സുഫ്‌യാൻ അൽ ഥൗരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഫ്‌യാൻ അൽ ഥൗരി
سفيان الثوري  (Arabic)
സുഫ്‌യാൻ അൽ ഥൗരി എന്ന് കലിഗ്രഫിയിൽ എഴുതിയിരിക്കുന്നു
മതംഇസ്‌ലാം
Personal
ജനനം716 CE
97 AH
ഖുറാസാൻ, ഉമയ്യദ് സാമ്രാജ്യം
മരണം778(778-00-00) (പ്രായം 61–62) CE
161 AH)
ബസറ, അബ്ബാസിയ സാമ്രാജ്യം

 

ഥൗരി മദ്‌ഹബിന്റെ സ്ഥാപകനും[1][2][3] പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു അബൂ അബ്‌ദുല്ലാഹ് സുഫ്‌യാൻ ഇബ്ൻ സൈദ് അൽ ഥൗരി എന്ന സുഫ്‌യാൻ അൽ ഥൗരി (അറബി: أبو عبد الله سفيان بن سعيد بن مسروق الثوري; 716-778). പ്രമുഖനായ ഹദീഥ് പണ്ഡിതനും കർമ്മശാസ്ത്രവിദഗ്ദനുമായിരുന്നു ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

716-ൽ ഖുറാസാനിലാണ് സുഫ്‌യാൻ ജനിക്കുന്നത്[4]. ഇറാഖിലെ കൂഫയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം യുവാവായിരിക്കെ ഖലീഫ അലിയുടെ പിൻഗാമികളോടൊപ്പം ചേർന്ന് ക്ഷയോന്മുഖമായിക്കൊണ്ടിരുന്ന ഉമയ്യദ് ഖിലാഫത്തിനെതിരെ പ്രവർത്തിച്ചിരുന്നു. 748-ഓടെ ബസറയിലേക്ക് ചേക്കേറിയ സുഫ്‌യാൻ തന്റെ ശീഈ വീക്ഷണങ്ങൾ മാറ്റുകയായിരുന്നു[5]. അപ്പോഴും ഭരണാധികാരികളായ ഉമയ്യദുകളിൽ നിന്ന് അകലം അദ്ദേഹം പാലിച്ചുവന്നു. അവർ നൽകിയ ഉയർന്ന സ്ഥാനങ്ങളൊക്കെയും സുഫ്‌യാൻ നിരസിക്കുകയായിരുന്നു.[6] രാജകുടുംബത്തിന് മത-ധാർമ്മിക ഉപദേശങ്ങൾ നൽകണമെന്ന് അവർ ആവശ്യപ്പെട്ടത് പോലും അദ്ദേഹം നിരസിച്ചു[7]. ഭരണസ്ഥാപനങ്ങളുമായി അകന്നുനിൽക്കുകയെന്നതായിരുന്നു സുഫ്‌യാന്റെ സമീപനം[8].

അവലംബം[തിരുത്തുക]

  1. Steven C. Judd, “Competitive hagiography in biographies of al-Awzaʿi and Sufyan al-Thawri”, Journal of the American Oriental Society 122:1 (Jan–March, 2002).
  2. "Sufism in Islam". www.livingislam.org. Retrieved 2021-07-31.
  3. "Sufyan ath-Thawri ibn Said". Wajibad (in ഇംഗ്ലീഷ്). 2015-10-10. Retrieved 2021-07-31.
  4. Plessner, M. (2012-04-24). "Sufyān al-T̲h̲awrī". Encyclopaedia of Islam, First Edition (1913-1936) (in ഇംഗ്ലീഷ്).
  5. Abu Jafar ibn Jarir al-Tabari, "Biographies of the Prophet's Companions and Their Successors". Translated as an appendix to his History, v. 39, by Ella Landau-Tasseron (SUNY Press, 1998), 258. Ayyub had died by 748 so Sufyan must have moved prior to then.
  6. Fihrist, 225; Abu Nu`aym, V1. 356-93, VH. 3-144; EI, 1v. 500-2
  7. Michael Cook. (2003). Forbidding Wrong in Islam: An Introduction. p. 77. The 'Abbasid rebellion had begun 747 CE, and ended with their victory 750. The coastal metaphor implies a setting in Basra, and besides the Umayyads would hardly have offered a position to a twenty-something Shi'ite.
"https://ml.wikipedia.org/w/index.php?title=സുഫ്‌യാൻ_അൽ_ഥൗരി&oldid=3634762" എന്ന താളിൽനിന്ന് ശേഖരിച്ചത്