സുപുർണ സിൻഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Supurna Sinha.jpg

ഇന്ത്യക്കാരിയായ ഊർജതന്ത്ര ഗവേഷകയും ശാസ്ത്രജ്ഞയുമാണ് സുപുർണ സിൻഹ - Supurna Sinha. ബെംഗളൂരുവിലെ രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയായി പ്രവർത്തിക്കുന്നു. ബെംഗളൂരുവിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സെന്റർ ഓഫ് തിയററ്റിക്കൽ സ്റ്റഡീസിൽ വിസിറ്റിങ് സൈന്റിസ്റ്റാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1992ൽ ന്യുയോർക്കിലെ സിറാക്കസ് സർവ്വകലാശാലയിൽ നിന്ന് ഫിസിക്‌സിൽ പിച്ച്ഡി നേടി. 1984ൽ ജാദവ്പുർ സർവ്വകലാശാലയിൽ നിന്ന് ബിഎസ്‌സി ബിരുദം നേടി. തുടർന്ന് 1988ൽ സിറാക്കസ് സർവ്വകലാശാലയിൽ നിന്ന് എംഎസ് പഠനം പൂർത്തിയാക്കി. അലഹബാദിലെ ഹരിഷ് ചന്ദ്ര റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ വിസിറ്റിങ് ഫാക്കൽറ്റി എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ജനനം[തിരുത്തുക]

നരവംശശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ സുറജിത് സിൻഹ, ഊർജ്ജതന്ത്രജ്ഞയായിരുന്ന ഡോക്ടർ പൂർണിമ സിൻഹ എന്നിവരുടെ മകളായി ജനനം. ഊർജതന്ത്ര ശാസ്ത്രജ്ഞനായ പ്രോഫസർ ജോസഫ് സാമുവൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുപുർണ_സിൻഹ&oldid=2727665" എന്ന താളിൽനിന്ന് ശേഖരിച്ചത്