സുബിൻ ഗാർഗ്
സുബിൻ ഗാർഗ് | |
|---|---|
| ഉച്ചാരണം | [zubin ɡaɹg] |
| ജനനം | സുബീൻ ബോർതാക്കൂർ 18 നവംബർ 1972[1] |
| മരണം | 19 സെപ്റ്റംബർ 2025 (52 വയസ്സ്) |
| മരണകാരണം | Seizure Attack |
| തൊഴിൽ(കൾ) |
|
| സജീവ കാലം | 1992–2025 |
| സംഭാവനകൾ | |
| ജീവിതപങ്കാളി | ഗരിമ സൈകിയ ഗാർഗ് (m. 2002) |
| അവാർഡുകൾ | Full list |
| Musical career | |
| പുറമേ അറിയപ്പെടുന്ന | |
| ഉത്ഭവം | ജോർഹട്ട്, അസം, ഇന്ത്യ |
| വിഭാഗങ്ങൾ | |
| ഉപകരണ(ങ്ങൾ) | |
| ലേബലുകൾ |
|
ഇന്ത്യൻ ഗായകൻ, സംഗീതജ്ഞൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, നടൻ, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു ബഹുമുഖ പ്രതിഭയാണ് സുബീൻ ഗാർഗ് (ജനനം: നവംബർ 18, 1972- മരണം:സെപ്റ്റംബർ 19,2025). അദ്ദേഹം പ്രധാനമായും ആസാമീസ്, ബംഗാളി, ഹിന്ദി ഭാഷാ ചലച്ചിത്ര-സംഗീത വ്യവസായങ്ങളിൽ പ്രവർത്തിക്കുകയും പാടുകയും ചെയ്യുന്നുണ്ടെങ്കിലും ബിഷ്ണുപ്രിയ മണിപ്പൂരി, ബോറോ, ഇംഗ്ലീഷ്, ഗോൾപാരിയ, കന്നഡ, കാർബി, ഖാസി, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുങ്ക്, തിവ. ധോൽ, ദോട്ടാര, ഡ്രംസ്, ഗിത്താർ, ഹാർമോണിയം, മാൻഡോലിൻ, കീബോർഡ്, തബല, വിവിധ താളവാദ്യങ്ങൾ എന്നിവയുൾപ്പെടെ 12 ഉപകരണങ്ങൾ അദ്ദേഹം വായിക്കുന്നു. അസമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകനാണ് അദ്ദേഹം.
2006ൽ ഇറങ്ങിയ 'ഗാങ്സ്റ്റർ' എന്ന ഹിന്ദി ചലച്ചിത്രത്തിലെ യാ അലീ.. എന്ന് തുടങ്ങുന്ന സുബിന്റെ ഗാനം ഇന്ത്യയിൽ മാത്രമല്ല തെക്കനേഷ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഏറെ പ്രസിദ്ധമായി. 2025 സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ വച്ചുണ്ടായ സ്‌ക്യൂബാ ഡൈവിങ് അപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്.
