സുപ്പർടക്സ്കാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂപ്പർ ടക്സ്കാർട്ട്
Logo de SuperTuxKart.png
സോഫ്‌റ്റ്‌വെയർ രചനസ്റ്റീവും ഒലിവർ ബേക്കറും
വികസിപ്പിച്ചത്
  • ജോർഗ് ഹെന്രിച്ച്സ്
  • മറിയാൻ ഗാഗ്നൺ
  • ജീൻ-മാനുവൽ ക്ലെമെൻകോൺ
ആദ്യ പതിപ്പ്ഓഗസ്റ്റ് 6, 2007; 12 വർഷങ്ങൾക്ക് മുമ്പ് (2007-08-06)
Stable release
0.9.3 / നവംബർ 19, 2017; 22 മാസങ്ങൾക്ക് മുമ്പ് (2017-11-19)
Repositorygithub.com/supertuxkart/stk-code
പ്ലാറ്റ്‌ഫോംLinux, macOS, Microsoft Windows, Android
തരംRacing
അനുമതിGPLv3 (code)
GPL, CC BY-SA or more permissive (assets)
വെബ്‌സൈറ്റ്supertuxkart.net/Main_Page

സൂപ്പർടക്സ്കാർട്ട് (എസ്.ടി.കെ) കാർട്ട് റേസിംഗ് വീഡിയോ ഗെയിമാണ്, ഇത് സ്വതന്ത്ര ലൈസൻസായ ഗ്നു ജനറൽ പബ്ലിക് ലൈസൻസ് പതിപ്പ് 3 പ്രകാരം വിതരണം ചെയ്യുന്നു. വിവിധ ഓപ്പൺ സോഴ്സ് പ്രോജക്ടുകളുടെ പ്രതിനിധാന ചിഹ്നങ്ങളെ ഈ കളിയിലെ മത്സരാർത്ഥികളായി ചിത്രീകരിച്ചിരിക്കുന്നു. ലിനക്സ്, മാക്ഓഎസ്, വിൻഡോസ്, ആൻഡ്രോയിഡ് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാവുന്ന ക്രോസ് പ്ലാറ്റ്ഫോം കളിയാണ് സൂപ്പർടക്സ്കാർട്ട് .  ഗെയിമിന്റെ ഏറ്റവും പുതിയ പതിപ്പ് പതിപ്പ് 0.9.3 ആണ്, 2017 നവംബർ 19 നാണ് ഇത് പുറത്തിറങ്ങിയത്. പതിപ്പ് 0.9 ൽ "അന്റാർട്ടിക്ക" എന്ന പേരിൽ അറിയപ്പെടുന്ന ഒരു പുതിയ ഗ്രാഫിക്സ് എൻജിനാണ് സൂപ്പർ ടക്സ്കാർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്.

സൂപ്പർ ടക്സ്കാർട്ട്, ടക്സ്കാർട്ടിന്റെ ഒരു മാറ്റം വരുത്തിയ പതിപ്പായി, 2000 ൽ സ്റ്റീവ്, ഒലിവർ ബേക്കർ എന്നിവർ കൂടി വികസിപ്പിച്ചെടുത്തു. 2004 മാർച്ചിന് ശേഷം ടക്സ്കാർട്ടിന്റെ പുരോഗതി നിന്നുപോകുകയുണ്ടായി. എന്നാൽ സൂപ്പർടക്സ്കാർട്ടിന്റെ വികസനം ഇപ്പോഴും ശക്തമായി തുടർന്നുപോകുന്നും.

കളിയുടെ രീതി[തിരുത്തുക]

0.9 ന്റെ സ്ക്രീൻഷോട്ട് (2015).
നാലുപേർ ഒന്നിച്ചു കളിക്കുന്ന ചിത്രം (2017, 0.9.3)
SuperTuxKart kart selection screen
കളിക്കാരെ തിരഞ്ഞെടുക്കുന്ന ഭാഗം (2018).

