടുന്നു സുബോധ് റോയ് (1916–2006)[1] ചിറ്റഗോങ് ആയുധപ്പുര വിപ്ലവത്തിൽ പങ്കെടുത്ത ഒരു പ്രധാന അംഗം കൂടിയാണ്.

ജീവചരിത്രം[തിരുത്തുക]

1916 ൽ ചിറ്റഗോഗിലെ ഒരു സമ്പന്ന കുടുംബത്തിൽ മുൻ ബംഗാൾ എന്ന സ്ഥലത്ത് സുബോധ് റോയ് ജനിച്ചു. 1930-31 കാലഘട്ടത്തിൽ വിപ്ലവ നേതാവ് സൂര്യ സെന്നിന്റെ നേതൃത്ത്വത്തിൽ നടന്ന ചിറ്റഗോംഗ് ആയുധപ്പുര വിപ്ലവത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. റോയ്ക്ക് ആദ്യ ബാച്ചിൽ ശിക്ഷ വിധിച്ചു. 1934 ൽ വിചാരണക്കുശേഷം പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് 1934 ൽ സുബോദ് റോയെ നാടുകടത്തി. ജയിലിൽ വെച്ച് ഡോ. നാരായൺ റോയ് സുബോധിന്റെ ജീവിതത്തെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ മാർക്സിസ്റ്റ് സാഹിത്യങ്ങൾ പഠിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിയിൽ[തിരുത്തുക]

1940 ൽ ജയിൽ മോചിതനായ സുബോധ് റോയ് പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഇന്ത്യയുടെ സ്വാതന്ത്ര്യതിനുശേഷം അദ്ദേഹം കൊൽക്കത്തയിലേക്ക് മാറി പാർടിയുടെ പ്രവിശ്യാ കേന്ദ്രത്തിൽ പ്രവർത്തിച്ചു.[2] 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) പിളർനപ്പോൾ സുബോദ് റോയി സി.പി.ഐ (എം) ൽ ചേർന്ന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ സ്വയം സമർപ്പിച്ചു. പശ്ചിമ ബംഗാൾ സ്റ്റേറ്റ് കമ്മിറ്റിയിൽ ദീർഘനാൾ പ്രവർത്തിച്ച അംഗമായിരുന്നു അദ്ദേഹം.[3][4]

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുബോധ് റോയ് ഒരു പ്രധാനപങ്ക് വഹിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പഠനത്തിനും ഗവേഷണത്തിനും ശേഷം അദ്ദേഹം ഒരു പുസ്തകം രചിച്ചു. ഇന്ത്യയിലെ കമ്യൂണിസം: പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾ എന്ന പേരിലാണ് ആ പുസ്തകം.[4]

രചിച്ച പുസ്‌തകങ്ങൾ[തിരുത്തുക]

  1. ഇന്ത്യയിലെ കമ്യൂണിസം: പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾ 1925-1934
  2. ഇന്ത്യയിലെ കമ്യൂണിസം: പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾ 1935-1945
  3. ചിറ്റഗോങ് ആയുധപ്പുര റെയ്ഡ്: ഒരു ഓർമ്മ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Model revolutionary". Hinduonnet.com. 1930-04-18. ശേഖരിച്ചത് 2010-11-01.
  2. "അവർ വിപ്ലവകാരികളായിരുന്നു; ആ മുദ്രാവാക്യങ്ങൾ ഇന്നും മുഴങ്ങുന്നുമുണ്ട്". Azhimukham. 2015-04-15. ശേഖരിച്ചത് 2018-09-01.
  3. "Comrade Subodh Roy Passes Away". Pd.cpim.org. 2006-09-03. ശേഖരിച്ചത് 2010-11-01.
  4. 4.0 4.1 "Model revolutionary". www.frontline.in. ശേഖരിച്ചത് 2018-09-01.

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുബോധ്_റോയ്&oldid=2869275" എന്ന താളിൽനിന്ന് ശേഖരിച്ചത്