ജീവിതരേഖ
[തിരുത്തുക]1972 നവംബർ 18 ന് മോഹിനി മോഹൻ ബോർതാകൂറിന്റെയും അദ്ദേഹത്തിന്റെ പത്നി ഇലി ബോർതാക്കൂറിന്റേയും മകനായി മേഘാലയയിലെ ടുറയിൽ ഒരു ആസാമീസ് ബ്രാഹ്മണ കുടുംബത്തിലാണ് ഗാർഗ് ജനിച്ചത്. പിതാവ് മോഹിനി ബോർതാകൂർ ഒരു മജിസ്ട്രേട്ടും[6] കപിൽ താക്കൂർ എന്ന പേരിൽ ഒരു ഗാനരചയിതാവും കവിയുമായിരുന്നു.[7] അമ്മ പരേതയായ ഇലി ബോർഥാകൂർ ഒരു ഗായികയായിരുന്നു.[8][9] സുബീൻ ഗാർഗ് , ജുബിൻ ഗാർഗ്, ജുബിൻ എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളോടെ മറ്റുള്ളവർ അദ്ദേഹത്തിന്റെ പേര് വിളിക്കുന്നു. കുടുംബപ്പേരായി ഗാർഗ് എന്ന തന്റെ ഗോത്രനാമം ഉപയോഗിച്ചു.[10] അനാമിക എന്ന കന്നി സംഗീത ആൽബത്തിലൂടെയുള്ള സുബിന്റെ ഈ രംഗത്തേക്കുള്ള ചുവടുവെപ്പിനെ വടക്കേ ഇന്ത്യയിലെയും പ്രത്യേകിച്ച് ആസാമിലേയും സംഗീത പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.പിന്നിടദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ഇതുവരെയായി ഒമ്പതിനായിരത്തിലധികം ഗാനങ്ങൾ വിവിധ ഭാഷകളിലായി സുബിൻ ആലപിച്ചു. 'യാ അലീ ...' എന്ന ഗാനത്തിന്റെ വൻ വിജയം അതിന്റെ റീമിക്സായ 'യാ അലീ റിമിക്സ് ബ്ലാസ്റ്റ്' എന്ന ആൽബം ഇറക്കാനും കാരണമായി. ചില ആസ്സാമീസ് ചലച്ചിത്രങ്ങളിൽ സുബിൻ ഗാർഗ് അഭിനയിക്കുകയും ചെയ്തു.
ഗാർഗ് തമുൽപൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായ ശേഷം കരിംഗഞ്ച് കോളേജിൽ നിന്ന് ഹയർ സെക്കൻഡറി പാസായി, തുടർന്ന് ബി. ബോറൂഹ് കോളേജിൽ നിന്ന് സയൻസ് ബിരുദം നേടിയെങ്കിലും[11] സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠനം ഉപേക്ഷിച്ചു.[12][13]
ഗാർഗിന്റെ ഇളയ സഹോദരിയായ ജോങ്കി ബോർതാകുർ ഒരു നടിയും ഗായികയുമായിരുന്നു. 2002 ഫെബ്രുവരിയിൽ സോണിത്പൂർ ജില്ലയിൽ സഹപ്രവർത്തകർക്കൊപ്പം സ്റ്റേജ് ഷോകൾ അവതരിപ്പിക്കാൻ പോകുന്നതിനിടെയുണ്ടായ ഒരു വാഹനാപകടത്തിൽ അവർ മരിച്ചു.[14] ജോങ്കി ബോർതാകുറിന്റെ സ്മരണയ്ക്കായി 2002 ൽ അദ്ദേഹം ക്സിക്ഷു എന്ന ആൽബം പുറത്തിറക്കിയിരുന്നു.[15][16] അദ്ദേഹത്തിന്റെ മറ്റൊരു സഹോദരി ഡോ. പാം ബോർതാകുർ ആണ്.[17]
സംഗീതത്തിലേക്കുള്ള പ്രവേശനം
[തിരുത്തുക]മൂന്ന് വയസ്സ് മുതൽ ഗാർഗ് പാടാൻ തുടങ്ങിയിരുന്നു.[18] അദ്ദേഹത്തിന്റെ ആദ്യ ഗുരുവായ അമ്മയിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച അദ്ദേഹം പണ്ഡിറ്റ് റോബിൻ ബാനർജിയിൽ നിന്ന് 11 വർഷത്തോളം തബല വായിക്കാൻ പഠിച്ചു.[19] ഗുരു രമണി റായ് അദ്ദേഹത്തെ ആസാമീസ് നാടോടി സംഗീതത്തിലേക്ക് പരിചയപ്പെടുത്തി.[20][21] വിദ്യാഭ്യാസ കാലം മുതൽ ഗാർഗ് ഗാനങ്ങൾ രചിച്ചിരുന്നു.