സൂപ്പർടക്സ്കാർട്ടിന്റെ ഗെയിംപ്ലേ, മരിയോ കാർട്ട് പരമ്പരയ്ക്ക് സമാനമാണ്, മാത്രമല്ല നൈട്രോയുടെ ക്യാനുകൾ ശേഖരിക്കാനും ഉപയോഗിക്കാനുമുള്ള വ്യത്യസ്തമായ ഘടകങ്ങളുണ്ട്. ഗെയിം നിരവധി ഓപ്പൺ സോഴ്സ് പ്രോജക്ടുകളുടെ അടയാളങ്ങളെ ഉൾക്കൊള്ളുന്നു. ഉദാഹരണത്തിന്, മോസില്ല തണ്ടർബേർഡ് റഫറിയാണ്, ഓട്ടം ആരംഭിക്കുന്നതും കളിക്കാരെ രക്ഷിക്കുന്നതും കളിക്കാരെ രക്ഷിക്കുന്നതുമെല്ലാം മോസില്ല തണ്ടർബേർഡ് ആണ്. കളി സിംഗിൾ പ്ലേയർ, ലോക്കൽ മൾട്ടിപ്ലെയർ മോഡുകൾ പിന്തുണയ്ക്കുന്നു. ഓൺലൈൻ മൾട്ടിപ്ലെയർ 0.10.0 പതിപ്പിൽ ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കളിയുടെ വിധങ്ങൾ[തിരുത്തുക]

സൂപ്പർടക്സ്കാർട്ടിന് നിരവധി റേസ് മോഡുകൾ ഉണ്ട്:

  • കഥ മോഡ്/വെല്ലുവിളി: കാർട്ടുകളും ട്രാക്കുകളും അൺലോക്ക് ചെയ്യുന്നതിന് ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു റേസിംഗ് പൂർത്തിയാക്കുക അല്ലെങ്കിൽ ഒരു ട്രാക്ക് പൂർത്തിയാക്കുക;
  • സിംഗിൾ പ്ലെയർ: സാധാരണ റേസ്, ടൈം ടെയ്ലൽ, ലീഡർ, ഈസ്റ്റർ എഗ്ഗ് വേട്ട, മൂന്ന് സ്ട്രൈക്കുകളുള്ള പന്തയം (AI യുമായി), സോക്കർ മോഡ് (AI യുമായി);
  • മൾട്ടിപ്ലേയർ: സാധാരണ റേസ്, ടൈം ട്രയൽ, ലീഡറെ പിന്തുടരുക, മൂന്ന് സ്ട്രൈക്കുകളുള്ള പന്തയം, സോക്കർ മോഡ്.

സന്ദർഭം[തിരുത്തുക]

മാരിയോ കാർട്ടിൽ നിന്നു വ്യത്യസ്തമായി, STK യിൽ ക്രാഷ് ടീം റേസിംഗിന്റെ ഗെയിംപ്ലേയുമായി സാദൃശ്യമുള്ള കഥാസന്ദർഭം ഉൾകൊണ്ടിരിക്കുന്നു. സിംഗിൾ, മൾട്ടി-പ്ലെയർ മോഡുകൾക്കായി ട്രാക്കുകളും പ്രതീകങ്ങളും അൺലോക്ക് ചെയ്യാൻ സ്റ്റോറി മോഡ് ഉപയോഗിക്കുന്നു.

