സുന്ദർ നഗർ
ദൃശ്യരൂപം
സുന്ദർ നഗർ सुंदर नगर Sunder Nagar | |
---|---|
പട്ടണം | |
Country | India |
State | ഹിമാചൽ പ്രദേശ് |
ജില്ല | മണ്ഡി |
ഉയരം | 800 മീ(2,600 അടി) |
(2005) | |
• ആകെ | 30,986(4th) |
• Official | ഹിന്ദി |
• പ്രാദേശികഭാഷ | മണ്ഡെയാലി |
സമയമേഖല | UTC+5:30 (IST) |
PIN | 175018 |
Telephone code | 91-1907 |
വാഹന റെജിസ്ട്രേഷൻ | HP-31 |
വെബ്സൈറ്റ് | http://sundernagar.org |
ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലുള്ള ഒരു മുൻസിപ്പൽ ടൗൺ ആണ് സുന്ദർ നഗർ. ഹിമാലയത്തിന്റെ മടിത്തട്ടിൽ, സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്[1]. രാജഭരണകാലത്ത് സുന്ദർ നഗർ, സുകേത് എന്ന നാട്ടുരാജ്യം ആയിരുന്നു[2]. ചണ്ടീഗഡ് - മനാലി ദേശീയപാതയിലൂടെ ചണ്ടീഗഡിൽ നിന്നും 170 കിലോമീറ്റർ സഞ്ചരിച്ചാൽ സുന്ദർ നഗറിലെത്താം. ഷിംല - 135 കി.മീ, മനാലി- 126 കി.മീ , ധരംശാല -170 കി.മീ, കുളു -84 കി.മീ, ഡൽഹി - 416 കി.മീ എന്നിങ്ങനെയാണ് പ്രധാന സ്ഥലങ്ങളിലെ നിന്നും ഇവിടേക്കുള്ള ദൂരവ്യത്യാസം. ഏറ്റവുമുടുത്ത റെയിൽവെ സ്റ്റേഷൻ പത്താൻകോട്ടിലും വിമാനത്താവളം കുളുവിലുമാണ് സ്ഥിതി ചെയ്യുന്നത്[3]. നഗരഹൃദയത്തിലായി 7 കി.മീ വിസ്തൃതിയുള്ള ഒരു തടാകവുമുണ്ട്. 2001 ലെ സെൻസസ് പ്രകാരം 24,000 ആണ് ഇവിടുത്തെ ജനസംഖ്യ[4] .
അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Sundarnagar
- ↑ "Sunder Nagar's Official Website". Archived from the original on 2013-07-05. Retrieved 2021-08-21.
- ↑ "Renamed Pathankot Cantonment Station Dedicated". Business Statndard, 18 August 2013. Retrieved 13 February 2014.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
തുടർവായനയ്ക്ക്
[തിരുത്തുക]- Hutchinson, J. & J. PH Vogel (1933). History of the Panjab Hill States, Vol. I. 1st edition: Govt. Printing, Pujab, Lahore, 1933. Reprint 2000. Department of Language and Culture, Himachal Pradesh. Chapter VIII Suket State, pp. 340–372.
- History of Mandi