ആലാപന ജീവിതം
[തിരുത്തുക]തുടക്കം (1992–1995)
[തിരുത്തുക]1992-ൽ നടന്ന ഒരു യുവജനോത്സവത്തിലെ പാശ്ചാത്യ സോളോ പ്രകടനത്തിന് സ്വർണ്ണ മെഡൽ നേടിയശേഷം ഗാർഗ് ഒരു പ്രൊഫഷണൽ ഗായകനാകാനുള്ള ആത്മവിശ്വാസം നേടി.[22] അതിനുശേഷം 1992 നവംബറിൽ പുറത്തിറങ്ങിയ അനാമിക എന്ന തന്റെ ആദ്യ ആസാമീസ് ആൽബത്തിലൂടെ അദ്ദേഹം പ്രൊഫഷണൽ സംഗീതത്തിലേക്ക് ചുവടുവച്ചു.[23][24][25] ഋതു എന്ന ആൽബത്തിലെ "തുമി ജുനു പരിബ ഹുൻ", "തുമി ജുനകി ഹുബാഖ്" എന്നിവയായിരുന്നു ഗാർഗിന്റെ ആദ്യം റെക്കോർഡ് ചെയ്ത ഗാനങ്ങളെങ്കിലും അവ 1993-ൽ ആണ് പുറത്തിറങ്ങിത്.[26] സാപുനോർ സർ (1992), ജുനകി മോൺ (1993), മായ (1994), ആശ (1995) തുടങ്ങി നിരവധി ആൽബങ്ങൾ അദ്ദേഹം ഇക്കാലത്ത് പുറത്തിറക്കി. 1995-ൽ മുംബൈയിലേക്ക് താമസം മാറുന്നതിനുമുമ്പ്, അദ്ദേഹം തന്റെ ആദ്യ ബിഹു ആൽബമായ ഉജൻ പിരിതി പുറത്തിറക്കുകയും അത് വാണിജ്യപരമായി വിജയിക്കുകയും ചെയ്തു.
ബോളിവുഡ് പ്രവേശനം (1995–2013)
[തിരുത്തുക]1995-ൻ്റെ മധ്യത്തിൽ, ബോളിവുഡ് സംഗീത വ്യവസായത്തിൽ പ്രവർത്തിക്കാൻ ഗാർഗ് മുംബൈയിലേക്ക് തട്ടകം മാറ്റിക്കൊണ്ട്, അവിടെ തൻ്റെ ആദ്യത്തെ ഇൻഡിപോപ്പ് സോളോ ആൽബമായ ചാന്ദ്‌നി രാത് അവതരിപ്പിച്ചു.[27] പിന്നീട്, ചന്ദ (1996), ശ്രദ്ധാഞ്ജലി വാല്യം: 1,2,3 (1996-97), ജൽവ (1998), യുഹി കഭി (1998), ജാദൂ (1999), സ്പർഷ് (2000), തുടങ്ങി നിരവധി ഹിന്ദി ആൽബങ്ങളും റീമിക്സ് ഗാനങ്ങളും അദ്ദേഹം റെക്കോർഡുചെയ്‌തു. ഗദ്ദാർ (1995), ദിൽ സേ (1998), ഡോളി സജാ കെ രഖ്‌ന (1998), ഫിസ (2000), കാന്തെ (2002) തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങൾക്ക് വേണ്ടി പാടാൻ അദ്ദേഹത്തിന് കഴിഞ്ഞു.[28] 2003-ൽ മുദ്ദ-ദി ഇഷ്യൂ എന്ന സിനിമയിലെ "സപ്‌നേ സാരെ", "ഖ്വാബോൺ കി", ചുപ്‌കെ സേ എന്ന സിനിമയിലെ "മാംഗോ അഗർ ദിൽ സേ തോ ഖുദാ", മുംബൈ സെ അയ്യ മേരാ ദോസ്ത് എന്ന സിനിമയിലെ "ഹോളി റേ", ജാൽ: ദി ട്രാപ്പ് എന്ന സിനിമയിലെ "ജോ പ്യാർ തുംനേ" എന്നിവ അദ്ദേഹം പാടി.[29]
ബംഗാളി സംഗീത രംഗം (2003–2017)
[തിരുത്തുക]ബോളിവുഡ്, ആസാമീസ് ചലച്ചിത്ര മേഖലകളിൽ പാടുന്നതിനു പുറമേ, 2003-ൽ ബംഗാളി സംഗീത വ്യവസായത്തിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. അവിടെ അദ്ദേഹം മോൺ എന്ന സിനിമയിൽ രണ്ട് ഗാനങ്ങൾ ആലപിച്ചു. അടുത്ത വർഷം, ഷുദു തുമി എന്ന സിനിമയിൽ മൂന്ന് ഗാനങ്ങൾ ആലപിക്കുകയും ചിത്രത്തിന്റെ സംഗീത സംവിധായകനാകുകയും ചെയ്തു.[30] 2005-ൽ പ്രേമി എന്ന സിനിമയിൽ അദ്ദേഹം "ഓ ബോന്ധൂരെ", "ലഗേന ഭാലോ" എന്നീ ഗാനങ്ങൾ ആലപിച്ചു.