STK ലെ സ്റ്റോറി മോഡിന്റെ തുടക്കത്തിലെ കഥയിൽ ഗ്നുയും നൊലോക്കും

കഥാ തുടക്കത്തിൽ, സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ രാജാവായ ഗ്നുവിനെ നാനുക് തട്ടിക്കൊണ്ടുപോകുന്നു. നൊലോക്ക് ടക്സിനെ സന്ദർശിക്കുകയും ഗ്നൂവിനെ തട്ടിക്കൊണ്ടു പോയി എന്ന് പറയുകയും ടക്സും കൂട്ടുകാരും 'കാർട്ടുകളുടെ രാജാവായ' തന്നെ പരാജയപ്പെടുത്തിയില്ലെങ്കിൽ ഗ്നുവിനെ അത്താഴമാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

സൂപ്പർടക്സ്കാർട്ടിന്റെ ഫൈനൽ ട്രാക്കിൽ ഫോർട്ട് മാഗ്മയിൽ നൊലോക്കിനെ തോൽപ്പിച്ച ശേഷം ടക്സ് തന്റെ ജയിലിൽ നിന്ന് ഗ്നുവിനെ രക്ഷപ്പെടുത്തുന്നതോടെ കഥാസന്ദർഭം അവസാനിക്കുന്നു.

ചരിത്രം[തിരുത്തുക]

ടക്സ്കാർട്ട് - ടക്സ് ടോൾവേ

2000 ത്തിൽ സ്റ്റീവ് ബേക്കർ തുടങ്ങിവച്ച ടക്സ്കാർട്ട്, പദ്ധതിയുടെ ആന്തരിക വൈരുദ്ധ്യങ്ങൾ കാരണം വികസനം തകർച്ചയോടെ അവസാനിച്ചു. 2004 മാർച്ചിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു . സൂപ്പർ ടക്സ്കാർട്ട് എന്ന പേരിൽ ഈ പദ്ധതി നടപ്പിലാക്കിയെങ്കിലും ഒരു ഉപയോഗിക്കാൻ പറ്റാത്തവിധത്തിലും അനിയന്ത്രിതവുമായ അവസ്ഥയിലായിരുന്നു. 2006-ൽ ജോർഗ് "ഹൈക്കർ" ഹെൻറിസ് ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും എഡ്വാർഡോ ഹർണാൻഡേസ് "കോസ്" മുനോസിന്റെ സഹായത്തോടെ ഗെയിം പുറത്തിറക്കുകയുമുണ്ടായി. 2008-ൽ മറിയാൻ ഗഗ്നോൺ ("ഔറിയ" എന്നും അറിയപ്പെടുന്നു) ഈ സംരംഭത്തിൽ ചേരുകയും, പ്രോഗ്രാമിങ് നേതാക്കളിൽ ഒരാളായി മുനൊസിനു പകരമാവുകയും ചെയ്തു.

ജിപിഎലിന്റെ രണ്ടാം പതിപ്പിന്റെ കീഴിലാണ് ആദ്യം ലൈസൻസ് ചെയ്തത്, 2008-ൽ കളിയുടേയും സോഴ്സ് കോഡ് ജിപിഎൽവി 3 ൽ ഉൾക്കൊള്ളിച്ചു.

ഗെയിം അസറ്റുകൾ (ടെക്സ്ചറുകൾ, മോഡലുകൾ, ശബ്ദങ്ങൾ, സംഗീതം മുതലായവ) സ്വതന്ത്ര ഉള്ളടക്കത്തിന്റെയും ഡിഎഫ്എസ്ജി യുടെ പരിധിയിലുള്ള ലൈസൻസുകളുടെയും കീഴിൽ, ജിപിഎൽ, സിസി ബൈ, സിസി ബൈ-എസ്.ഒ, പൊതുജന ഡൊമൈൻ എന്നിവയുടെ മിശ്രിതത്തിൽ ലൈസൻസ് ചെയ്തിരിക്കുന്നു.