"യാ അലി" എന്ന ഗാനവും മറ്റും (2006–2025)
[തിരുത്തുക]ഗാങ്സ്റ്റർ എന്ന സിനിമയിലെ "യാ അലി" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതോടൊയാണ് അദ്ദേഹത്തിന് ബോളിവുഡിലെ ഏറ്റവും വലിയ ബ്രേക്ക് ലഭിച്ചത്.[31] 2006 ലെ ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡുകളിൽ (GIFA) മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ഈ ഗാനം അദ്ദേഹത്തിന് നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ അടുത്ത ഹിന്ദി ആൽബം സിന്ദഗി 2007 ൽ പുറത്തിറങ്ങി.[32] 2008-ൽ, മോൺ മനേ നാ എന്ന സിനിമയിലെ "മോൺ മാനേ നാ", ചിരോദിനി തുമി ജെ അമർ എന്ന സിനിമയിലെ "പിയാ രേ പിയാ രേ", ലവ് സ്റ്റോറി എന്ന സിനിമയിലെ "മോൻ ജേതേ ചായ് ശുദ്ധു" എന്നിങ്ങനെ നിരവധി ബംഗാളി ഗാനങ്ങൾ അദ്ദേഹം റെക്കോർഡ് ചെയ്തു.
സാമൂഹിക സേവനം
[തിരുത്തുക]ഗാർഗ് കലാഗുരു ആർട്ടിസ്റ്റ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റി സ്ഥാപനം നടത്തിയിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പണം സംഭാവന ചെയ്യുന്ന ഒരു സ്ഥാപനമാണിത്. അസമിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വസ്ത്രങ്ങൾ, മരുന്നുകൾ, പണം എന്നിവ സംഭാവന ചെയ്യാൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു.[33] കാഞ്ചൻജംഗ എന്ന തന്റെ സിനിമയിൽ APSC നിയമനത്തിലെ അമിത അഴിമതിയെ അദ്ദേഹം തുറന്നുകാട്ടി.[34][35] ഒരു ഫുട്ബോൾ ആരാധകനായ അദ്ദേഹം വെള്ളപ്പൊക്ക ദുരിതബാധിതർക്കായി ഫണ്ട് ശേഖരിക്കുന്നതിനായി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[36]
അസമിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിലെ പ്രധാന രാഷ്ട്രീയേതര വ്യക്തികളിൽ ഒരാളായിരുന്നു ഗാർഗ്.[37][38][39] 2021 മെയ് മാസത്തിൽ, കോവിഡ്-19 കേസുകളുടെ വർദ്ധനവ് ഉണ്ടായപ്പോൾ, ഗുവാഹത്തിയിലെ തന്റെ ഇരുനില വീട് കോവിഡ് കെയർ സെന്ററാക്കി മാറ്റാൻ ഗാർഗ് തയ്യാറായി. നിർണായക സമയത്ത് രോഗികൾക്ക് കിടക്കകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുക എന്നതായിരുന്നു ഈ ഉദാരമായ പ്രവൃത്തിയുടെ ലക്ഷ്യം.[40]
വ്യക്തിജീവിതം
[തിരുത്തുക]2002 ഫെബ്രുവരി 4 ന് ആസാമിലെ ഗോലാഘട്ടിൽ നിന്നുള്ള ഫാഷൻ ഡിസൈനറായ ഗരിമ സൈകിയയെ ഗാർഗ് വിവാഹം കഴിച്ചു.[41] താൻ മതവിരുദ്ധനാണെന്ന് പറഞ്ഞ ഗാർഗ് തനിക്ക് ജാതിയോ മതമോ ഇല്ലെന്ന് പറയുകയും ചെയ്തു.[42]
വിവാദങ്ങൾ
[തിരുത്തുക]2019-ൽ, "ഞാൻ ബ്രാഹ്മണനാണ്, പക്ഷേ സിനിമയിൽ എന്റെ 'പൂണൂൽ' ഞാൻ പൊട്ടിച്ചെടുത്തു. നേരത്തെതന്നെ ആ നൂൽ നീക്കം ചെയ്തിരുന്ന ഞാൻ പക്ഷേ ഇപ്പോഴും അത് ധരിക്കുന്നില്ല. ഈ ബ്രാഹ്മണരെ കൊല്ലണം" എന്ന് പറഞ്ഞ കലാകാരൻ ഒരു വിവാദം നേരിട്ടു. പിന്നീട് അദ്ദേഹം ഈ പ്രസ്താവനയ്ക്ക് ക്ഷമാപണം നടത്തി.[43] 2024 ഏപ്രിലിൽ, ബിഹു സംഗീത പരിപാടിക്കിടെ, അദ്ദേഹം ജനക്കൂട്ടത്തോട്, ഒരു ഹിന്ദു ദൈവമായ കൃഷ്ണൻ ഒരിക്കലും ദൈവമായിരുന്നില്ലെന്നും ഒരു മനുഷ്യനാണെന്നും പറഞ്ഞതിനേത്തുടർന്ന് മജൂലി ജില്ലാ സത്ര മഹാസഭയിൽ നിന്ന് അദ്ദേഹം വിലക്ക് നേരിട്ടു.[44]
മരണം
[തിരുത്തുക]2025 സെപ്റ്റംബർ 19-ന്, സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരണമടഞ്ഞു. ഒരു സ്‌ക്യൂബാ ഡൈവിങ് നടക്കുന്നതിനിടെ അപസ്മാരം മൂലം അദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സിപിആർ നൽകി സിംഗപ്പൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 ഓടെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.[45][46][47][48]
പൈതൃകം
[തിരുത്തുക]ഗാർഗിനോടുള്ള ആദരസൂചകമായും അദ്ദേഹത്തെ പ്രശംസിക്കുന്നതിനുമായി 2022 ഡിസംബർ 2 ന് ദിഗ്ബോയിയിൽ നടന്ന നാസിറേറ്റിംഗ് തമുലി ടൂറിസം ഫെസ്റ്റിവലിനിടെ ഗായകന്റെ 20 അടി ഉയരമുള്ള ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.[49] തെങ്കപാനി ഗ്രാമവാസികൾ നാ ദിഹിംഗ് നദിക്ക് കുറുകെ നിർമ്മിച്ച സുബീൻ ഗാർഗിന്റെ പേരിലുള്ള മുളകൊണ്ടുള്ള ഒരു പാലം 2020 ഫെബ്രുവരി 29 ന് തെങ്കപാനി-തെപബാരിയിൽ ഗായകൻ ഉദ്ഘാടനം ചെയ്തു.[50][51]
അവലംബം
[തിരുത്തുക]
- ↑ "Rockstar with a humane heart – Zubeen Garg turns 48 today – Sentinelassam". The Sentinel (in ഇംഗ്ലീഷ്). 18 November 2020. Retrieved 18 November 2020.
- ↑ Borkotoky, Tonmoy (18 November 2019). "Zubeen Garg turns 48; fans shower him with birthday wishes". News Live TV. Retrieved 20 November 2019.
- ↑ "Goldie". 20 August 2022.
- ↑ "Luitkontho". 20 August 2022.
- ↑ "Heartthrob of Assam". 20 August 2022. Archived from the original on 24 January 2025. Retrieved 20 August 2022.
- ↑ "rediff.com: The voice behind Gangster's Ya Ali". specials.rediff.com. Retrieved 20 August 2022.