ഇർലിച്ട് എഞ്ജിൻ ഉപയോഗിക്കുന്ന ആദ്യ പതിപ്പ് സൂപ്പർടക്സ്കാർട്ട് 0.7 ആണ്

2010 ൽ, എസ്.ടി.എൽ., പി.എൽ.ഐ.ബി ലൈബ്രറികളിൽ നിന്നു(പതിപ്പ് 0.6.2 വരെ ഉപയോഗിച്ചിരുന്നത്) ഇർലിച്ട് എഞ്ജിനിലേക്കി മാറി. പതിപ്പ് 0.7 ലാണ് ഈ മാറ്റം പുറത്തിറങ്ങിയത്. 2013-ലും 2014-ലും, ഗെയിം ഗൂഗിൾ സമ്മർ ഓഫ് കോഡിൽ പങ്കെടുത്തു. സോർസ്ഫോർജിൽ നിന്നു ലേക്കുള്ള ഗിറ്റ് ഹബ്ബിലേക്ക് റിപോസിറ്ററി മാറ്റുന്നത്ത് 2014 ജനുവരി 17-ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു, എങ്കിലും സോർസ്ഫോർജിൽ തന്നെ റിപോസിറ്ററിയും ഡൌൺലോഡുകളും തുടർന്നു. ഏപ്രിൽ 21, 2015 ൽ, പതിപ്പ് 0.9 പുറത്തിറങ്ങി. പൂർണ്ണമായും പുതിയ ഗ്രാഫിക്സ് റെൻഡറർ അൻറാർട്ടിക്കയുൾപ്പെടെ ഇർലിച്റ്റിന്റെ വളരെയധികം മാറ്റം വരുത്തിയ പതിപ്പുകളുടെ ഉപയോഗം ഡൈനാമിക് ലൈറ്റിംഗ് , ആംബിയന്റ് ഓക്ല്യൂഷൻ , ഡെപ്ത് ഓഫ് ഫീൽഡ് , റിയൽ ടൈം ഷാഡോ മാപ്പിംഗ് എന്നീ സവിശേഷതകൾ ഉൾകൊണ്ട വളരെ മികച്ച ഗ്രാഫിക്സ് സാധ്യമാക്കി.


സ്വീകരണം[തിരുത്തുക]

2004 ൽ ടക്സ്കാർട്ടിനെ "ദി ലിനക്സ് ഗെയിം ടോം" അവരുടെ "ഗെയിം ഓഫ് ദി മന്ത്" ആയി തിരഞ്ഞെടുത്തു. 2007-ൽ ഫുൾ സർക്കിൾ മാഗസിൻ ലിനക്സിനു ലഭ്യമായ ഏറ്റവും മികച്ച അഞ്ച് റേസിംഗ് ഗെയിമുകളിലൊന്നായി സൂപ്പർടക്സ്കാർട്ടിനെ തിരഞ്ഞെടുത്തു. "നിങ്ങൾ റിയലിസ്റ്റിക് ഡ്രൈവിംഗിനാൽ ക്ഷീണിതനാണെങ്കിൽ കളിക്കാനായുള്ള കളി" എന്നു പറയുകയും ചെയ്തു.  "സൂപ്പർ ടക്സ്കാർട്ടിലെ കോഴ്സുകൾ രസകരവും വർണ്ണാഭമായതും ഭാവനാത്മകവുമാണ്" എന്ന് ലിനക്സ് ജേണൽ ഈ ഗെയിമിനെ പ്രശംസിച്ചു. എപിസി മാഗസിനിൽ ഏറ്റവും മികച്ച അഞ്ച് ഗെയിമുകളിൽ എത്തപ്പെട്ടില്ലെങ്കിലും, 2008-ൽ അത് പ്രധാന പരാമർശം നേടി. 2009 ൽ, ലിനക്സ് നെറ്റ്ബുക്കിൽ ഉൾപ്പെടുത്തുന്നതിന് മികച്ച ഗെയിമുകളിലൊന്നാണെന്ന് ടെക്ക് റഡാർ പരാമർശിച്ചു.

ഓഗസ്റ്റ് 2007 മുതൽ Sourceforge.net ൽ നിന്നും 2.8 മില്യൺ തവണ സൂപ്പർടക്സ്കാർട്ട് ഡൌൺലോഡ് ചെയ്യപ്പെട്ടു.

References[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുപ്പർടക്സ്കാർട്ട്&oldid=3086434" എന്ന താളിൽനിന്ന് ശേഖരിച്ചത്