- ↑ "Jongki Barthakur dies in car mishap". North East News Agency. 21 February 2002. Archived from the original on 13 March 2013. Retrieved 19 January 2013.
- ↑ "rediff.com: The voice behind Gangster's Ya Ali". specials.rediff.com. Retrieved 20 August 2022.
- ↑ "The Language of Music". The Indian Express (in ഇംഗ്ലീഷ്). 14 May 2017. Retrieved 20 August 2022.
- ↑ "Zubeen Garg, Popular Assamese Singer Zubeen Garg". www.indiaonline.in. Retrieved 20 August 2022.
- ↑ "rediff.com: The voice behind Gangster's Ya Ali". specials.rediff.com. Retrieved 20 August 2022.
- ↑ "USTM Confers Hon. D.Litt. Degree to Zubeen Garg at 10th Convocation". USTM. Retrieved 16 September 2025.
I never thought that I would get a doctorate in my life because I was a college dropout. It's good to have a doctorate degree without being a graduate.
- ↑ Rajkumar, Ankan (10 October 2019). "Zubeen's 'Kanchanjangha': A rebel without a cause". NORTHEAST NOW (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 20 August 2022.
- ↑ "Jongki Barthakur dies in car mishap". North East News Agency. 21 February 2002. Archived from the original on 13 March 2013. Retrieved 19 January 2013.
- ↑ "The Language of Music". The Indian Express (in ഇംഗ്ലീഷ്). 14 May 2017. Retrieved 20 August 2022.
- ↑ "Jongki Barthakur dies in car mishap". North East News Agency. 21 February 2002. Archived from the original on 13 March 2013. Retrieved 19 January 2013.
- ↑ ""Zubeen Garg still in ICU, but is far better and recovering," says sister Dr. Palme Borthakur". Bollywood Bubble (in ഇംഗ്ലീഷ്). 4 March 2020. Retrieved 20 August 2022.
- ↑ "Zubeen is a born singer - Times of India". The Times of India (in ഇംഗ്ലീഷ്). 23 October 2007. Retrieved 24 October 2022.
- ↑ "rediff.com: The voice behind Gangster's Ya Ali". specials.rediff.com. Retrieved 20 August 2022.
- ↑ "The Tribune, Chandigarh, India - The Tribune Lifestyle". www.tribuneindia.com. Retrieved 24 October 2022.
- ↑ "Singing in blood and composing is a little extension Zubeen Garg". India Forums (in ഇംഗ്ലീഷ്). Retrieved 20 August 2022.
- ↑ "Zubeen Garg, Popular Assamese Singer Zubeen Garg". www.indiaonline.in. Retrieved 24 October 2022.
- ↑ "About Zubeen's debut album Anamika(অনামিকা) at futuresounds.com". futuresounds.com. Archived from the original on 5 October 2015. Retrieved 4 September 2015.
- ↑ "Ya Ali singer Zubeen Garg hospitalised in Dibrugarh after head injury". Hindustan Times (in ഇംഗ്ലീഷ്). 20 July 2022. Retrieved 20 August 2022.
- ↑ "The Language of Music". The Indian Express (in ഇംഗ്ലീഷ്). 14 May 2017. Retrieved 20 August 2022.
- ↑ Hungama, Tumi Junaki Subhash (in ഇംഗ്ലീഷ്), retrieved 5 December 2022
- ↑ Chandni Raat by Zubeen Garg (in അമേരിക്കൻ ഇംഗ്ലീഷ്), 9 October 2015, retrieved 24 October 2022
- ↑ "About Zubeen Garg". bollywoodmdb.com. Archived from the original on 27 January 2018. Retrieved 30 April 2017.
- ↑ Array (14 August 2008), Jo Pyar Tumne (Jaal - The Trap / Soundtrack Version) (Full Song) - KK, K. S. Chithra - Download or Listen Free - JioSaavn, archived from the original on 20 February 2019, retrieved 8 March 2020
- ↑ Array (5 October 2008), Ektuku Chhoan Lage (Shudhu Tumi / Soundtrack Version) (Full Song) - Zubeen Garg - Download or Listen Free - JioSaavn, retrieved 8 March 2020
- ↑ "Music Hits 2000-2009". Boxofficeindia.com. 22 January 2009. Archived from the original on 22 January 2009. Retrieved 30 April 2017.
- ↑ "Zubeen Garg launches new album". www.radioandmusic.com (in ഇംഗ്ലീഷ്). Retrieved 12 February 2023.
- ↑ "Beyond Bollywood". India Today (in ഇംഗ്ലീഷ്). 5 November 2018. Archived from the original on 2 January 2019. Retrieved 18 September 2019.
- ↑ "Zubeen's next film 'Kanchenjunga' to be based on APSC scam". G Plus (in ഇംഗ്ലീഷ്). Archived from the original on 9 February 2019. Retrieved 18 September 2019.
- ↑ "Singing sensation Zubeen Garg and Team visits Dhemaji for Kanchanjangha Promotion". The Sentinel (in അമേരിക്കൻ ഇംഗ്ലീഷ്). 29 October 2018. Archived from the original on 31 August 2019. Retrieved 18 September 2019.
- ↑ "Soccer for charity in Assam". The Hans India. 5 October 2015. Archived from the original on 14 May 2019. Retrieved 14 May 2019.
- ↑ "Music, Art Tie Them as Zubeen Garg and a Host of Assamese Artistes Lead Anti-CAA Stir from the Front". News18. 21 December 2019. Archived from the original on 14 January 2020. Retrieved 13 March 2020.
- ↑ Sengupta, Aditi (26 December 2019). "'Don't mess with Assam': Zubeen Garg". @businessline (in ഇംഗ്ലീഷ്). Archived from the original on 17 April 2020. Retrieved 13 March 2020.
- ↑ "CAA 'not forgotten': Zubeen Garg". www.telegraphindia.com. Retrieved 24 October 2022.
- ↑ Tribune, The Assam (6 May 2021). "Zubeen Garg offers his house to convert as Covid care centre". assamtribune.com (in ഇംഗ്ലീഷ്). Retrieved 19 June 2024.
- ↑ "Assam: Zubeen Garg to celebrate his birthday by releasing music album of 'Mission China'!". thenortheasttoday.com. Archived from the original on 23 May 2017. Retrieved 8 September 2017.
- ↑ "I Don't Have Any Caste, Religion Or God: Zubeen Garg". Guwahati Plus. 29 July 2019. Retrieved 27 April 2024.
- ↑ Parashar, Utpal (29 July 2019). "'These Brahmins should be killed,' says Assam singer Zubeen Garg; cases filed". Hindustan Times. Retrieved 12 April 2022.
- ↑ "Assam: Zubeen Garg Faces Ban From Majuli District Satra Mahasabha". Sentinel Assam. 26 April 2024. Retrieved 27 April 2024.
- ↑ "Zubeen Garg, 'Ya Ali' singer from film Gangster, dies in scuba diving accident in Singapore". The Tribune. 19 September 2025. Retrieved 19 September 2025.
- ↑ "Indian singer Zubeen Garg dies after tragic scuba dive in Singapore". Prothom Alo. 19 September 2025. Retrieved 19 September 2025.
- ↑ "Assamese Icon, Zubeen Garg, dies at 52". The Wesean Times. 19 September 2025. Retrieved 19 September 2025.
- ↑ "Zubeen Garg, Assamese superstar and voice of a generation, dies in Singapore scuba diving accident". The Indian Express (in ഇംഗ്ലീഷ്). 19 September 2025. Retrieved 19 September 2025.
- ↑ "Zubeen Garg's Statue Unveiled in Digboi". www.sentinelassam.com (in ഇംഗ്ലീഷ്). 3 January 2023. Retrieved 8 January 2023.
- ↑ "'Zubeen Garg Bridge' in Kakopathar to be inaugurated by the star himself on 29 Feb". 20 February 2020. Retrieved 8 January 2023.
- ↑ Ojha, Manoj Kumar (29 May 2020). "Zubeen Garg to open namesake bridge in Assam". The Telegraph. Retrieved 27 April 2024.